ടീം തോറ്റാലും അവന്‍ ഒപ്പമുണ്ടെങ്കില്‍ അതു മറക്കും! മുംബൈ ടീമിലെ കൂട്ടുകാരനെക്കുറിച്ച് സ്‌കൈ

ഐപിഎല്ലിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിനു ലഭിച്ച സൂപ്പര്‍ താരങ്ങളുടെ നിരയിലെ പുതിയ അംഗമാണ് സൂര്യകുമാര്‍ യാദവ്. മുംബൈ ഇന്ത്യന്‍സിനു വേണ്ടി നടത്തിയിട്ടുള്ള മാച്ച് വിന്നിങ് പ്രകടനങ്ങള്‍ 2021ല്‍ സൂര്യയെ ദേശീയ ടീമിലെത്തിക്കുകയായിരുന്നു. കിടിലന്‍ ഇന്നിങ്‌സുകളിലൂടെ ടീമില്‍ സ്ഥാനമുറപ്പാക്കിയ അദ്ദേഹം ഈ വര്‍ഷത്തെ ടി20 ലോകകപ്പിലും കളിക്കാനുള്ള തയ്യാറെടുപ്പിലാണ്.

T20 World Cup: ടീം ഇന്ത്യയില്‍ 3 ഒഴിവ്, സഞ്ജു പ്രതീക്ഷിക്കേണ്ട! ടി20 പരമ്പരയോടെ ടീമിനെയറിയാംT20 World Cup: ടീം ഇന്ത്യയില്‍ 3 ഒഴിവ്, സഞ്ജു പ്രതീക്ഷിക്കേണ്ട! ടി20 പരമ്പരയോടെ ടീമിനെയറിയാം

സൂര്യയെ താരപദവിയിലേക്കുയര്‍ത്തിയത് മുംബൈ ടീമാണെന്നതില്‍ സംശയമില്ല. ദീര്‍ഘകാലമായി ഫ്രാഞ്ചൈസിക്കു വേണ്ടി കളിക്കുന്നതിനാല്‍ തന്നെ മുംബൈ ടീമില്‍ നല്ല സുഹൃത്തുക്കളും അദ്ദേഹത്തിനുണ്ട്. അക്കൂട്ടത്തില്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആരാണെന്നു സൂര്യ തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം. ഗൗരവ് കപൂറിന്റെ ഷോയില്‍ സംസാരിക്കവെയായിരുന്നു സ്‌കൈ മനസ്സ് തുറന്നത്.

ഇഷാന്‍ കിഷന്‍ വളരെ സ്‌പെഷ്യല്‍ സുഹൃത്താണ്. അവന്‍ വലിയ തമാശക്കാരനാണ്. അവന്‍ നിങ്ങള്‍ക്കൊപ്പമുണ്ടെങ്കില്‍ സമയം പോവുന്നതു പോലുമറിയില്ല. ഏതു സാഹചര്യവുമാവട്ടെ, ടീം ജയിച്ചാലും തോറ്റാലുമൊന്നും ഇഷാന്‍ ഒപ്പമുണ്ടെങ്കില്‍ നമ്മളെ അതൊന്നും ബാധിക്കില്ല. ടീം പരാജയപ്പെടുകയാണെങ്കില്‍ ഉറപ്പായിട്ടും ഇഷാന്‍ കൂടെയുള്ളതാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. കാരണം പരാജയത്തിന്റെ നിരാശ മറക്കാന്‍ അവന്റെ സാന്നിധ്യം സഹായിക്കുമെന്നും സൂര്യകുമാര്‍ പറയുന്നു.

ഓപ്പണറാക്കിയത് ധോണി, പക്ഷെ ഓഫ്‌സ്പിന്നറായ രോഹിത്തിനെ ബാറ്ററാക്കിയത് ആരെന്നറിയുമോ?

ഒരു സിഗ്നല്‍ പോലെയാണ് ഇഷാന്‍ കിഷന്‍. സിഗ്നല്‍ ഉയര്‍ന്നും താഴ്ന്നും പല തരത്തില്‍ മാറിക്കൊണ്ടിരിക്കുന്നതു പോലെയാണ് ഇഷാനും. ഒരു വിഷയത്തില്‍ നിന്നും മറ്റൊന്നിലേക്കു ചാടിക്കൊണ്ടിരിക്കും. ഓരോ വിഷയവും അവന്‍ വളരെ പെട്ടെന്നായിരിക്കും മാറ്റിക്കൊണ്ടിരിക്കുക.

ഏതു വിഷയത്തില്‍ നിന്നു പോലും അവന്‍ സംസാരത്തിനു തുടക്കമിടാന്‍ മിടുക്കനാണ് ഇഷാന്‍.

ഇന്ത്യന്‍ ടീമിന്റെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ സംഭവിച്ചത് ഓര്‍മയുണ്ടോയെന്നു ചോദിക്കുന്നതിന പിന്നാലെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിങ്ങള്‍ വന്നിരുന്നോയെന്നും ചോദിക്കും. ഈ തരത്തില്‍ ടോപ്പിക്കുകള്‍ വളരെ പെട്ടെന്നു മാറ്റിക്കൊണ്ട് അവന്‍ സംസാരിച്ചു കൊണ്ടേയിരിക്കുമെന്നും സൂര്യ വ്യക്തമാക്കി.

IND vs WI: ഹൂഡ സ്വാര്‍ഥന്‍, സഞ്ജുവിന് അഞ്ചോവറില്‍ നല്‍കിയത് എട്ടു ബോള്‍ മാത്രം!

പരിശീലന സെഷനാണെങ്കില്‍ എനിക്കു ഇഷാന്‍ കിഷനോടൊപ്പം പരിശീലനം നടത്തിയാല്‍ മതിയെന്നു ഞാന്‍ ട്രെയ്‌നറോടു ആദ്യമേ പറയും. ഏതെങ്കിലും സ്‌പോണ്‍സര്‍ഷിപ്പുണ്ടെങ്കില്‍ അതിലേക്കും അവനെ കൊണ്ടുവരാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ബാറ്റ് ചെയ്യാന്‍ പോവുകയാണെങ്കില്‍ ഞങ്ങള്‍ ഗ്രൗണ്ടില്‍ വച്ച് ക്രിക്കറ്റിനെക്കുറിച്ചു പോലും സംസാരിക്കാറില്ല. സ്‌കോര്‍ ബോര്‍ഡിലേക്കു പോല്ലും ശ്രദ്ധിക്കാതെയാണ് കളിക്കാറുള്ളത്. റണ്‍ചേസൊക്കെ ആണെങ്കില്‍ മാത്രമേ സ്‌കോര്‍ ബോര്‍ഡിലേക്കു ശ്രദ്ധ കൊടുക്കാറുള്ളൂ.

ബാറ്റിങിനിടെ ഇടയ്ക്കു പരസ്പരം സംസാരിക്കുമ്പോള്‍ ഞങ്ങളുടെ വിഷയം പുറത്തുള്ള എന്തെങ്കിലുമായിരിക്കും. ഭയ്യാ, രാത്രിയില്‍ നമുക്ക് ഇന്നു ഇതു കഴിക്കാന്‍ പോവാം. മല്‍സരം വിജയിപ്പിക്കുകയാണെങ്കില്‍ എനിക്കു ചോക്ലേറ്റോ, ഐസ്‌ക്രീമോ വേണമെന്നൊക്കെ അവന്‍ പറയുകയും ചെയ്യാറുണ്ടെന്നു സൂര്യ വെളിപ്പെടുത്തി.

ഇന്ത്യയുടെ മറ്റൊരു വിക്കറ്റ് കീപ്പറായ റിഷഭ് പന്തിനും ഇഷാന്‍ കിഷന്റെ അതേ സ്വഭാവം തന്നെയാണെന്നാണ് സൂര്യകുമാര്‍ യാദവ് പറയുന്നത്. രണ്ടു പേരും കൂടി ഒന്നിച്ചാല്‍ പിന്നെയാകെ ജോളിയാണ്. അവര്‍ എന്തു സംസാരിക്കും, ഏതു തരത്തിലുള്ള ഭക്ഷണവും കഴിക്കും. നമ്മളൊന്നും പ്രതീക്ഷിക്കാത്ത തരത്തിലുള്ളതായിരിക്കും ചിലപ്പോള്‍ റിഷഭും ഇഷാനും കഴിക്കുക. ബണ്‍ ഐസ്‌ക്രീമില്‍ മുക്കിപ്പോലും ഇരുവരും കഴിക്കുമെന്നു സൂര്യ പറയുന്നു.

ശുദ്ധ ഹൃദയമുള്ള രണ്ടു വ്യക്തികളാണ് റിഷഭും സൂര്യയും. പരിശുദ്ധമായ ആത്മാവ് എന്നൊക്കെ പറയാവുന്നവരാണ് രണ്ടു പേരും. ഇരുവര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നത് നിങ്ങള്‍ ശരിക്കും ആസ്വദിക്കുമെന്നും സ്‌കൈ കൂട്ടിച്ചേര്‍ത്തു.

.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, July 26, 2022, 19:08 [IST]
Other articles published on Jul 26, 2022

Latest Videos

  + More
  X
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Yes No
  Settings X