ഇംഗ്ലണ്ടില്‍ ഇവര്‍ കസറും, ഇന്ത്യയുടെ കുന്തമുന, 2000ന് ശേഷമുള്ള പര്യടനങ്ങളിലെ വിക്കറ്റ് വേട്ടക്കാര്‍ ഇവര്‍
ലണ്ടന്‍: ഇംഗ്ലണ്ടിലെ പേസ് പിച്ച് ഏത് സന്ദര്‍ശക ടീമിനെ സംബന്ധിച്ചും കടുത്ത വെല്ലുവിളിയാണ്. പ്രത്യേകിച്ച് ഏഷ്യന്‍ ടീമുകള്‍ക്ക്. അതിവേഗവും ബൗണ്‍സും നിറഞ്ഞ ഇംഗ്ലണ്ടിലെ പിച്ചില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയത് അപൂര്‍വ്വമായി മാത്രമാണ്. ചരിത്രങ്ങള്‍ തിരുത്തി ശീലിച്ച വിരാട് കോലിയുടെ ഇന്ത്യന്‍ നിര അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇംഗ്ലണ്ടില്‍ കളിക്കുന്നത്.

ആഗസ്റ്റ് നാലിന് ആരംഭിച്ച് സെപ്തംബര്‍ 14നാണ് പരമ്പര അവസാനിക്കുന്നത്.ഇത്തവണ മികച്ച താരനിര ഒപ്പമുള്ള ഇന്ത്യ ഓസ്‌ട്രേലിയയിലടക്കം ടെസ്റ്റ് പരമ്പര നേടിയിരുന്നു. വിദേശ മൈതാനങ്ങളില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള പേസര്‍മാര്‍ ഇന്ന് ഇന്ത്യന്‍ ടീമിലുണ്ട്. 2000ന് ശേഷം ഇന്ത്യ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര കളിച്ചപ്പോള്‍ കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

2002ല്‍ അനില്‍ കുംബ്ലെ
2002ലെ പരമ്പരയില്‍ മുന്‍ ഇന്ത്യന്‍ ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെയാണ് ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് നേടിയത്. പരമ്പരയിലെ കൂടുതല്‍ വിക്കറ്റും കുംബ്ലെക്കായിരുന്നു. 14 വിക്കറ്റാണ് നാല് മത്സര പരമ്പരയില്‍ അദ്ദേഹം നേടിയത്. ഓരോ മത്സരങ്ങള്‍ ഇരു ടീമും ജയിച്ചപ്പോള്‍ രണ്ട് മത്സരങ്ങള്‍ സമനിലയായി. ഇതോടെ പരമ്പര 1-1 സമനിലയിലായി.

2007ല്‍ സഹീര്‍ ഖാന്‍
2007ല്‍ ഇന്ത്യ മൂന്ന് മത്സര ടെസ്റ്റ് പരമ്പര കളിക്കാനാണ് ഇംഗ്ലണ്ടിലെത്തിയത്. ഇന്ത്യ 1-0ന് പരമ്പര ജയിച്ചപ്പോള്‍ 18 വിക്കറ്റുമായി പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തെത്തിയത് സഹീര്‍ ഖാനായിരുന്നു. ഇടം കൈയന്‍ പേസറായ സഹീര്‍ വിദേശ മൈതാനങ്ങളില്‍ ഇന്ത്യക്കായി മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. 263 റണ്‍സുമായി ദിനേഷ് കാര്‍ത്തികായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രാഹുല്‍ ദ്രാവിഡായിരുന്നു ഇന്ത്യന്‍ നായകന്‍.

2011ല്‍ പ്രവീണ്‍ കുമാര്‍
2011ല്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ കൂടുതല്‍ വിക്കറ്റ് പ്രവീണ്‍ കുമാറിനായിരുന്നു. ന്യൂബോളില്‍ മനോഹരമായി സ്വിങ് കണ്ടെത്തുന്ന പ്രവീണ്‍ കുമാര്‍ നാല് മത്സര പരമ്പരയില്‍ 15 വിക്കറ്റാണ് വീഴ്ത്തിയത്. 25 വിക്കറ്റുമായി സ്റ്റുവര്‍ട്ട് ബ്രോഡാണ് ഇംഗ്ലണ്ടിനായി കൂടുതല്‍ വിക്കറ്റ് നേടിയത്. പരമ്പര 4-0ന് ഇന്ത്യ കൈവിട്ടു. എംഎസ് ധോണിയായിരുന്നു ഇന്ത്യന്‍ നായകന്‍.

2014ല്‍ ഭുവനേശ്വര്‍ കുമാര്‍
2014ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യക്കായി പന്തുകൊണ്ട് കൂടുതല്‍ തിളങ്ങിയത് ഭുവനേശ്വര്‍ കുമാറാണ്. 19 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. എന്നാല്‍ അഞ്ച് മത്സര പരമ്പര 3-1ന് ഇംഗ്ലണ്ടാണ് വിജയിച്ചത്. മുരളി വിജയ് 402 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്‌കോററായി. ഭുവനേശ്വര്‍ കുമാറും ജെയിംസ് ആന്‍ഡേഴ്‌സനുമായിരുന്നു പരമ്പരയിലെ താരങ്ങള്‍. ധോണിയാണ് പരമ്പരയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍. 2021ലെ പര്യടനത്തില്‍ ഭുവിക്ക് ടീമില്‍ ഇടമില്ല.

2018ല്‍ ഇഷാന്ത് ശര്‍മ
2018ലാണ് ഇന്ത്യ അവസാനമായി ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര കളിച്ചത്. അഞ്ച് മത്സര പരമ്പര 4-1ന് ഇന്ത്യ തോറ്റു. എങ്കിലും 18 വിക്കറ്റുമായി ഇഷാന്ത് ശര്‍മ തിളങ്ങി. ഇംഗ്ലണ്ടിലെ ബൗണ്‍സിങ് പിച്ചില്‍ ഇഷാന്തിന്റെ ബൗളിങ് ഇന്ത്യക്ക് മുതല്‍ക്കൂട്ടാണ്. ഇത്തവണയും ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഇഷാന്ത് ശര്‍മക്ക് സ്ഥാനമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications