വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മുംബൈയുടെ ഇഷാന്‍ കിഷനെ ഹെലികോപ്റ്റര്‍ ഷോട്ട് പരിശീലിപ്പിച്ചത് ധോണി

മുംബൈ: ബുധനാഴ്ച നടന്ന ഐപിഎല്‍ മത്സരത്തില്‍ കൊല്‍ക്കത്തയെ 102 റണ്‍സിന് മുംബൈ ഇന്ത്യന്‍സ് തകര്‍ത്തപ്പോള്‍ ശ്രദ്ധേയമായത് യുവതാരം ഇഷാന്‍ കിഷന്റെ വെടിക്കെട്ട് ബാറ്റിങ്. 21 പന്തില്‍ 62 റണ്‍സടിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കൊല്‍ക്കത്ത ബൗളര്‍മാരെ നിലത്തുനിര്‍ത്തിയില്ല.

കൊല്‍ക്കത്തയുടെ ചൈനാമാന്‍ ബൗളര്‍ കുല്‍ദീപ് യാദവിനെതിരെ ഇഷാന്റെ ഒരു ഷോട്ടും ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ ട്രേഡ്മാര്‍ക്ക് ആയ ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ ഇഷാന്‍ സിക്‌സര്‍ നേടിയപ്പോള്‍ ഈദന്‍ ഗാര്‍ഡന്‍സിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് അത് മറക്കാനാകാത്ത വിരുന്നായി.

ishan

ധോണി തന്നെയാണ് തനിക്ക് ഹെലികോപ്റ്റര്‍ ഷോട്ടിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നു തന്നതെന്ന് ഇഷാന്‍ പറഞ്ഞു. ജാര്‍ഖണ്ഡ് സ്വദേശിയായ ഇഷാന്‍ നാട്ടുകാരനായ ധോണിക്ക് പകരക്കാരനായി ഇന്ത്യന്‍ ടീമിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന താരമാണ്. കുല്‍ദീപിന്റെ പന്ത് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും അപ്രതീക്ഷിമായി എത്തിയ പന്തിനെ ധോണിയുടെ ഷോട്ടിലൂടെ സിക്‌സറടിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇഷാന്‍ പറഞ്ഞു.

കളിയില്‍ രോഹിത് ശര്‍മയാണ് തനിക്ക് ആത്മവിശ്വാസം പകര്‍ന്നത്. ഇഷ്ടമുള്ള ഷോട്ട് കളിക്കാന്‍ അനുമതി തന്നിരുന്നു. പന്ത് കളിക്കാവുന്നതാണെങ്കില്‍ സിക്‌സറടിക്കാന്‍ മടിക്കേണ്ടെന്നായിരുന്നു കളിക്കിടയില്‍ ക്യാപ്റ്റന്‍ പറഞ്ഞത്. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ തനിക്ക് കഴിഞ്ഞതായും മുംബൈ താരം വ്യക്തമാക്കി.

Story first published: Friday, May 11, 2018, 9:27 [IST]
Other articles published on May 11, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X