ആരാണീ എലിക്‌സിര്‍ നഹര്‍? കെഎല്‍ രാഹുല്‍ ഡേറ്റ് ചെയ്യുന്ന മോഡല്‍.. ഹോട്ട്, യംഗ് ആന്‍ഡ് സെക്‌സി!
ആയിരത്തില്‍ ചില്വാനം ഫോളോവേഴ്‌സ് മാത്രമേ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ എലിക്‌സിര്‍ നഹറിനുള്ളൂ. കൃത്യമായി പറഞ്ഞാല്‍ 1431. പക്ഷേ ആളുടെ ട്വിറ്റര്‍ അക്കൗണ്ട് വേരിഫൈഡാണ്. ഇന്‍സ്റ്റഗ്രാമില്‍ നഹറിന് ഏഴായിരത്തോളം ഫോളോവേഴ്‌സുണ്ട്.
Read Also: ഭാര്യയുടെ ഗ്ലാമര്‍ മുഹമ്മദ് ഷമിക്ക് പണികൊടുത്തു... അശ്ലീല സദാചാര കമന്റുകളുടെ പെരുമഴ! ഇതാണോ മുസ്ലിം?
ആങ്കര്‍, ഡിജിറ്റല്‍ ഹോസ്റ്റ്, മോഡല്‍, മാര്‍ക്കറ്റിങ് അസോസിയേറ്റ് എന്നെല്ലാം സ്വയം വിശേഷിപ്പിക്കുന്ന നഹറിന് ഇപ്പോഴിതാ സോഷ്യല്‍ മീഡിയ ഒരു വിശേഷണം കൂടി കൊടുത്തിരിക്കുന്നു, ക്രിക്കറ്റര്‍ കെ എല്‍ രാഹുലിന്റെ ഡേറ്റിങ് പാര്‍ട്ണര്‍. അക്കഥയിലേക്ക്...

കെ എല്‍ രാഹുലിന് പ്രണയമോ
ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സൂപ്പര്‍ സ്റ്റാറാണ് കര്‍ണാടകയില്‍ നിന്നുള്ള കെ എല്‍ രാഹുല്‍ എന്ന ലോകേഷ് രാഹുല്‍. വിളിപ്പേര് ജൂനിയര്‍ ദ്രാവിഡ് എന്നാണെങ്കിലും ബാറ്റിംഗിലെ ആക്രമണോത്സുകതയില്‍ സേവാഗാണ് രാഹുലിന്റെ മാതൃക. ഇന്ത്യന്‍ ക്രിക്കറ്റിലെ മോസ്റ്റ് എലിജിബ്ള്‍ ബാച്ചിലറായ രാഹുല്‍ മോഡലും ആങ്കറുമായ എലിക്‌സിര്‍ നഹറുമായി ഡേറ്റിങിലാണത്രെ.

ഗോസിപ്പുകള്‍ക്ക് പിന്നില്‍
ഡെയ്‌ലി ഭാസ്‌കറാണ് രാഹുലും നഹറും ഡേറ്റിങിലാണ് എന്ന റൂമറുകള്‍ വാര്‍ത്തയാക്കിയത്. വെറുതെയല്ല വാര്‍ത്തകള്‍ പരക്കുന്നത്, സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ നഹറും രാഹുലും ഒരുമിച്ചുള്ള ചിത്രങ്ങള്‍ രണ്ടുപേരും ഷെയര്‍ ചെയ്തിട്ടുണ്ട്. ഇതോടെയാണ് കഥകള്‍ പുറത്തായത്.

ഹോട്ടാണ് നഹര്‍
സോഷ്യല്‍ മീഡിയയില്‍ താരമാണ് ഈ ബഡ്ഡിങ് മോഡല്‍. കെ എല്‍ രാഹുലിന്റെ പേരിനൊപ്പം കേട്ടുതുടങ്ങിയതോടെ നഹറിന് ആരാധകരും കൂടിയിട്ടുണ്ട്. മോഡല്‍ മാത്രമല്ല, ആങ്കറും മാര്‍ക്കറ്റിങ് അസോസിയേറ്റും ഡിജിറ്റല്‍ ഹോസ്റ്റുമാണ് ബെംഗളൂരുവില്‍ നിന്നുള്ള ഈ ചൂടന്‍ സുന്ദരി. ഒരു സ്വകാര്യ കമ്പനിയിലെ മാര്‍ക്കറ്റിങ് അസോസിയേറ്റാണ് നഹര്‍ ഇപ്പോള്‍.

ഐ പി എല്ലിലും കാണാം
ബെംഗളൂരുവിന്റെ സ്വന്തം ടീമായ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് വേണ്ടിയാണ് രാഹുല്‍ ഐ പി എല്‍ കളിക്കുന്നത്. രാഹുലിന്റെ കളി കാണാന്‍ വേണ്ടി നഹര്‍ എത്താറുണ്ട്. രാഹുലിന് വേണ്ടി കയ്യടിക്കുന്ന നഹര്‍ ഫോട്ടോഗ്രാഫര്‍മാരെയും ആകര്‍ഷിച്ചിട്ടുണ്ട്. ക്രിസ് ഗെയ്‌ലിനൊപ്പമുള്ള നഹറിന്റെ ചിത്രവും ഉണ്ടായിരുന്നു.

ഈ രാഹുല്‍ മാത്രമല്ല
ഈ വര്‍ഷം ആദ്യം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി ബെംഗളൂരുവിലെ ഒരു കോളജില്‍ സന്ദര്‍ശനം നടത്തി കൂവല്‍ വാങ്ങിയത് ഓര്‍മയില്ലേ. അന്ന് രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി നഹര്‍ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് വൈറലായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications