വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയുടെ ഫോം ഔട്ടിന് കാരണം 'കണ്ണിന്റെ' പ്രശ്‌നമോ? 2020ല്‍ കപില്‍ ദേവ് പറഞ്ഞത് സത്യമാകുന്നു

ഇന്ത്യന്‍ നായകന്‍ വിരാട് കോലി കരിയറിലെ നിര്‍ണ്ണായക ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്ന് പോകുന്നത്. തുടര്‍ സെഞ്ച്വറികളും ചരിത്ര നേട്ടങ്ങളുമായി കളം നിറഞ്ഞാടിയിരുന്ന കോലിക്ക് കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി ഇപ്പോള്‍ മികവിനൊത്ത് ഉയരാനാവുന്നില്ല. കാല്‍വെച്ച മൈതാനങ്ങളിലെല്ലാം തന്റേതായ അടയാളപ്പെടുത്തലുകള്‍ നടത്തിയ വീര നായകന് ബാറ്റിങ്ങില്‍ താളം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് തന്നെ പറയാം.

IPL 2021: 'ദൈവം തന്നെ പ്രതിഭയെ വെറുതെ നശിപ്പിക്കരുത്', സഞ്ജു സാംസണെ വിമര്‍ശിച്ച് ഗവാസ്‌കര്‍IPL 2021: 'ദൈവം തന്നെ പ്രതിഭയെ വെറുതെ നശിപ്പിക്കരുത്', സഞ്ജു സാംസണെ വിമര്‍ശിച്ച് ഗവാസ്‌കര്‍

1

പഴയ ടൈമിങും താളവും പൂര്‍ണ്ണമായി നഷ്ടപ്പെട്ടതുപോലെയാണ് ഇപ്പോള്‍ കോലിയുടെ ബാറ്റിങ്. ഏത് പ്രതിസന്ധിഘട്ടത്തിലും തളരാത്ത കോലി ഇപ്പോള്‍ സമ്മര്‍ദ്ദത്തിനടിമപ്പെടുന്ന അവസ്ഥ. ചേസ് മാസ്റ്റര്‍ എന്ന ബഹുമതി ക്രിക്കറ്റ് ലോകം ചാര്‍ത്തി നല്‍കിയ കോലി വരാനിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി20 നായകസ്ഥാനം ഒഴിയും. അധികം വൈകാതെ ഏകദിന നായകസ്ഥാനവും കോലിക്ക് നഷ്ടമായേക്കും. ഐപിഎല്ലില്‍ ആര്‍സിബിയുടെ നായകനായുള്ള അവസാന സീസണായിരിക്കും ഇതെന്ന് വ്യക്തമാക്കിയ കോലി പാതിവഴിയില്‍ നായകസ്ഥാനം ഒഴിയാനുള്ള സാധ്യതയും കൂടുതല്‍.

Also Read: IPL 2021: വിജയവഴിയില്‍ തിരിച്ചെത്താന്‍ മുംബൈ, കുതിപ്പ് തുടരാന്‍ കെകെആര്‍, പോരാട്ടം കടുക്കും

2

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡുകള്‍ അനായാസം ഭേദിക്കുമെന്ന് തോന്നിച്ച കോലിക്ക് ഇപ്പോള്‍ എന്താണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി കോലി നേരിടുന്ന ഫോം ഔട്ടിന് കാരണമെന്താണ്? കപില്‍ ദേവിനും വിവിയന്‍ റിച്ചാര്‍ഡ്‌സിനും വീരേന്ദര്‍ സെവാഗിനും രാഹുല്‍ ദ്രാവിഡിനും സംഭവിച്ചത് തന്നെയാണ് കോലിക്കും ഇപ്പോള്‍ സംഭവിക്കുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു.

Also Read: IPL 2021: 6 പന്തില്‍ 4 റണ്‍സ് നേടാനായില്ല, രാജസ്ഥാനോട് പഞ്ചാബ് തോറ്റു, അറിയണം ഈ റെക്കോഡുകള്‍

കണ്ണിലെ പ്രശ്‌നമാണോ വില്ലന്‍?

കണ്ണിലെ പ്രശ്‌നമാണോ വില്ലന്‍?

വിരാട് കോലിയുടെ കണ്ണിന്റെ കാഴ്ചയില്‍ കുറവ് വരുന്നുണ്ടെന്നത് വളരെ നേരത്തെ തന്നെ പുറത്തുവന്ന റിപ്പോര്‍ട്ടാണ്. കോലിയുടെ പ്രകടനം മോശമായിത്തുടങ്ങിയ സമയത്ത് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ് പറഞ്ഞ വാക്കുകള്‍ കോലിയുടെ നിലവിലെ സാഹചര്യത്തില്‍ പ്രസക്തമാണ്. 'ഒരു പ്രായത്തിലേക്ക് നിങ്ങള്‍ കടക്കുമ്പോള്‍ നിങ്ങളുടെ കാഴ്ചശക്തിയില്‍ കുറവ് വരും. 30 വയസിന് ശേഷം മിക്കവര്‍ക്കും ഇത്തരത്തില്‍ അനുഭവപ്പെടും. കോലിക്ക് ടൈമിങ് കൃത്യമായി ലഭിക്കുന്നില്ലെങ്കില്‍ അത് അവന്റെ കണ്ണിന്റെ കാഴ്ചയുടെ പ്രശ്‌നമാണ്.

Also Read: IPL 2021: ലോകകപ്പ് ടീമില്‍ ഇല്ലാത്തതില്‍ ആശ്വാസം! അണ്ടര്‍ 19 താരത്തെപ്പോലെ- സഞ്ജുവിന് വിമര്‍ശനം

4

വലിയ താരങ്ങള്‍ സ്ഥിരമായി ക്ലീന്‍ബൗള്‍ഡാവുകയും എല്‍ബിഡബ്ല്യു ആവുകയും ചെയ്യുകയാണെങ്കില്‍ അത് പരിശീലനത്തിന്റെ കുറവാണെന്ന് പറയാന്‍ സാധിക്കുമോ?.അത് അവന്റെ കാഴ്ചക്കുറവിന്റെ പ്രശ്‌നമാണ്. ഒരു കാലത്ത് നിങ്ങളുടെ ശക്തിയായിരുന്നത് മറ്റൊരു സമയത്ത് നിങ്ങളുടെ ദൗര്‍ബല്യമായി മാറും. 18-24വരെ നല്ല കാഴ്ചശക്തി വളരെ മികച്ചതായിരിക്കും. അതിന് ശേഷം നിങ്ങള്‍ കണ്ണിന് നിങ്ങള്‍ നല്‍കുന്ന പരിചരണത്തെ ആശ്രയിച്ചാവും കാര്യങ്ങള്‍'-2020 മാര്‍ച്ചില്‍ എബിപി ന്യൂസിനോട് സംസാരിക്കവെ കപില്‍ പറഞ്ഞതാണിത്. ഇത് കോലിയുടെ കാര്യത്തില്‍ ഇപ്പോള്‍ സത്യമായിരിക്കുകയാണെന്ന് പറയാം.

Also Read: IPL 2021: ഗെയ്ല്‍ വന്നപ്പോഴാണ് പഞ്ചാബ് ജയിക്കാന്‍ തുടങ്ങിയത്- ബോസില്ലാത്തതില്‍ ഫാന്‍സിന് നിരാശ

കോലി കണ്ണട ഉപയോഗിക്കുന്നതെന്തിന്?

കോലി കണ്ണട ഉപയോഗിക്കുന്നതെന്തിന്?

മത്സരത്തില്‍ സണ്‍ഗ്ലാസ് ഉപയോഗിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ടീമിന്റെ യാത്രാവേളകളില്‍ മിക്കപ്പോഴും കോലി കണ്ണട ഉപയോഗിക്കാറുണ്ട്. ഇത് കണ്ണിലേക്കെത്തുന്ന പ്രകാശത്തെ നിയന്ത്രിക്കാനാണെന്നും കാഴ്ചയുടെ പ്രശ്‌നത്തെത്തുടര്‍ന്നാണെന്നുമുള്ള റിപ്പോര്‍ട്ടുകളുണ്ട്. കോലി ഇടക്കിടെ കണ്ണില്‍ ക്ലിയറില്‍ ഒഴിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. മത്സരത്തിന്റെ ഇടവേളക്കിടയിലും കോലി ഇത് ഉപയോഗിക്കാറുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് അദ്ദേഹത്തിന്റെ കാഴ്ചക്ക് പ്രശ്‌നമുണ്ടെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്.

Also Read: IPL 2021: ഹണ്ട്രഡില്‍ എന്റെ 27 സിക്‌സറുകളില്‍ റിയാന്‍ പരാഗിനും പങ്ക്! വെളിപ്പെടുത്തി ലിവിങ്സ്റ്റണ്‍

സെവാഗിനും ദ്രാവിഡിനും സംഭവിച്ചു

സെവാഗിനും ദ്രാവിഡിനും സംഭവിച്ചു

കാഴ്ചയുടെ പ്രശ്‌നം ബുദ്ധിമുട്ടിക്കുന്ന ആദ്യത്തെ താരമില്ല കോലി. ഇതിഹാസ താരങ്ങളായ വിവിയന്‍ റിച്ചാര്‍ഡ്‌സും കപില്‍ ദേവുമെല്ലാം തങ്ങളുടെ കരിയറിന്റെ അവസാന സമയത്ത് കാഴ്ചശക്തി എങ്ങനെ പ്രകടനത്തെ ബാധിച്ചിരുന്നുവെന്ന് നേരത്തെ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് കരിയറിന്റെ അവസാന കാലത്ത് കളിച്ചിരുന്നത് കണ്ണട ഉപയോഗിച്ചുകൊണ്ടാണ്.

Also Read: IPL 2021: ഈ 10 പേര്‍ക്കും ഇത് അവസാന ഐപിഎല്‍, ഇനിയൊരു അവസരം ലഭിച്ചേക്കില്ല

7

Also Read: IPL 2021: വിജയ വഴിയില്‍ തിരിച്ചുവരണോ? ഈ മൂന്ന് മാറ്റങ്ങള്‍ ആര്‍സിബിക്ക് അനിവാര്യം

ഇന്ത്യയുടെ ബാറ്റിങ് വന്മതിലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ദ്രാവിഡ് കരിയറിന്റെ അവസാനത്തില്‍ തുടര്‍ച്ചയായി ക്ലീന്‍ ബൗള്‍ഡായാണ് പുറത്തായിരുന്നത്. ഇതിന് പിന്നിലും അദ്ദേഹത്തിന്റെ കാഴ്ച ശക്തിയിലെ കുറവാണ് കാരണം. ഇതേ അവസ്ഥയിലൂടെത്തന്നെയാണ് ഇപ്പോള്‍ ഇന്ത്യന്‍ നായകന്‍ കോലിയും കടന്ന് പോകുന്നതെന്ന് പറയേണ്ടിയിരിക്കുന്നു. എത്രയും വേഗം പ്രതിസന്ധികളെല്ലാം മറികടന്ന് കോലിക്ക് തിരിച്ചുവരാന്‍ സാധിക്കുമെന്ന് പ്രത്യാശിക്കാം.

Story first published: Wednesday, September 22, 2021, 17:38 [IST]
Other articles published on Sep 22, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X