Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പന്ത് സൂക്ഷിച്ചോ, വരുന്നു ഇഷാന്‍ കിഷനും; ടി20യില്‍ തുടരെ രണ്ട് സെഞ്ച്വറി, റെക്കോര്‍ഡ്

മുംബൈ: വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് പഞ്ഞമില്ലാത്ത നാടായി മാറിക്കഴിഞ്ഞു ഇന്ത്യ. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കുന്ന എണ്ണംപറഞ്ഞ ഒരുപിടി കളിക്കാരാണ് ഇന്ത്യയ്ക്കുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പറായി സ്ഥാനം നേടുക ഒരു കളിക്കാരനും എളുപ്പമല്ലാതായി മാറിക്കഴിഞ്ഞു. ധോണിക്കുശേഷം ഋഷഭ് പന്ത് ടീമില്‍ ഇടംപിടിക്കുമെന്ന് പറയുമ്പോള്‍ പന്തിന് ഭീഷണിയായി മറ്റൊരു താരംകൂടി ഉയര്‍ന്നുവരികയാണ്.

ജാര്‍ഖണ്ഡ് താരം ഇഷാന്‍ കിഷന്‍ ആണ് പന്തിന്റെ പുതിയ എതിരാളി. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മുംബൈയ്ക്കുവേണ്ടി ഇഷാന്‍ നടത്തിയ വെടിക്കെട്ടുകള്‍ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. സയീദ് മുഷ്താഖ് അലി ട്രോഫിയില്‍ തുടരെ രണ്ട് സെഞ്ച്വറികള്‍ നേടി ഇഷാന്‍ ഒരു ഇന്ത്യന്‍ റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ്. ടി20യില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് ഇഷാന്‍. ദില്ലിയുടെ ഉന്മുക്ത് ചന്ത് ആണ് ടി20 ക്രിക്കറ്റില്‍ തുടരെ രണ്ട് സെഞ്ച്വറികള്‍ നേടിയ ആദ്യ കളിക്കാരന്‍.

IshanKishan

മണിപ്പൂരിനെതിരെ 62 പന്തില്‍ 113 റണ്‍സ് നേടിയാണ് ഇഷാന്‍ നേട്ടത്തിനൊപ്പമെത്തിയത്. സഹതാരം വിരാട് സിങ്ങിനൊപ്പം രണ്ടാം വിക്കറ്റില്‍ 165 റണ്‍സാണ് ഇഷന്‍ അടിച്ചുകൂട്ടിയത്. 220 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന മണിപ്പൂരിന് 98 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 121 റണ്‍സിന് ടീം തോല്‍ക്കുകയും ചെയ്തു.

തൊട്ടു മുന്‍പുള്ള മത്സരത്തിലും ഇഷാന്‍ സെഞ്ച്വറി നേടിയിരുന്നു. ജമ്മു കാശ്മീരിനെതിരായ ജാര്‍ഖണ്ഡിന്റെ മത്സരത്തില്‍ പുറത്താകാതെ 100 റണ്‍സാണ് താരം നേടിയത്. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ജാര്‍ഖണ്ഡ് ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്താണ്. ഗ്രൂപ്പില്‍ രണ്ട് വിജയവുമായി ദില്ലി ആണ് രണ്ടാം സ്ഥാനത്ത്.

Story first published: Monday, February 25, 2019, 9:06 [IST]
Other articles published on Feb 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+