Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി ടെസ്റ്റില്‍ നിന്നും വിരമിക്കുന്നു?

ലണ്ടന്‍: മിസ്റ്റര്‍ കൂള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും വിരമിക്കാന്‍ ഒരുങ്ങുന്നതായി സൂചന. മറ്റാരുമല്ല ധോണി തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിലെ ചരിത്രവിജയത്തിന് പിന്നാലെയാണ് ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതിന്റെ സൂചന നല്‍കിത്. ലോര്‍ഡ്‌സിലെ തന്റെ അവസാന ടെസ്റ്റ് മത്സരമാണ് ഇതെന്നാണ് ധോണി പറഞ്ഞത്.

33 വയസ്സായി ധോണിക്ക് ഇപ്പോള്‍. ഏകദിനത്തിലും ട്വന്റി - 20 മത്സരങ്ങളിലും എന്ന പോലെ ധോണിക്ക് പ്രതാപം കാണിക്കാന്‍ പറ്റിയ മേഖലയല്ല ടെസ്റ്റ് ക്രിക്കറ്റ്. ബാറ്റിംഗ് ടെക്‌നിക്കുകളിലെ എല്ലാ പരിമിതിയും ധോണി ടെസ്റ്റില്‍ ബാറ്റ് ചെയ്യുമ്പോള്‍ പ്രകടമാണ് താനും. 85 ടെസ്റ്റുകള്‍ കളിച്ച ധോണിയുടെ ബാറ്റിംഗ് ശരാശരി 39ല്‍ താഴെ മാത്രമാണ്. അതേസമയം ഏകദിനത്തില്‍ ഇത് 53 ന് മുകളിലാണ്.

dhoni

ടെസ്റ്റില്‍ വിരാട് കോലിയെ നായകനാക്കണം എന്ന് പല കോണുകളില്‍ നിന്നും അഭിപ്രായം ഉയര്‍ന്നുവരുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ വിക്കറ്റ് കീപ്പര്‍ - ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ മാത്രമായി ധോണി ടെസ്റ്റ് ടീമില്‍ തുടരാന്‍ സാധ്യതയില്ല. ക്യാപ്റ്റന്‍സിയില്‍ മാത്രമാണ് ധോണി ടെസ്റ്റ് ടീമിന് കാര്യമായ സംഭാവന ചെയ്യുന്നത്. നമന്‍ ഓജ മുതല്‍ സഞ്ജു സാംസണ്‍ വരെയുള്ള യുവ കീപ്പര്‍മാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാണ് താനും.

ടെസ്റ്റ് ടീമില്‍ നിന്നും വിരമിച്ചാലും ധോണി ഏകദിനത്തിലും ട്വന്റി - 20യിലും തുടര്‍ന്നേക്കും. എന്നാല്‍ 2012 ലെ ഐ സി സി ട്രോഫി വിജയിച്ചപ്പോളും ധോണി സമാനമായ ഡയലോഗ് പറഞ്ഞിരുന്നു. അന്ന് മുപ്പത് വയസ്സായിരുന്നു ധോണിക്ക്. അതിന് ശേഷം ഇത് മൂന്നാമത്തെ വര്‍ഷമാണ്. ഒന്നും സംഭവിച്ചില്ല. എന്നാല്‍ ലോര്‍ഡ്‌സില്‍ ഇത് തന്റെ അവസാനത്തെ ടെസ്റ്റാണ് എന്നുറപ്പാണ് എന്നാണ് ധോണി പറഞ്ഞത്. 2015 ലോകകപ്പോടെ ധോണി ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കും.

Story first published: Thursday, July 24, 2014, 12:09 [IST]
Other articles published on Jul 24, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+