വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇതാണോ എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടീം? കണക്കുകള്‍ പറയുന്നത് ഇങ്ങനെ

ഇതാണോ എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടീം? | Oneindia Malayalam

ലണ്ടന്‍: ജൂണ്‍ 13, ലോകകപ്പിലെ ഏറ്റവുമധികം പ്രതീക്ഷകളും സമ്മര്‍ദവും പ്രാധാന്യവും കല്‍പ്പിക്കപ്പെട്ട ഇന്ത്യ-പാകിസ്താന്‍ മത്സരം. എന്നാല്‍ മത്സരം അക്ഷരാര്‍ഥത്തിലും കണക്കുകളിലും മതിപ്പുളവാക്കാനുള്ള വൃഥാപ്രയത്‌നം മാത്രമായിരുന്നു. സമ്മര്‍ദങ്ങളെ അതിജീവിച്ചുകൊണ്ട് ഇരുടീമുകളും എങ്ങനെ കളിക്കും എന്നതായിരുന്നു മത്സരത്തിനു മുമ്പുണ്ടായിരുന്ന ഏറ്റവും വലിയ ആശങ്കയും. അത് തന്നെയായിരുന്നു മത്സരത്തിനുള്ള പ്രാധാന്യവും. എന്നാല്‍ ഗ്രൗണ്ടില്‍ ഒരേയൊരു ടീം മാത്രമേ ഉണ്ടായിരുന്നുള്ളൂ, ടീം ഇന്ത്യയായിരുന്നു അത്. ആത്മവിശ്വാസത്തോടെയും ഉറപ്പോടെയുമായിരുന്നു അവര്‍ ആരാധകരെ ആവേശത്തിലാക്കി പാകിസ്താനെ തരിപ്പണമാക്കിയത്.

india

മൂന്നുവര്‍മായി ഇന്ത്യയുടെ കളി കാണുന്നവരെ സംബന്ധിച്ച് മത്സരഫലം അപ്രതീക്ഷിതമല്ല. 2017 ജനുവരി മുതല്‍ ഇതുവരെ കളിച്ച 65 മത്സരങ്ങളില്‍ 46ലും ഇന്ത്യക്ക് ജയമായിരുന്നു. അതായത് 71 ശതമാനം മത്സരങ്ങളിലും ജയം. ഈ കാലയളവിലാണ് ഇന്ത്യ 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെത്തിയത്. ഫൈനലില്‍ ഇന്ത്യ തോറ്റത് പാകിസ്താനോടായിരുന്നു. ഇംഗ്ലണ്ട് പര്യടനവും അടുത്തിടെ നടന്ന ഓസ്‌ട്രേലിയയുടെ ഇന്ത്യ സന്ദര്‍ശനവും ഒഴികെ എല്ലാ പരമ്പരകളും ഇന്ത്യ വിജയിച്ചു. ഇതാണോ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഏകദിന ടീം എന്ന ചോദ്യമാണ് ഈ കണക്കുകള്‍ ഉയര്‍ത്തുന്നത്.

ഇതിനുത്തരം കാണാന്‍ വഴികളേറെയുണ്ട്. ഇതുവരെയുള്ള ഇന്ത്യന്‍ ടീമുകളുടെ ജയപരാജയങ്ങളുടെ കണക്കെടുക്കലാണ് അതിലൊന്ന്. (2019 ജൂണ്‍ 21 വരെയുള്ള കണക്കുകളാണ് പരിഗണിക്കുന്നത്.).

തികച്ചും സാധാരണ ടീമായിരുന്നു തുടക്കകാലത്ത് ഇന്ത്യ. 1980കളില്‍ ഇന്ത്യ ലോകകപ്പ് ഉള്‍പ്പെടെ നേടിയെങ്കിലും ടീമിന് ജയത്തേക്കാളേറെ പരാജയങ്ങളായിരുന്നു. 1990കളില്‍ ടീം മികവിലേക്കുയര്‍ന്ന് തുടങ്ങുകയും അടുത്ത ദശകത്തില്‍ അത് കൂടുതല്‍ നേട്ടങ്ങളിലേക്കെത്തുകയും ചെയ്തു. 2010-നുശേഷം ഇന്ത്യന്‍ കുതിപ്പ് വലിയ നേട്ടങ്ങളിലേക്കായി.

india1

1970കളില്‍ 13 മത്സരങ്ങളില്‍ രണ്ട് ജയമാണ് ഇന്ത്യ നേടിയത്. ശരാശരി 15.38 ശതമാനം. 1980കളില്‍ 155 കളികളില്‍ 69 ജയം. ശരാശരി 44.52. 90കളില്‍ 257ല്‍ 122 ജയം. ശരാശരി 47.47. 2000ത്തില്‍ 307-ല്‍ 161. ശരാശരി 52.44. 2010മുതല്‍ 237 മത്സരങ്ങളില്‍ 149 ജയം. ശരാശരി 62.87.

2000 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കൂടുതല്‍ വ്യക്തത വരും. സൗരവ് ഗാംഗുലിക്കു കീഴില്‍ ഇന്ത്യ ജയങ്ങള്‍ കുറവായിരുന്നെങ്കിലും ഐ.സി.സി. ടൂര്‍ണമെന്റുകളിലെ പ്രകടനം മികച്ചതായിരുന്നു. ഈ കാലത്ത് ഒട്ടേറെ ഫൈനലുകളില്‍ പരാജയപ്പെടുകയും ചെയ്തു. രാഹുല്‍ ദ്രാവിഡിനു കീഴിലും പിന്നീട് മഹേന്ദ്രസിങ് ധോണിയുടെ കീഴിലും ടീമിന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെട്ടു. പിന്തുടര്‍ന്ന് ജയിക്കാത്ത ടീമെന്ന ചീത്തപ്പേര് മാറിയതും ഈ കാലത്താണ്. 200-04 കാലത്ത് 153 മത്സരങ്ങളില്‍ 77 ജയമാണ് നേടിയത്. ശരാശരി 50.32. 2005-09 കാലത്ത് 154-ല്‍ 84 ജയംം. ശരാശരി 54.55. 2010നുശേഷം ധോണിക്കും വിരാട് കോലിക്കും കീഴില്‍ മികവിന്റെയും കൂട്ടായ്മയും വലിയ വിജയങ്ങളാണ് കാണാനായത്. ഈ കാലയളവിലാണ് ഇന്ത്യ നാല് ഐ.സി.സി. ടൂര്‍ണമെന്റുകളില്‍ സെമിഫൈനലിലെത്തി. എല്ലാ അര്‍ഥത്തിലും ഈ കാലഘട്ടത്തിലെ ലോകത്തിലെ ഏറ്റവും മികച്ച നാല് ടീമുകളിലൊന്ന് ഇന്ത്യ തന്നെ. 2010-14 കാലത്ത് 136-ല്‍ 83 ജയമാണ് നേടിയത്. ശരാശരി 61.03. 2015-19ല്‍ 101ല്‍ 66 ജയം. ശരാശരി 65.35.

വിംബിള്‍ഡണ്‍ ടെന്നിസ്: ജോക്കോവിച്ച് ഒന്നാം സീഡ്,വനിതകളില്‍ ആഷ്‌ളി ബാര്‍ട്ടി വിംബിള്‍ഡണ്‍ ടെന്നിസ്: ജോക്കോവിച്ച് ഒന്നാം സീഡ്,വനിതകളില്‍ ആഷ്‌ളി ബാര്‍ട്ടി

കളിക്കാരുടെ മികവിന്റെ അടിസ്ഥാനത്തിലും ടീമിനെ വിലയിരുത്താം. എക്കാലത്തെയും ഇന്ത്യന്‍ ടീമിലോ ലോക ടീമിലോ ഇടം നേടിയ ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണ് നോക്കിയാല്‍ മതി. ഫീല്‍ഡിങ്ങിന്റെ കാര്യമെടുത്താല്‍ ഇപ്പോഴത്തെ ടീം തന്നെയാണ് ഏറ്റവും മികച്ചതെന്നതില്‍ സംശയമില്ല. രോഹിത് ശര്‍മയ്ക്കും കോലിക്കും ധോണിക്കും പകരക്കാരില്ല. ജസ്പ്രീത് ബുറയുടെ കാര്യവും വ്യത്യസ്തമല്ല. ഇന്ത്യന്‍ ഫാസ്റ്റ് ബൗളിങ്ങിന്റെ പ്രതീക്ഷയാണ് ഈ യുവതാരം.

ബാറ്റിങ്ങിലും ബൗളിങ്ങിലും (1000 റണ്‍സും 50 വിക്കറ്റും എന്ന പരിധിവെച്ചാല്‍) ഇപ്പോഴത്തെ ഇന്ത്യന്‍ താരങ്ങള്‍ തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. പഴയകാലത്തില്‍ നിന്ന് കപില്‍ദേവും സച്ചിന്‍ ടെണ്ടുല്‍ക്കറും (സച്ചിന്‍ ഇന്നത്തെ കളിക്കാര്‍പ്പൊവും കളിച്ചിട്ടുണ്ട്) മാത്രമാണ് ആദ് ഏഴ് സ്ഥാനത്ത് വരുന്നത്.

india

എന്നാല്‍ പഴയകാലത്തെ ബൗളര്‍മാരായിരുന്നില്ലേ കൂടുതല്‍ അപകടകാരികള്‍ എന്ന സംശയം ന്യായമായും ഉണ്ടാകും. വഖാര്‍ യൂനിസ്, വസിം അക്രം, സഖ്‌ലെയ്ന്‍ മുഷ്താഖ്, അക്തര്‍, ഗ്ലെന്‍ മഗ്രാത്ത്, ബ്രെറ്റ് ലീ, ഷെയ്ന്‍ വോണ്‍, അലന്‍ ഡൊണാള്‍ഡ്, ഷോണ്‍ പൊള്ളോക്ക്, കര്‍ട്‌ലി അംബ്രോസ്, കോട്‌നി വാള്‍ഷ്, ചാമിന്ദ വാസ്, മുത്തയ്യ മുരളീധരന്‍ തുടങ്ങിയ കരുത്തരെയായിരുന്നു അക്കാലത്ത് ബാറ്റ്‌സ്മാന്‍മാര്‍ക്ക് നേരിടേണ്ടിയിരുന്നത്. എന്നാല്‍ ഇന്ന് ബാറ്റ്‌സ്മാന്‍മാരുടെ വേഗവും കരുത്തും വര്‍ധിച്ചിട്ടുണ്ട്. അതിനാലാണ് കാഗിസോ റബാദ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മിച്ചല്‍ സ്റ്റാര്‍ക്, റാഷിദ് ഖാന്‍ തുടങ്ങിയ ബൗളര്‍മാര്‍ക്ക് അംഗീകാരം ലഭിക്കാത്തത്. എന്നാല്‍ റണ്‌സ് വിട്ടുകൊടുക്കാതിരിക്കുന്നതാണ് ബൗളിങ് മികവെങ്കില്‍ കണക്കില്‍ മുന്നില്‍ ഇന്ത്യ തന്നെയാണ്.

ഏകദിന ചരിത്രത്തിലെ ഇതിഹാസ ടീമുകള്‍ക്കൊപ്പമെത്താന്‍ ഇന്ത്യക്ക് ഇന് ഏതാനും ചുവടുകള്‍ മാത്രം മതി. എന്നാല്‍ ചാമ്പ്യന്‍ ടീം എന്ന പേരില്‍ അറിയപ്പെടണമെങ്കില്‍ ഇന്ത്യ തുടര്‍ച്ചയായി വലിയ കിരീടങ്ങള്‍ നേടണം.

Story first published: Thursday, June 27, 2019, 9:02 [IST]
Other articles published on Jun 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X