Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇര്‍ഫാന്‍ പഠാന്‍ എല്‍പിഎല്ലേക്ക്, കാന്‍ഡി ടസ്‌കേഴ്‌സിനായി കളിക്കും, ഒപ്പം കളിക്കുന്നത് ഗെയ്ല്‍

ദുബായ്: മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍ ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കും. നേരത്തെ കരീബിയന്‍ പ്രീമിയര്‍ ലീഗിലും ഉള്‍പ്പെട്ടിരുന്ന ഇര്‍ഫാന്‍ ഇത് ആദ്യമായിട്ടാണ് ലങ്ക പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ഒരുങ്ങുന്നത്. കാന്‍ഡി ടസ്‌കേഴ്‌സിന് വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്. വമ്പന്‍ താരങ്ങള്‍ തന്നെയാണ് ടീമില്‍ അണിനിരക്കുന്നത്. നവംബര്‍ 21നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. കൊളംബോ കിംഗ്‌സും ദാംബുള്ള ഹോക്‌സും തമ്മിലാണ് ആദ്യ മത്സരം. ഹംമ്പന്‍ടോട്ടയിലെ മഹിന്ദ രജപക്‌സ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വെച്ചാണ് ആദ്യ മത്സരം നടക്കുക. ഐപിഎല്‍ മോഡലിലാണ് എല്‍പിഎല്ലും ഒരുങ്ങുന്നത്.

1

ഇര്‍ഫാന്‍ നേരത്തെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതാണ്. എന്നാല്‍ കാന്‍ഡി ടസ്‌കേഴ്‌സില്‍ വമ്പന്‍ താരങ്ങള്‍ക്കൊപ്പമാണ് ഇര്‍ഫാന്‍ കളിക്കുക. ക്രിസ് ഗെയ്‌ലാണ് ടീമിലെ വമ്പന്‍ താരം. ലിയാം പ്ലങ്കറ്റ്, കുശാല്‍ പെരേര, വഹാബ് റിയാസ് എന്നിവരും ടീമിലുണ്ട്. അതേസമയം കരാര്‍ ഒപ്പിട്ടതായി പഠാന്‍ സ്ഥിരീകരിച്ചു. ടസ്‌കേഴ്‌സിന്റെ കോച്ച് ഹഷന്‍ തിലകരത്‌നയാണ്. ഇര്‍ഫാന്‍ അവസാനമായി ടി20 ക്രിക്കറ്റ് കളിച്ചത് 2019ലാണ്. എല്‍പിഎല്ലിനായി ഒരുങ്ങി കഴിഞ്ഞെന്ന് ഇര്‍ഫാന്‍ പറഞ്ഞു. ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ലോകത്ത് എല്ലായിടത്തുമുള്ള ടൂര്‍ണമെന്റില്‍ എനിക്ക് കളിക്കാം. വളരെ രസകരമായ മത്സരം അവിടെ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി അത്തരമൊരു മത്സരം എനിക്ക് കിട്ടിയിട്ടില്ലെന്നും ഇര്‍ഫാന്‍ പറഞ്ഞു.

താന്‍ ഇപ്പോഴും കളിക്കാന്‍ സജ്ജമാണെന്നും, പതിയെ തുടങ്ങി, പിന്നീട് മെച്ചപ്പെടാന്‍ ശ്രമിക്കുമെന്നും ഇര്‍ഫാന്‍ വ്യക്തമാക്കി. നിലവില്‍ ഐപിഎല്ലിന്റെ കമന്ററി പാനല്‍ അംഗമാണ് ഇര്‍ഫാന്‍. ഈ വര്‍ഷം മുംബൈയില്‍ നടന്ന ചാരിറ്റി മത്സരത്തില്‍ ഇന്ത്യന്‍ ലെജന്‍ഡ്‌സിന് വേണ്ടി ഇര്‍ഫാന്‍ കളിച്ചിരുന്നു. വിവിധ ടി20 ടൂര്‍ണമെന്റില്‍ കളിക്കാന്‍ താന്‍ തയ്യാറാണെന്ന് ഇര്‍ഫാന്‍ പറയുന്നു. അതേസമയം ഇന്ത്യയിലെ ആഭ്യന്തര ടീമുകളെ സഹായിക്കാന്‍ താന്‍ തയ്യാറാണെന്നും ഇര്‍ഫാന്‍ പറഞ്ഞു. നേരത്തെ രഞ്ജി ട്രോഫിയില്‍ ജമ്മു കശ്മീരിനെ നോക്കൗട്ടിലെത്തിക്കാന്‍ ഇര്‍ഫാന്‍ പഠാന്‍ സഹായിച്ചിരുന്നു. കരിബീയന്‍ പ്രീമിയര്‍ ലീഗില്‍ ഇര്‍ഫാന്‍ കളിക്കുമെന്ന് കരുതിയെങ്കിലും പിന്‍മാറിയിരുന്നു.

അതേസമയം എല്‍പിഎല്ലിന് മികച്ച തുടക്കമല്ല ലഭിച്ചിരിക്കുന്നത്. നേരത്തെ വിദേശ താരങ്ങളായ ആേ്രന്ദ റസ്സല്‍, ഫാഫ് ഡുപ്ലെസി, ഡേവിഡ് മില്ലര്‍ എന്നിവര്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി. ഡേവിഡ് മലാനും കളിക്കില്ല. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മില്‍ പരമ്പര നടക്കുന്നതാണ് ഇവരുടെ പിന്‍മാറ്റത്തിന് കാരണം. എന്നാല്‍ റസ്സല്‍ പിന്‍മാറിയത് പരിക്ക് കാരണമാണ്. മന്‍വീന്ദര്‍ ബിസ്ലയും കളിക്കെന്നാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് അധികൃതര്‍ പറയുന്നത്. ഇതുവരെ കാരണം വ്യക്തമാക്കിയിട്ടില്ല. കൊളംബോ കിംഗ്‌സിനാണ് ഇതുകാരണം വലിയ തിരിച്ചടിയുണ്ടാവുക. റസ്സലും ഡുപ്ലെസിയും ബിസ്ലയും ഈ ടീമിലാണ് കളിക്കുന്നത്.

Story first published: Sunday, November 1, 2020, 11:52 [IST]
Other articles published on Nov 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+