ഹൃദയം തകര്‍ന്ന് വിരാട് കോലി, ഫോട്ടോ ഇടുന്നു.. ഡിലീറ്റ് ചെയ്യുന്നു...വീണ്ടും ഇടുന്നു...
പ്രേമം എന്ന ഹിറ്റ് സിനിമയിലെ കാലം കെട്ടുപോയി കോലം കെട്ടു പോയി ഭാഗ്യരേഖ തേഞ്ഞു മാഞ്ഞു പോയി - എന്ന പാട്ട് ഓര്‍മയില്ലേ. ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോലിയുടെ അവസ്ഥ ഇപ്പോള്‍ ഇത് പോലെയാണോ എന്ന് ആരാധകര്‍ സംശയിച്ചാല്‍ കുറ്റം പറയാനില്ല. കാമുകി അനുഷ്‌ക ശര്‍മയുമായി പിരിഞ്ഞ ശേഷം വിരാട് കോലിയുടെ കാര്യങ്ങള്‍ ഓള്‍ ഈസ് വെല്‍ അല്ല എന്നാണ് സൂചനകള്‍.
ഓസ്‌ട്രേലിയയില്‍ ഒരു തട്ടുപൊളിപ്പന്‍ സമയമായിരുന്നു വിരാട് കോലിക്ക്. അഞ്ച് ഏകദിനത്തിലും മൂന്ന് ട്വന്റി 20യിലുമായി 700 ല്‍പ്പരം റണ്‍സുകള്‍. അത് പക്ഷേ കളത്തില്‍. തിരിച്ചുവന്ന ശേഷം സ്വകാര്യജീവിതത്തില്‍ കോലിക്ക് വലിയൊരു നഷ്ടമാണ് സംഭവിച്ചത്. ഹാര്‍ട്ട് ബ്രോക്കണ്‍ എന്നാണ് കോലി ഇതേക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞത്. പിന്നാലെ നാടകീയമായ കുറേ സംഭവങ്ങളും അതിങ്ങനെ..

ഹൃദയം തകര്‍ന്നോ കോലി?
ഹാര്‍ട്ട് ബ്രോക്കണ്‍ എന്ന് പറഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ വിരാട് കോലി പോസ്റ്റ് ചെയ്ത ചിത്രമാണിത്. എന്നാല്‍ കുറച്ച് കഴിഞ്ഞ ശേഷം കോലി തന്നെ ഈ ചിത്രം ഡീലീറ്റ് ചെയ്തുകളഞ്ഞു. എന്താകും കാരണം.

ആരാധകര്‍ വെട്ടുകികിളികള്‍
ആരാധകര്‍ വെട്ടുകളികളെപ്പോലെയാണ് എന്ന് ഉദയനാണ് താരം എന്ന സിനിമയില്‍ സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാര്‍ പറഞ്ഞിട്ടുണ്ട്. ഏതാണ്ടത് തന്നെ ഇവിടെയും സംഭവിച്ചു. കോലി എന്തിനീ ചിത്രം ഡിലീറ്റ് ചെയ്തു എന്ന ചര്‍ച്ചയായി പിന്നീട്.

ഞാന്‍ വല്ല പാപവും ചെയ്‌തോ
താന്‍ ഫോട്ടോ ഡിലീറ്റ് ചെയ്തത് എന്തോ പാപമായിപ്പോയൊ എന്ന സംശയമായി കോലിക്ക്. ഇത് തന്നെ അടിക്കുറിപ്പാക്കി കോലി ഇന്‍സ്റ്റഗ്രാമില്‍ ഈ ഫോട്ടോ വീണ്ടും പോസ്റ്റ്ചെയ്തു.

വാർണറിന് വേണ്ടി
ഇൻസ്റ്റഗ്രാമിൽ കോലിയുടെ ചിരിക്കുന്ന ചിത്രം കാണാനാഗ്രഹിച്ച ഡേവിഡ് വാർണറിന് വേണ്ടി കോലി ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്

ഔദ്യോഗികമായിത്തന്നെ
ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും ക്രിക്കറ്റലിലെ ഗ്ലാമര്‍ താരമായ വിരാട് കോലിയും പിരിഞ്ഞു എന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണത്രെ ഇരുതാരങ്ങളുടെയും തീരുമാനം.

സെലിബ്രിറ്റി കപ്പിള്‍സ്
ഇന്ത്യയിലെ ഏറ്റവും ചര്‍ച്ചാ വിഷയമായ സെലിബ്രിറ്റി കപ്പിള്‍സാണ് വിരാടും അനുഷ്‌കയും. രണ്ടുപേരും അവരവരുടെ മേഖലയിലെ സൂപ്പര്‍ താരങ്ങളാണ് എന്നത് തന്നെ കാരണം.

വിവാഹത്തിന് അടുത്തുവരെ
വിവാഹത്തിന് അടുത്ത് വരെ എത്തിയ ശേഷമാണ് കോലിയും അനുഷ്‌കയും പിരിയുന്നത്. വിദേശരാജ്യങ്ങളില്‍ ഇരുവരും ചുറ്റിയടിക്കുന്ന ചിത്രങ്ങളും വിവാഹത്തിന് വീട്ടുകാരും സമ്മതിച്ചു എന്നുള്ള വാര്‍ത്തകളും മറ്റും ഇടയ്ക്ക് പ്രചരിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications