Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാട് കോലി പരിമിത ഓവറിനെക്കാള്‍ മികച്ച ടെസ്റ്റ് ക്യാപ്റ്റന്‍- ഇര്‍ഫാന്‍ പഠാന്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനെന്ന നിലയില്‍ വിരാട് കോലി തിളങ്ങുകയാണ്. ഇതുവരെ ഒരു ഐസിസി കിരീടം പോലും നേടാനായില്ലെങ്കിലും മറ്റ് നായകന്‍മാര്‍ക്ക് സാധിക്കാത്ത പല നേട്ടങ്ങളും കോലി സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റില്‍ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഏക ഇന്ത്യന്‍ നായകനാണ് കോലി. ഇപ്പോഴിതാ കോലി ഏകദിനത്തിനെക്കാള്‍ മികച്ച ടെസ്റ്റ് നായകനാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍.

'തീര്‍ച്ചയായും പരിമിത ഓവറിനെക്കാള്‍ കോലി മികച്ച നായകന്‍ ടെസ്റ്റിലാണ്. ടെസ്റ്റ് കളിക്കണമെങ്കില്‍ത്തന്നെ മികച്ച ഫിറ്റ്‌നസും അത് നിലനിര്‍ത്തുകയും വേണം.ആക്രമണോത്സുകതയാണ് കോലിയുടെ ആയുധം. എന്നാല്‍ അഞ്ച് ദിവസവും ഇത് എല്ലാവര്‍ക്കും ചെയ്യാന്‍ സാധ്യമല്ല. എന്നാല്‍ കോലിക്കത് സാധിക്കും. തന്റെ ആക്രമണോത്സുകത നിലനിര്‍ത്താന്‍ കോലിക്ക് സാധിക്കുന്നുവെന്നത് വലിയ കാര്യമാണ്. അതിന്റെ ഫലമാണ് ഓരോ മത്സരത്തിലും കാണുന്നത്'-ഇര്‍ഫാന്‍ പറഞ്ഞു.

irfanpathan

ഏകദിനത്തിലും ടി20യിലുമെല്ലാം ഇന്ത്യയെ സെമി ഫൈനലിലും ഫൈനലിലുമെല്ലാം എത്തിക്കാന്‍ കോലിക്ക് സാധിച്ചിട്ടുണ്ടെങ്കിലും ഒരു തവണ പോലും ഐസിസിയുടെ കിരീടം നേടിക്കൊടുക്കാന്‍ സാധിച്ചിട്ടില്ല. അതേ സമയം ദക്ഷിണാഫ്രിക്കയിലും ഓസ്‌ട്രേലിയയിലും കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം നടത്തിയ മുന്നേറ്റം മികച്ചതാണ്. മികച്ച ടീമിനെ വാര്‍ത്തെടുക്കാനും കോലിക്ക് സാധിച്ചു.

ചേതേശ്വര്‍ പുജാര, കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ശുബ്മാന്‍ ഗില്‍, പൃത്ഥ്വി ഷാ തുടങ്ങിയവരുടെയെല്ലാം വളര്‍ച്ചക്ക് കോലി വഹിച്ച പങ്ക് നിര്‍ണ്ണായകമാണ്. നിലവില്‍ ഏറ്റവും മികച്ച ടീം ടെസ്റ്റ് ടീമുകളിലൊന്ന് ഇന്ത്യയാണ്. മികച്ച പേസ് കരുത്ത് ഇന്ന് ഇന്ത്യക്കൊപ്പമുണ്ട്. ഏത് വിദേശ മൈതാനത്തും ജയിക്കാവുന്ന ടീമായി ഇന്ത്യയെ മാറ്റാനും കോലിക്ക് സാധിച്ചു.

ഓസ്‌ട്രേലിയക്കെതിരേ ആദ്യ മത്സരത്തിന് ശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങും. തന്റെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനാണ് കോലി നാട്ടിലേക്ക് പോകുന്നത്. ഇന്ത്യയെ സംബന്ധിച്ച് കോലിയുടെ അഭാവം കടുത്ത തിരിച്ചടിയാവും. കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ ടീമിലേക്കെത്തും. നാലാം നമ്പറില്‍ ശുബ്മാന്‍ ഗില്ലോ കെ എല്‍ രാഹുലോ കളിച്ചേക്കും. ആദ്യ മത്സരത്തില്‍ കെ എല്‍ രാഹുലിനും ശുബ്മാന്‍ ഗില്ലിനും ഇന്ത്യ അവസരം നല്‍കിയിട്ടില്ല. റിഷഭ് പന്തിന് പകരം വൃദ്ധിമാന്‍ സാഹയെയാണ് വിക്കറ്റ് കീപ്പറായി പരിഗണിച്ചത്.

Story first published: Thursday, December 17, 2020, 12:55 [IST]
Other articles published on Dec 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+