Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജോണ്‍സണെതിരേ കോലിക്ക് ആശങ്കയില്ല എന്നാല്‍ ആന്‍ഡേഴ്‌സണെതിരേ സംശയമാണ്; ഇര്‍ഫാന്‍ പഠാന്‍

ന്യൂഡല്‍ഹി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍,ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര എന്നിവയ്ക്കായി ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലാണുള്ളത്. ഇംഗ്ലണ്ടിലെ പേസ് മൈതാനം എന്നും ഇന്ത്യയുടെ പേടി സ്വപ്‌നമാണ്. അതിവേഗം സ്വിങ്ങിങ് ബോളുകളെ അതിജീവിക്കുക ഇന്ത്യയുടെ ബാറ്റിങ് നിരയെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ സീനിയര്‍ പേസര്‍മാരെ ഇന്ത്യ ഭയക്കണം. പ്രധാനമായും ജെയിംസ് ആന്‍ഡേഴ്‌സണെ. അതിവേഗ ബൗളുകള്‍ക്കപ്പുറം മികച്ച ലൈനും ലെങ്തും സ്വിങ്ങും കാത്തുസൂക്ഷിക്കുന്ന ബൗളറാണ് ആന്‍ഡേഴ്‌സന്‍. ഇപ്പോഴിതാ ഓസ്‌ട്രേലിയയുടെ മിച്ചല്‍ ജോണ്‍സനെതിരേ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ആശങ്കയില്ലാതെ ബാറ്റ് ചെയ്യാന്‍ സാധിക്കുമെങ്കിലും ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണിനെതിരേ സംശയമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍.

kohliandjamesanderson

'മിച്ചല്‍ ജോണ്‍സണിന്റെ പേസ്ബൗളിങ്ങിനെയോര്‍ത്ത് ആശങ്കയുണ്ടോയെന്ന ചോദ്യം വിരാട് കോലിയോട് ചോദിച്ചാല്‍ ഒരിക്കലുമില്ലെന്നാവും പറയുക. കാരണം ജോണ്‍സിന്റെ അതിവേഗ പന്തുകളെ ലൈന്‍ മനസിലാക്കാന്‍ അദ്ദേഹത്തിനാവും. എന്നാല്‍ ജെയിംസ് ആന്‍ഡേഴ്‌സണിന്റെ കാര്യത്തില്‍ അവന് എപ്പോഴും സംശയമായിരിക്കും. പന്ത് സ്വിങ് ചെയ്യുമ്പോള്‍ അതിനോട് പൊരുത്തപ്പെടുന്ന ഒരു ബാറ്റ്‌സ്മാന്‍ പോലും ലോകത്തുണ്ടാകില്ല'-ഇര്‍ഫാന്‍ പഠാന്‍ തന്റെ പ്ലേഫീല്‍ഡ് മാഗസീനിലെ കോളത്തില്‍ കുറിച്ചു.

2014ല്‍ ആദ്യമായി കോലി നടത്തിയ ഇംഗ്ലണ്ട് പര്യടനം അദ്ദേഹത്തെ സംബന്ധിച്ച് മറക്കാനാഗ്രഹിക്കുന്ന അധ്യായമാണ്. ജെയിംസ് ആന്‍ഡേഴ്‌സണും സ്റ്റുവര്‍ട്ട് ബ്രോഡും ഓഫ് സ്റ്റംപിനോട് ചേര്‍ന്നൊരുക്കിയ കെണിയില്‍ കോലി പല തവണ വീണു. 10 ഇന്നിങ്‌സില്‍ നിന്ന് 13.14 ശരാശരിയില്‍ 134 റണ്‍സ് മാത്രമായിരുന്നു അദ്ദേഹത്തിന് നേടാനായത്.

ഇതിന് ശേഷം നടന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ എട്ട് ഇന്നിങ്‌സില്‍ നിന്ന് 692 റണ്‍സാണ് അദ്ദേഹം നേടിയത്.2018ല്‍ നടന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ 10 ഇന്നിങ്‌സില്‍ നിന്ന് 59.30 ശരാശരിയില്‍ 593 റണ്‍സും കോലി അടിച്ചെടുത്തു. വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച കോലി ഇത്തവണയും ഇംഗ്ലണ്ടില്‍ തിളങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇംഗ്ലണ്ടില്‍ ഡ്യൂക്‌സ് ബോളില്‍ ബൗളര്‍മാര്‍ക്ക് കൂടുതല്‍ സ്വിങ് ലഭിക്കുന്നു. തുടക്കം മുതല്‍ പന്ത് നന്നായി സ്വിങ് ചെയ്യുന്നതോടെ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസമാവും. രോഹിത് ശര്‍മ,കോലി,പുജാര,രഹാനെ തുടങ്ങിയ സീനിയര്‍ താരങ്ങളില്‍ പ്രതീക്ഷവെച്ചാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ ഇറങ്ങുന്നത്.

Story first published: Thursday, June 10, 2021, 14:11 [IST]
Other articles published on Jun 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+