ബുംറ കോപ്പിയടിച്ചത് ടോമിനെയോ? ഞെട്ടിക്കുന്ന സാമ്യങ്ങള്‍!

ഇന്ത്യന്‍ ബൗളിങിലെ തുറുപ്പുചീട്ടായ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും പ്രശസ്ത കാര്‍ട്ടൂണ്‍ കഥാപാത്രമായ ടോം ആന്റ് ജെറിയിലെ ടോമും തമ്മില്‍ എന്താണ് ബന്ധം? എന്തു ബന്ധമെന്നായിരിക്കും പലരും ആലോചിക്കുന്നത്. എന്നാല്‍ ഇരുവരും തമ്മില്‍ അതിശയിപ്പിക്കുന്ന ചില സാമ്യങ്ങളുണ്ടെന്നു കണ്ടെത്തിയിരിക്കുകയാണ് ഒരു ട്വിറ്റര്‍ യൂസര്‍.

IND vs ENG: ടി20 പരമ്പരയില്‍ ഇന്ത്യയെ കാത്ത് ലോക റെക്കോര്‍ഡ്! പാകിസ്താന്‍ പിന്നിലാവുംIND vs ENG: ടി20 പരമ്പരയില്‍ ഇന്ത്യയെ കാത്ത് ലോക റെക്കോര്‍ഡ്! പാകിസ്താന്‍ പിന്നിലാവും

ടോമിന്റെ ആക്ഷനാണ് ബുംറ അനുകരിക്കുന്നതെന്നും സമാനമായ രീതിയിലാണ് ആഹ്ലാദ പ്രകടനവും നടത്തുന്നതെന്നുമാണ് ഒരു യൂസര്‍ ട്വിറ്ററിലൂടെ തെളിവ് സഹിതം നിരത്തിയിരിക്കുന്നത്. ഈ പോസ്റ്റ് വളരെ വേഗത്തില്‍ വൈറലാവുകയും പലരും ഇതില്‍ ആശ്ചര്യ പ്രകടിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

ലോക ക്രിക്കറ്റില്‍ തന്നെ വളരെ വ്യത്യസ്തമായ ബൗളിങ് ആക്ഷന്റെ അവകാശിയാണ് ജസ്പ്രീത് ബുംറ. വിചിത്രമായ ഈ ആക്ഷന്റെ പേരിലാണ് അദ്ദേഹം ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. ഈ ആക്ഷന്‍ വളരെ നന്നായി പ്രയോജനപ്പെടുത്തിയ ബുംറയെ യോര്‍ക്കറുകള്‍ നന്നായി എറിയാന്‍ ഇതു സഹായിക്കുകയും ചെയ്തിട്ടുണ്ട്.

ക്രീസിലുള്ള ബാറ്റര്‍ക്കു മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള ബൗളിങ് ആക്ഷന്‍ കൂടിയാണ് അദ്ദേഹത്തിന്റേത്. ഈ കാരണത്താല്‍ തന്നെയാണ് ബുംറയെ ഇത്രയും അപകടകാരിയായ ബൗളറാക്കി മാറ്റിയിരിക്കുന്നത്.

ജസ്പ്രീത് ബുംറയുടെ ബൗളിങ് ആക്ഷനും ടോം ആന്റ് ജെറിയിലെ ടോമിന്റെയും ആക്ഷനുകള്‍ ഒരുമിച്ച് നല്‍കിയാണ് ഇരുവരും തമ്മിലുള്ള സാമ്യം റുഷില്‍ എന്ന പേരുള്ള ട്വിറ്റര്‍ യൂസര്‍ ഇവരുടെ സാദൃശ്യത്തെക്കുറിച്ച് ചൂണ്ടിക്കാണിക്കുന്നത്.

