Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പഞ്ചാബ് കിങ്‌സുമായി ഉടക്കി അർഷ്ദീപ് സിങ്?ഇൻസ്റ്റാഗ്രാമിലെ ചിത്രങ്ങളും പോസ്റ്റുകളും കൂട്ടത്തോടെ ഡിലീറ്റ് ചെയ്തു

ഐപിഎൽ 2026-ൽ പഞ്ചാബ് കിങ്‌സ് സീസൺ അവസാനിപ്പിച്ച് പുറത്തായതിന് പിന്നാലെ ടീമും സ്റ്റാർ പേസർ അർഷ്ദീപ് സിങ്ങും തമ്മിൽ കടുത്ത ഭിന്നതയിലെന്ന് സൂചന. കഴിഞ്ഞ 24 മണിക്കൂറിനിടെ താരം തന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വരുത്തിയ വൻ മാറ്റങ്ങളാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരിക്കുന്നത്. പഞ്ചാബ് കിങ്‌സുമായി ബന്ധപ്പെട്ട എല്ലാ ഓർമ്മകളും സോഷ്യൽ മീഡിയയിൽ നിന്നും അർഷ്ദീപ് പൂർണ്ണമായി തുടച്ചുനീക്കി കഴിഞ്ഞു.

പഞ്ചാബ് ഫ്രാഞ്ചൈസിയുമായി താരം കടുത്ത അസ്വാരസ്യത്തിലാണെന്ന സൂചന നൽകുന്നതാണ് ഇൻസ്റ്റാഗ്രാമിലെ പുതിയ മാറ്റങ്ങൾ. തന്റെ ഇൻസ്റ്റാഗ്രാം ബയോയിൽ നിന്നും 'PBKS' എന്നത് അർഷ്ദീപ് പൂർണ്ണമായി ഒഴിവാക്കി കഴിഞ്ഞു. ഇതിന് പിന്നാലെ അക്കൗണ്ടിലെ പ്രൊഫൈൽ പിക്ചറും താരം പെട്ടെന്ന് മാറ്റി. പഞ്ചാബ് കിങ്‌സുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടെ 234-ലധികം പോസ്റ്റുകളാണ് താരം ഒറ്റയടിക്ക് ഇൻസ്റ്റാഗ്രാമിൽ നിന്നും ഡിലീറ്റ് ചെയ്തത്.

arshdeepsingh-1

ഈ സീസണിൽ പഞ്ചാബ് കിങ്‌സിന്റെ പ്രകടനം വളരെ മോശമായിരുന്നു. ഇതിന് പിന്നാലെയാണ് അർഷ്ദീപിന്റെ ഈ അപ്രതീക്ഷിത നീക്കം പുറത്തുവരുന്നത്. ടൂർണമെന്റ് നടന്നുകൊണ്ടിരിക്കെ, കളിക്കാരുടെ ഏകാ​ഗ്രത നഷ്ടപ്പെടുത്തുന്ന പല കാര്യങ്ങൾക്കും ബിസിസിഐ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ടീം ബസിൽ കളിക്കാരുടെ ​ഗേൾ ഫ്രണ്ട്സ് കയറുക, വ്ലോ​ഗിങ് അങ്ങനെ പലതിലും നിയന്ത്രണം വന്നു. അക്കൂട്ടത്തിൽ അർഷദീപ് സിങ്ങിന്റെ വ്ലോ​ഗിങ്ങിനും പഞ്ചാബ് മാനേജ്മെന്റ് വിലക്കേർപ്പെടുത്തിയിരുന്നു. വരും സീസണിൽ താരം പഞ്ചാബ് ടീം വിടുമെന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നാണ് ആരാധകർ വിലയിരുത്തുന്നത്. വരും ദിവസങ്ങളിൽ ഫ്രാഞ്ചൈസിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.

തികച്ചും സ്വപ്ന തുല്യമായ ഒരു തുടക്കമായിരുന്നു പഞ്ചാബ് കിങ്സിനെ സംബന്ധിച്ചെടുത്തോളം ഈ സീസണിൽ ലഭിച്ചത്. പരാജയമറിയാതെ ഏഴ് മത്സരങ്ങളാണ് അവർ മുന്നേറിയത്. കൊൽക്കത്തയ്ക്കെതിരായ മത്സരം ഉപേക്ഷിച്ചതിനെ തുടർന്ന് ഇരു ടീമുകളും ഓരോ പോയിന്റ് വീതം നേടി. ബാക്കിയുള്ള ആറ് മത്സരങ്ങളും പഞ്ചാബ് വിജയിച്ച് കയറി. 264 എന്ന കൂറ്റൻ സ്കോർ അവർ നിരവധി പന്തുകൾ ബാക്കി നിൽക്കെ ചെയ്സ് ചെയ്ത് എടുക്കുക കൂടി ചെയ്തു. എന്നാൽ ടിമിനെ സംബന്ധിച്ചെടുത്തോളം ഏറ്റവും വലിയ ട്വിസ്റ്റ് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

ടൂർണമെന്റ് പകുതിയായപ്പോൾ ഒന്നാം സ്ഥാനത്ത് അജയ്യരായി തുടർന്നിരുന്ന പഞ്ചാബ് പിന്നീട് ജയമറിയാതെ മുന്നേറുന്ന കാഴ്ചയാണ് ക്രിക്കറ്റ് ലോകം പിന്നീട് കണ്ടത്. നിർണായകമായ അവസാന മത്സരത്തിൽ ജയിച്ച് കയറിയെങ്കിലും അതിനൊന്നും പഞ്ചാബിനെ രക്ഷിക്കാൻ സാധിക്കാത്ത വിധം അവർ മുങ്ങിപ്പോയിരുന്നു. മറ്റൊരു നിർണായക മത്സരത്തിൽ മുംബൈയെ രാജസ്ഥാൻ പരാജയപ്പെടുത്തിയതോടെ 15 പോയിന്റുണ്ടായിരുന്ന പഞ്ചാബിനെ മറികടന്ന് രാജസ്ഥാൻ പ്ലേ ഓഫിലേക്ക് പ്രവേശിക്കുകയായിരുന്നു. ഇനി അടുത്ത സീസണിൽ എന്തെല്ലാം പൊളിച്ചുപണികൾ ടീമിൽ ഉണ്ടാകുമെന്നും അർഷദീപ് സിങ്ങ് എങ്ങോട്ടേക്കാണ് എന്നതും ചൂട് പിടിപ്പിക്കുന്ന ചോദ്യങ്ങളാണ്.

Story first published: Tuesday, May 26, 2026, 8:46 [IST]
Other articles published on May 26, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+