വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World cup: റിഷഭിനെ ഡികെ പുറത്താക്കില്ല, മല്‍സരം സൂര്യയും റിഷഭും തമ്മില്‍!

ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ്

വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികിന്റെ സര്‍പ്രൈസ് തിരിച്ചുവരവോടെ ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റിലെ സമവാക്യങ്ങള്‍ തന്നെ മാറി മറിഞ്ഞിരിക്കുകയാണ്. ഇതുവരെ ചിത്രത്തില്‍ പോലുമില്ലാതിരുന്ന ഒരാളാണ് കുറച്ചു മാസങ്ങള്‍ കൊണ്ട് ചിത്രത്തിലേക്കു വന്നിരിക്കുന്നത്. ഇതോടെ ടി20 ലോകകപ്പ് ടീമില്‍ നേരത്തേ സ്ഥാനമുറപ്പായിരുന്ന ചിലരുടെ നെഞ്ചിടിപ്പും കൂടിയിരിക്കുകയാണ്.

സച്ചിന്‍ ഔട്ടെന്ന് അംപയര്‍, പിന്നെ തിരിച്ചുവിളിച്ചു! അന്നു പോണ്ടിങ് പൊട്ടിത്തെറിച്ചുസച്ചിന്‍ ഔട്ടെന്ന് അംപയര്‍, പിന്നെ തിരിച്ചുവിളിച്ചു! അന്നു പോണ്ടിങ് പൊട്ടിത്തെറിച്ചു

യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ മോശം ഫോമും ഡികെയുടെ തിരിച്ചുവരവും തമ്മില്‍ ബന്ധിപ്പിച്ചാണ് പലരും അഭിപ്രായപ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. യഥാര്‍ഥത്തില്‍ റിഷഭും ഡികെയും തമ്മിലാണോ ടീമിലെ സ്ഥാനത്തിനു വേണ്ടിയുള്ള മല്‍സരം? ഇതേക്കുറിച്ച് പരിശോധിക്കാം.

1

യഥാര്‍ഥത്തില്‍ ദിനേശ് കാര്‍ത്തിക്കിനു ഇന്ത്യ ഇപ്പോള്‍ കണ്ടുവച്ചിരിക്കുന്ന റോള്‍ വിക്കറ്റ് കീപ്പറുടേതല്ല, മറിച്ച് ഫിനിഷറുടേതാണ്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ക്കൊപ്പം ഡികെ കൂടി ചേരുന്നതോടെ ഇന്ത്യയുടെ ഫിനിഷിങ് വേറെ ലെവലാവും. ലോവര്‍ ഓര്‍ഡറില്‍ ഇവര്‍ ഇറങ്ങുന്നതിനാല്‍ തന്നെ റിഷഭിന്റെ സ്ഥാനം മധ്യനിരയില്‍ തന്നെയായിരിക്കും.
ഇന്ത്യന്‍ ടോപ്പ് ഓര്‍ഡറില്‍ ഉറപ്പായും സ്ഥാനമുള്ള മൂന്നു പേര്‍ നായകന്‍ രോഹിത് ശര്‍മ, വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, വിരാട് കോലി എന്നിവരാണ്. തല്‍ക്കാലത്തേക്കു ഇവരെ മാറ്റിയൊരു പരീക്ഷണത്തിനു ലോകകപ്പില്‍ ഇന്ത്യ മുതിരില്ല.

2

അതുകൊണ്ടു തന്നെ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ റിഷഭ് പന്തിനു ഒരേയൊരു സ്ഥാനം മാത്രമേ പ്രതീക്ഷിക്കാനുള്ളൂ. അതു നാലാം നമ്പറാണ്. ഈ സ്ഥാനത്തേക്കു വലിയ പിടിവലി ത ന്നെയാണുള്ളത്. സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍ ഈ രണ്ടു പേരില്‍ നിന്നാണ് റിഷഭിനു കൂടുതല്‍ വെല്ലുവിളിയുണ്ടാവുക. കൂടാതെ സഞ്ജു സാംസണും ഈ റോള്‍ മോഹിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. നിലവിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ സഞ്ജു ഈ റോളിലെത്താന്‍ വിദൂര സാധ്യത മാത്രമേയുള്ളൂ.

'സച്ചിനോടു ഞാന്‍ ചെയ്തത് ഇന്ത്യക്കാര്‍ ഇപ്പോഴും ക്ഷമിച്ചിട്ടില്ല', മഗ്രാത്ത് അന്നു പറഞ്ഞു