അതു മാത്രമല്ല വിക്കറ്റെടുത്ത ശേഷമുള്ള ബുംറയുടെ ആഹ്ലാദ പ്രകടനവും ടോമിനെ കോപ്പിയടിച്ചതാണത്രേ. ഇരുകൈകളും ശരീരത്തിന്റെ വശങ്ങളി ചേര്‍ത്തുവച്ച് കൈപ്പത്തി മുകളിലേക്കു വിടര്‍ത്തിയുള്ള ചിരിയോടെയാണ് ബുംറ പലപ്പോഴും വിക്കറ്റ് നേട്ടം ആഘോഷിക്കാറുള്ളത്. നേരത്തേ ചില കാര്‍ട്ടൂണുകളില്‍ ടോമും ഇതേ രീതിയില്‍ ആക്ഷന്‍ കാണിച്ചിട്ടുണ്ടെന്നതാണ് രസകരം.

സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമിലേക്ക്! വിന്‍ഡീസില്‍ കളിച്ചേക്കും

ട്വിറ്റര്‍ യൂസറുടെ ഈ കണ്ടെത്തല്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഇതിനകം തന്നെ 17,000ത്തിനു മുകളില്‍ ലൈക്കുകള്‍ ഇവയ്ക്കു ലഭിച്ചുകഴിഞ്ഞു.

നിരവധി യൂസര്‍മാരാണ് ജസ്പ്രീത് ബുംറയും ടോമും തമ്മിലുള്ള രസകരമായ സാമ്യത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. യൂസറുടെ രസകരമായ ഈ കണ്ടെത്തലിനെ പലരും പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.

IND vs ENG: ഭുവിക്കെതിരേ വമ്പന്‍ സിക്‌സര്‍ പറത്തി സഞ്ജു! ടി20യില്‍ കണക്കു തീര്‍ക്കാന്‍ ഇന്ത്യ

ജസ്പ്രീത് ബുംറ ടോം ആന്റ് ജെറിയുടെ വലിയൊരു ഫാനാണ് തോന്നുന്നതെന്നായിരുന്നു ഒരു യൂസറുടെ ട്വീറ്റ്.

വളരെ കൃത്യമാണ് നിങ്ങളുടെ നിരീക്ഷണമെന്നായിരുന്നു പൊട്ടിച്ചിരിക്കുന്ന ഇമോജിയോടു കൂടി മറ്റൊരു യൂസര്‍ പ്രതികരിച്ചത്.

എപ്പിക്ക് എന്നായിരുന്നു പൊട്ടിച്ചിരിക്കുന്ന ഇമോജികളോടൊപ്പം ഒരു യൂസര്‍ കുറിച്ചത്. ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച ട്വീറ്റുകളിലൊന്നാണ് ഇതെന്ന് ഒരു യൂസര്‍ പുകഴ്ത്തി.

അതേസമയം, ഇംഗ്ലണ്ടുമായുള്ള അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചത് ജസ്പ്രീത് ബുംറയായിരുന്നു. സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനും പുറത്തിരിക്കേണ്ടി വന്നതോടെയാണ് കരിയറില്‍ ആദ്യമായി ബുംറയ്ക്കു നായകസ്ഥാനത്തേക്കു നറുക്കുവീണത്. പക്ഷെ ടെസ്റ്റില്‍ ടീമിനെ വിജയത്തിലേക്കു നയിക്കാന്‍ അദ്ദേഹത്തിനായില്ല. ഏഴു വിക്കറ്റിനു ഇന്ത്യയെ ഇംഗ്ലണ്ട് തകര്‍ത്തുവിടുകയായിരുന്നു.

378 റണ്‍സിന്റെ വിജയലക്ഷ്യം വളരെ അനായാസമാണ് ഇംഗ്ലണ്ട് മറികടന്നത്. ടെസ്റ്റില്‍ അവരുടെ എക്കാലത്തെയും വലിയ റണ്‍ചേസ് കൂടിയാണിത്. ഈ ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് 2-2നു സമനിലയിലാക്കുകയും ചെയ്തിരുന്നു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, July 6, 2022, 9:51 [IST]
Other articles published on Jul 6, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X