Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി ട്രോഫി: ഇഷാന്ത് ശര്‍മയും ശിഖര്‍ ധവാനും ഡല്‍ഹിക്കുവേണ്ടി കളിക്കും

ദില്ലി: രഞ്ജി ട്രോഫിയില്‍ ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഡല്‍ഹിക്കുവേണ്ടി ഇഷാന്ത് ശര്‍മയും ശിഖര്‍ ധവാനും കളിക്കും. ഡിസംബര്‍ 25ന് നടക്കുന്ന മത്സരത്തില്‍ ഇരുവരും കളിക്കുമെന്ന് ഇന്ത്യന്‍ മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് പറഞ്ഞു. തുടര്‍ച്ചയായ ദേശീയ മത്സരങ്ങളുടെ ക്ഷീണം മൂലം ഇഷാന്തിന് തുടക്ക മത്സരങ്ങളില്‍ വിശ്രമം അനുവദിക്കുകയായിരുന്നു.

എന്നാല്‍ വരാനിരിക്കുന്ന ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പര മുന്നില്‍ക്കണ്ടാണ് ഇഷാന്തിനോട് രഞ്ജി കളിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേ സമയം പരിക്കില്‍ വലയുന്ന ശിഖര്‍ ധവാന് ബാറ്റിങ്ങില്‍ താളം കണ്ടെത്താനാണ് ഈ അവസരം നല്‍കിയിരിക്കുന്നത്. സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റ് കളിക്കുന്നതിനിടെ പരിക്കേറ്റ് കാലിന് 25 സ്റ്റിച്ച് ഇടേണ്ടിവന്നിരുന്നു ധവാന്. വിശ്രമത്തിന് ശേഷം പരിക്ക് ഭേദമായി തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ് ധവാന്‍.

ishantsharma

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കും ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമില്‍ ധവാനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ ധവാന്‍ ആകും രാഹുലിനൊപ്പം ഓപ്പണ്‍ ചെയ്യുക. ഇതിന് മുന്നോടിയായിട്ടാണ് ബാറ്റിങ് താളം കണ്ടെത്താന്‍ ധവാന് അവസരം നല്‍കിയത്. ഇഷാന്തിനോടും ധവാനോടും രഞ്ജി ട്രോഫി കളിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരിശീലകന്‍ സരണ്‍ദീപ് സിങ് ഇരുവരുടെയും പ്രകടനം നിരീക്ഷിക്കുമെന്നും എംഎസ്‌കെ പ്രസാദ് പറഞ്ഞു. അതേ സമയം പരിക്കേറ്റ് മടങ്ങിയെത്തിയ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബൂംറയോട് രഞ്ജി ട്രോഫി കളിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല.

Story first published: Tuesday, December 24, 2019, 10:01 [IST]
Other articles published on Dec 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+