3

പ്രായവും വിക്കറ്റ് കീപ്പറുടെ റോളും പരിഗണിക്കുമ്പോള്‍ റിഷഭ് പന്തിനു നാലാം നമ്പറിലേക്കു നല്ല സാധ്യത തന്നെുണ്ടെന്നു തീര്‍ച്ചയായും പറയാം. ഒരേയൊരു തടസ്സം താരത്തിന്റെ മോശം ഫോം മാത്രമാണ്. സൗത്താഫ്രിക്കയുമായി അവസാനമായി കളിച്ച അഞ്ചു ടി20കളുടെ പരമ്പരയില്‍ റിഷഭ് ബാറ്റിങില്‍ ദയനീയ പരാജയമായി മാറി. അഞ്ചു കളിയില്‍ നിന്നും 100 റണ്‍സ് പോലുമെടുക്കാന്‍ അദ്ദേഹത്തിനായില്ല.
തൊട്ടുമുമ്പത്തെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പവും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അവിടെയും താരം റണ്‍സെടുക്കാന്‍ നന്നായി വിഷമിച്ചു. പക്ഷെ ഫോമെന്നത് ഒരിക്കലും തിരിച്ചുപിടിക്കാന്‍ സാധിക്കാത്ത കാര്യമൊന്നും അല്ലല്ലോ? റിഷഭിനെ അത്ര പെട്ടെന്ന് പുറത്തിരുത്താനൊന്നും ടീം മാനേജ്‌മെന്റ് ശ്രമിക്കില്ല.

4

ഓഫ് സ്റ്റംപിന് പുറത്തേക്കു പോവുന്ന ബോളുകളില്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ചാണ് റിഷഭ് പന്ത് തുടര്‍ച്ചയായി പുറത്താവുന്നത്. അതുകൊണ്ടു തന്നെ മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡും മറ്റു കോച്ചുമാരും ഈ വീക്ക്‌നെസ് പരിഹരിക്കാന്‍ മുന്നിട്ടിറങ്ങുമെന്നുറപ്പാണ്. ടി20 ലോകകപ്പിനു മുമ്പ് തന്നെ താരത്തെ ഈ കെണിയില്‍ നിന്നും കരകയറ്റാന്‍ അവര്‍ ശ്രമിക്കും. റിഷഭിനു ഈ വെല്ലുവിളി മറികടക്കുകയെന്നത് അസാധ്യമൊന്നുമായിരിക്കില്ല. ഫോമിലേക്കു തിരിച്ചെത്തിക്കഴിഞ്ഞാല്‍ വിക്കറ്റ് കീപ്പറുടെ റോള്‍ താരം ഭദ്രമാക്കുകയും ചെയ്യും.

എന്തിനാണ് ക്രിക്കറ്റര്‍ ബാറ്റ് കൊണ്ട് പിച്ചില്‍ തട്ടുന്നത്? കാരണങ്ങള്‍ ഒന്നല്ല, ഏഴെണ്ണം!

5

ഇടംകൈയന്‍ ബാറ്ററാണെന്നതും റിഷഭിന്റെ പ്ലസ് പോയിന്റാണ്. കാരണം ടോപ്പ് ത്രീയില്‍ രോഹിത്, രാഹുല്‍, കോലി എന്നിവരെല്ലാം വലംകൈയന്‍ ബാറ്റര്‍മാരാണ്. അതുകൊണ്ടു തന്നെ നാലാം നമ്പറില്‍ ഇടംകൈയനായ റിഷഭ് കളിക്കുന്നതായിരിക്കും ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുക. ടീം ലൈനപ്പില്‍ വലംകൈ- ഇടംകൈ കോമ്പിനേഷനുകള്‍ വളരെ പ്രധാനമാണെന്നതില്‍ തര്‍ക്കമില്ല. മാത്രമല്ല റിഷഭിനെക്കൂടാതെ ടോപ്പ് 7ലെ ഒരേയൊരു ഇടംകൈയന്‍ ബാറ്റര്‍ രവീന്ദ്ര ജഡേജ മാത്രമാണ്.

6

ഇവയെല്ലാം കൂട്ടി വായിക്കുമ്പോള്‍ റിഷഭ് പന്തും ദിനേശ് കാര്‍ത്തികും തമ്മിലാവില്ല ടി20 ലോകകപ്പിലെ സ്ഥാനത്തിനു വേണ്ടിയുള്ള മല്‍സരമെന്നു വ്യക്തമാവും. അതു നാലാം നമ്പര്‍ റോളിനു വേണ്ടിയായിരിക്കും. അവിടെ ശ്രേയസ് അയ്യരേക്കാള്‍ സ്ഥാനമര്‍ഹിക്കുന്നത് സൂര്യകുമാര്‍ യാദവാണ്. അതുകൊണ്ടു തന്നെ മല്‍സരം റിഷഭും സൂര്യയും തമ്മിലാണ്. പക്ഷെ മിന്നുന്ന ഫോമിലുള്ള സൂര്യക്കു പകരം റിഷഭ് കളിക്കുന്നത് തീര്‍ച്ചയായും നിരാശാജനകം തന്നെയാണ്. പക്ഷെ ഇന്ത്യന്‍ ലൈനപ്പില്‍ സൂര്യ, റിഷഭ് ഇവരിലൊരാള്‍ മാത്രമേ കളിക്കാനിടയുള്ളൂ. റിഷഭിനെ ഒഴിക്കാനാണ് ടീം മാനേജ്‌മെന്റ് തീരുമാനിക്കുന്നതെങ്കില്‍ സൂര്യ പ്ലെയിങ് ഇലവനിലുണ്ടാവും. ഇതോടെ വിക്കറ്റ് കീപ്പിങ് ഡിക്കെയും ഏറ്റെടുക്കും.

Story first published: Wednesday, June 22, 2022, 15:31 [IST]
Other articles published on Jun 22, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X