Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റില്‍ കോലി യുഗം അവസാനിച്ചോ? 'രാജാവെന്നും രാജാവ് തന്നെ'; വിമര്‍ശകര്‍ ഈ കണക്ക് നോക്കുക

മുംബൈ: സമീപകാലത്തായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിക്ക് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനാവുന്നില്ല. ഒരു സമയത്ത് സ്ഥിരതയോടെ തുടര്‍ച്ചയായി സെഞ്ച്വറി അടിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച കോലിക്ക് അവസാന 35 ഇന്നിങ്‌സിലും മൂന്നക്കം കിട്ടാക്കനിയാണ്. 2019ലെ ബംഗ്ലാദേശിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലാണ് കോലിയുടെ അവസാന സെഞ്ച്വറി പിറന്നത്. ഒരു സെഞ്ച്വറി അകലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സെഞ്ച്വറി നേടിയ നായകനെന്ന റെക്കോഡ് കോലിയെ കാത്തിരിക്കുന്നുണ്ട്.

സെഞ്ച്വറി നേടാനാവാതെ കോലി ബുദ്ധിമുട്ടിയതോടെ കോലി യുഗം അവസാനിച്ചുവെന്ന തരത്തില്‍ വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ കോലിയുടെ യുഗം അവസാനിച്ചോ? 2017ന് ശേഷമുള്ള സെഞ്ച്വറികളുടെ എണ്ണത്തിന്റെ കണക്കുകള്‍ ഇതിനുള്ള ഉത്തരം നല്‍കും. 2017ന് ശേഷം ടെസ്റ്റില്‍ കൂടുതല്‍ സെഞ്ച്വറി നേടിയ താരമെന്ന ബഹുമതി കോലിക്ക് സ്വന്തമാണ്. 12 സെഞ്ച്വറിയാണ് ഇക്കാലയളവില്‍ കോലി നേടിയത്.

kohlitest

നിലവില്‍ ടെസ്റ്റ് റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്താണ് കോലിയുള്ളത്. അര്‍ധ സെഞ്ച്വറി പ്രകടനങ്ങള്‍ തുടര്‍ച്ചയായി നടത്താന്‍ സാധിക്കുന്നുണ്ടെങ്കിലും അതൊന്നും മൂന്നക്കമാക്കി മാറ്റാന്‍ കോലിക്ക് സാധിക്കുന്നില്ല. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ബാറ്റിങ് പിച്ചാണ് ബിസിസി ഐ തയ്യാറാക്കുന്നതെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ കോലി സെഞ്ച്വറി ഇടവേളയ്ക്ക് ബ്രേക്കിട്ട് തിരിച്ചെത്തുമെന്നാണ് ആരാധക പ്രതീക്ഷ.

2017ല്‍ കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടിയ താരങ്ങളില്‍ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ് രണ്ടാം സ്ഥാനത്ത്. 10 സെഞ്ച്വറിയാണ് അദ്ദേഹം അടിച്ചെടുത്തത്. ന്യൂസീലന്‍ഡ് ക്യാപ്റ്റനും നിലവിലെ ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരില്‍ ഒന്നാം സ്ഥാനക്കാരനുമായ കെയ്ന്‍ വില്യംസനും 10 സെഞ്ച്വറിയുമായി സ്മിത്തിനൊപ്പം രണ്ടാം സ്ഥാനത്തുണ്ട്.

മൂന്നാം സ്ഥാനത്ത് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടാണ്. ഒമ്പത് സെഞ്ച്വറിയാണ് റൂട്ടിന്റെ പേരിലുള്ളത്. സമീപകാലത്തായി തകര്‍പ്പന്‍ പ്രകടനമാണ് റൂട്ട് കാഴ്ചവെച്ചത്. 2021ല്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികളുമായി ഫാബുലസ് ഫോറിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്താന്‍ റൂട്ടിന് സാധിച്ചിരുന്നു. ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിലും ശ്രീലങ്കയ്‌ക്കെതിരെയും ഇരട്ട സെഞ്ച്വറി നേടാനും റൂട്ടിനായി.

അഞ്ചാം സ്ഥാനത്ത് ഇന്ത്യയുടെ ചേതേശ്വര്‍ പുജാരയും ദക്ഷിണാഫ്രിക്കയും ഡീന്‍ എല്‍ഗറുമാണുള്ളത്. ഇരുവരുടെയും പേരില്‍ 8 സെഞ്ച്വറികളാണുള്ളത്. ഓസ്‌ട്രേലിയയില്‍ ഇത്തവണയും ഇന്ത്യക്കുവേണ്ടി മികച്ച പ്രകടനമാണ് പുജാര കാഴ്ചവെച്ചത്. എന്നാല്‍ ഇംഗ്ലണ്ട് പരമ്പരയില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല.

Story first published: Monday, March 1, 2021, 9:53 [IST]
Other articles published on Mar 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+