സെഞ്ച്വറിക്ക് പിന്നാലെ തോളിന് പരിക്ക്! ഇഷാൻ കിഷൻ പുറത്തേക്ക്? സഞ്ജുവിന് വാതിൽ തുറക്കുമോ?
അഫ്ഗാനിസ്ഥാനെതിരെയുള്ള രണ്ടാം ഏകദിനത്തിൽ വൻ വിജയവും റെക്കോർഡുകളും സ്വന്തമാക്കിയ ഇന്ത്യൻ ക്യാമ്പിൽ നിന്നും ആരാധകരെ ആശങ്കയിലാഴ്ത്തുന്ന വർത്ത പുറത്ത്. ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനെ മൈതാനത്ത് നിന്നും മാറ്റി. രണ്ടാം ഇന്നിങ്സിൽ അക്രോബാറ്റിക് രീതിയിൽ ഒരു തകർപ്പൻ ക്യാച്ചിന് ശ്രമിക്കുന്നതിനിടെയാണ് താരത്തിന്റെ ഇടത് തോളെല്ലിന് കടുത്ത പരിക്കേറ്റത്.
വിക്കറ്റ് കീപ്പിങ് ഗ്ലൗസുകളില്ലാതെ ഫീൽഡ് ചെയ്യുകയായിരുന്ന ഇഷാൻ, പന്ത് പിടിക്കാനുള്ള ശ്രമത്തിൽ ഗ്രൗണ്ടിലേക്ക് കഠിനമായി ലാൻഡ് ചെയ്യുകയായിരുന്നു. വേദനകൊണ്ട് താരം പുളയുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. മെഡിക്കൽ സംഘം ഉടൻ തന്നെ ഫീൽഡിലെത്തി പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം താരത്തെ മൈതാനത്ത് നിന്നും പിൻവലിച്ചു. നിലവിൽ തോളിൽ ഐസ് പാക്ക് വെച്ചിരിക്കുന്ന താരത്തിന്റെ പരിക്കിന്റെ കൂടുതൽ വിവരങ്ങൾ ബിസിസിഐ പുറത്തുവിട്ടിട്ടില്ല. ഇഷാന് ഇനി പരിക്ക് പറ്റി മാറി നിൽക്കുകയാണെങ്കിൽ പകരക്കാരനായി ആരുവരും എന്ന ചോദ്യവും ശക്തമാണ്. ഇനി ആ അസവരം മലയാളി താരം സഞ്ജു സാംസണിലേക്ക് നീളുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

റെക്കോർഡുകൾ തകർത്ത മാസ്സ് സെഞ്ചുറി ഇന്നിങ്സ്
പരിക്കേൽക്കുന്നതിന് തൊട്ടുമുൻപ് ബാറ്റിങ്ങിൽ ലഖ്‌നൗ സ്റ്റേഡിയത്തെ സാക്ഷി നിർത്തി ഇഷാൻ കിഷൻ ഒരു അഴിഞ്ഞാട്ടം തന്നെയായിരുന്നു നടത്തിയത്. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനൊപ്പം ചേർന്ന് തകർപ്പൻ സെഞ്ചുറി നേടിയ ഇഷാന്റെ മികവിലാണ് ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 402 റൺസ് എന്ന കൂറ്റൻ സ്കോർ പച്ചപിടിച്ചത്.
വെറും 79 പന്തുകളിൽ നിന്ന് 158.23 സ്ട്രൈക്ക് റേറ്റിൽ 125 റൺസാണ് ഈ ഇടങ്കയ്യൻ ബാറ്റർ അടിച്ചുകൂട്ടിയത്. 14 ഫോറുകളും 7 സിക്സറുകളും അടങ്ങുന്നതായിരുന്നു ഇഷാന്റെ ഈ മാസ്സ് ഇന്നിങ്സ്. ഈ ഇന്നിങ്സോടെ ഏകദിന കരിയറിൽ 1000 റൺസ് എന്ന നാഴികക്കല്ലും താരം പിന്നിട്ടു. എം.എസ് ധോണി, കെ.എൽ രാഹുൽ, അമ്പാട്ടി റായുഡു എന്നിവരെ മറികടന്ന് ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിലെത്തുന്ന ഇന്ത്യൻ താരങ്ങളിൽ ഒരാളായും ഇഷാൻ മാറി. സൺറൈസേഴ്‌സ് ഹൈദരാബാദിനായി ഐപിഎല്ലിലും 2026 ടി20 ലോകകപ്പിലും താരം ഇതേ തകർപ്പൻ ഫോം തുടർന്നിരുന്നു. അതിന് മുമ്പ് നടന്ന ടി20 ലോകകപ്പിലും ന്യൂസിലാൻഡ് സീരീസിലും ഇത്തരത്തിൽ തന്നെയായിരുന്നു ഇഷാൻ ബാറ്റ് വീശിയത്.
തുടർവിജയങ്ങൾക്കിടെ ഇന്ത്യയ്ക്ക് ആശങ്ക
മുന്നിൽ വലിയ ടൂർണമെന്റുകൾ വരാനിരിക്കെ ഇഷാന്റെ പരിക്ക് ഇന്ത്യൻ ടീം മാനേജ്‌മെന്റിന് വലിയ തലവേദനയാണ്. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്ക് ശേഷം 2026 ഏഷ്യൻ ഗെയിംസിനായി ജപ്പാനിലേക്ക് പറക്കാനിരിക്കുന്ന ടീം ഇന്ത്യയ്ക്ക് ഇഷാന്റെ ഫോം ഏറെ നിർണ്ണായകമായിരുന്നു. അതുകൊണ്ടുതന്നെ താരത്തിന്റെ മെഡിക്കൽ അപ്ഡേറ്റിനായി ശ്വാസമടക്കിയാണ് ആരാധകർ കാത്തിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications