വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിനെക്കാള്‍ ആസ്തിയുള്ള ക്രിക്കറ്റ് താരമുണ്ടോ? ടോപ് ത്രീ ഇതാ-ബ്രാന്റുകളും അറിയാം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ടോപ് ഫൈവ് സമ്പന്നരെ ഏറെക്കുറെ എല്ലാവര്‍ക്കും അറിയാമെങ്കിലും അവരുടെ ബ്രാന്റുകളെക്കുറിച്ചും ബിസിനസുകളെക്കുറിച്ചും പലര്‍ക്കും അറിയില്ല

1

ക്രിക്കറ്റ് വലിയ പ്രശസ്തിയും സാമ്പത്തിക നേട്ടവും ഉണ്ടാക്കിക്കൊടുക്കുന്ന കായിക ഇനങ്ങൡലൊന്നാണ്. വലിയ ആരാധക പിന്തുണ ക്രിക്കറ്റ് താരങ്ങള്‍ക്ക് ലഭിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഒട്ടുമിക്ക ക്രിക്കറ്റ് താരങ്ങളുടെയും ആസ്തി പരിശോധിച്ചാല്‍ കോടികള്‍ കാണാനാവും.

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ കായിക താരങ്ങളെ പരിഗണിച്ചാല്‍ അതില്‍ ക്രിക്കറ്റ് താരങ്ങളാണ് മുന്നിട്ട് നില്‍ക്കുന്നതെന്ന് കാണാവും. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ ഏറ്റവും സമ്പന്നനായ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി, എംഎസ് ധോണി എന്നിവരിലാരാണെന്നതാണ് എപ്പോഴും ഉയരുന്ന ചോദ്യം.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ടോപ് ഫൈവ് സമ്പന്നരെ ഏറെക്കുറെ എല്ലാവര്‍ക്കും അറിയാമെങ്കിലും അവരുടെ ബ്രാന്റുകളെക്കുറിച്ചും ബിസിനസുകളെക്കുറിച്ചും പലര്‍ക്കും അറിയില്ല. ഇന്ത്യയുടെ ടോപ് ത്രീ സമ്പന്നരായ ക്രിക്കറ്റ് താരങ്ങളെക്കുറിച്ചും അവരുടെ ബ്രാന്റുകളെക്കുറിച്ചുമറിയാം.

Also Read: സിറാജ് പഴ സിറാജല്ല, 'റിച്ച് ഡാ'-കോടികളുടെ സമ്പാദ്യം! കാര്‍ കളക്ഷനുമുണ്ട്- അറിയാംAlso Read: സിറാജ് പഴ സിറാജല്ല, 'റിച്ച് ഡാ'-കോടികളുടെ സമ്പാദ്യം! കാര്‍ കളക്ഷനുമുണ്ട്- അറിയാം

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് താരമെന്ന് പറയാം. ആകെ ആസ്തി പരിഗണിക്കുമ്പോള്‍ ലോക ക്രിക്കറ്റിലെത്തന്നെ ഏറ്റവും സമ്പന്നന്‍ഡ സച്ചിനാണ്. 1,110 കോടിയാണ് സച്ചിന്റെ ആകെ ആസ്തി. നാലോളം വീടുകളും ഒട്ടുമിക്ക പ്രമുഖ ബ്രാന്റുകളുടെ കാറുകളും സച്ചിന്റെ ഗ്യാരേജിലുണ്ട്.

വിരമിച്ചിട്ടും സച്ചിന്റെ താരമൂല്യം കുറഞ്ഞിട്ടില്ല. ഇപ്പോഴും ക്രിക്കറ്റില്‍ എല്ലാവരുടെയും റോള്‍ മോഡലായി സച്ചിന്‍ നിറഞ്ഞ് നില്‍ക്കുന്നു. സച്ചിന്റെ ബ്രാന്റുകള്‍ ഏതൊക്കെയാണെന്ന് പരിശോധിച്ചാല്‍ അതില്‍ ഒട്ടുമിക്ക പ്രമുഖ ബ്രാന്റുകളെയും കാണാനാവും.

പെപ്‌സി, പെടിഎം, അഡിഡാസ്, ടിവിഎസ്, എംആര്‍എഫ്, ഫിലിപ്‌സ്, ബൂസ്റ്റ്, സണ്‍ഫീസ്റ്റ്, എയര്‍ട്ടല്‍, ബിഎംഡബ്ല്യു, ലുമിനോസ് ഇന്ത്യ, അണ്‍അക്കാഡമി തുടങ്ങിയ പ്രമുഖ ബ്രാന്റുകളുടെയെല്ലാം അംബാസഡറാണ് സച്ചിന്‍. ഇതിലൂടെ ഇപ്പോഴും സച്ചിന്റെ ആസ്തി ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു.

Also Read: രോഹിത്തും കോലിയും ഉടക്കില്‍! ഒന്നിപ്പിക്കാന്‍ ശാസ്ത്രിയുടെ തന്ത്രം-വെളിപ്പെടുത്തി ശ്രീധര്‍

എംഎസ് ധോണി

എംഎസ് ധോണി

790 കോടിയാണ് എംഎസ് ധോണിയുടെ ആകെ ആസ്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ ഇന്ത്യന്‍ നായകനും സൂപ്പര്‍ താരവുമായ ധോണി മൂന്ന് ഐസിസി കിരീടം ഇന്ത്യക്ക് നേടിക്കൊടുത്ത ക്യാപ്റ്റന്മാരിലൊരാളാണ്. ഐപിഎല്ലില്‍ സിഎസ്‌കെയുടെ നായകനായിരുന്നു ധോണി.

2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി ഇപ്പോഴും ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. ധോണിയുടെ ബ്രാന്റ്മൂല്യം ഇപ്പോഴും ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. 15 കോടിയാണ് നിലവില്‍ ധോണിയുടെ ഐപിഎല്‍ പ്രതിഫലം. സ്വന്തമായി അഞ്ചോളം ബിസിനസുള്ള ധോണി നിരവധി ബ്രാന്റുകളുടെ അംബാസഡറുമാണ്.

കാര്‍സ്24, റെഡ്ബസ്, ഗോ ഡാഡി, ഇന്റിഗോ പെയ്ന്റ്‌സ്, മാസ്റ്റര്‍കാര്‍ഡ് ഇന്ത്യ, സ്‌നിക്കേഴ്‌സ് ഇന്ത്യ, ഓറിയന്റ്, ലാറ, ഓറിയോ, ഗള്‍ഫ് ഓയില്‍ ഇന്ത്യ, ബൂസ്റ്റ്, ഓപ്പോ, ടിവിഎസ്, ഇന്ത്യ സിമന്റ്‌സ് എന്നിവയൊക്കെയാണ് ധോണി ബ്രാന്റ് അംബാസഡറായിട്ടുള്ള പ്രധാന ബ്രാന്റുകള്‍.

Also Read: സഞ്ജുവിനും കാറുകള്‍ വീക്കനസ്! ഗ്യാരേജിലെ വാഹനങ്ങള്‍ ഏതൊക്കെയെന്ന് അറിയാം

വിരാട് കോലി

വിരാട് കോലി

മുന്‍ ഇന്ത്യന്‍ നായകനും സൂപ്പര്‍ താരവുമായി വിരാട് കോലിയുടെ ബ്രാന്റ് മൂല്യം ഇന്ന് മറ്റെല്ലാവരെക്കാളും മുകളിലാണ്. 770 കോടിയാണ് കോലിയുടെ ആസ്തിയെന്നാണ് നിലവിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ക്രിക്കറ്റിനോടൊപ്പം ബിസിനസിലും കോലി തന്റെ കാല്‍മുദ്ര പതിപ്പിച്ചിട്ടുണ്ട്. മുംബൈയിലും ഡല്‍ഹിയിലും കോലിക്ക് വീടുണ്ട്.

ഐപിഎല്ലില്‍ ആര്‍സിബി നായകനായിരുന്ന കോലി ഇപ്പോഴും സജീവതാരമായി ടീമിനൊപ്പം തുടരുന്നു. ഇതിനോടകം നിരവധി ബ്രാന്റുകളുടെ അംബാസഡറാണ് കോലി. മിന്ത്ര, ഹിമാലയ, പ്യൂമ, വോളിനി, എംആര്‍എഫ്, വിക്‌സ് ഇന്ത്യ, ഫിലിപ്‌സ് ഇന്ത്യ, ബ്ലൂസ്റ്റാര്‍, ഗൂഗിള്‍ ഡുവോ, ഔഡി ഇന്ത്യ, ഊബര്‍ ഇന്ത്യ, അമേരിക്കന്‍ ടൂറിസ്റ്റര്‍, ബൂസ്റ്റ് എന്നിവയെല്ലാമാണ് കോലിയുടെ ബ്രാന്റുകള്‍. കോലിയുടെ ഗ്യാരേജില്‍ വലിയൊരു കാര്‍ കളക്ഷനുമുണ്ട്.

Story first published: Sunday, February 5, 2023, 9:07 [IST]
Other articles published on Feb 5, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X