Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലില്‍ ഇല്ല; വികാരഭരിതനായ ഇര്‍ഫാന്‍ പഠാന്റെ കുറിപ്പ് വൈറലാകുന്നു

ദില്ലി: ഐപിഎല്‍ ക്രിക്കറ്റില്‍ ആരും ലേലം ചെയ്യാന്‍ താത്പര്യപ്പെടാതിരുന്ന മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ വികാരഭരിതനായി സോഷ്യല്‍ മീഡിയയില്‍ കുറിപ്പെഴുതി. ഇത്തവണത്തെ ഐപിഎല്ലിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ തനിക്ക് കഴിഞ്ഞേക്കുമെന്ന് ഇര്‍ഫാന്‍ പറഞ്ഞിരുന്നു. എന്നാല്‍ താരത്തെ ടീമിലെടുക്കാന്‍ ഫ്രാഞ്ചൈസികള്‍ തയ്യാറായിരുന്നില്ല.

ഇര്‍ഫാന്‍ കളിയിലില്ലാത്തത് ആരാധകരെ വിഷമിപ്പിച്ചിരുന്നു. ഇതിനു മറുപടിയായാണ് ഇര്‍ഫാന്‍ ട്വീറ്റ് ചെയ്തത്. 2010ല്‍ പിറകില്‍ അഞ്ച് ഗുരുതരമായ പരിക്കുകള്‍ തനിക്ക് ഉണ്ടായിരുന്നു. കളിയിലേക്ക് മടങ്ങിവരാന്‍ കഴിഞ്ഞേക്കുമെന്നാണ് അന്ന് ഫിസിയോ പറഞ്ഞത്. ഏതു വേദനയും താന്‍ സഹിക്കും എന്നാല്‍ മനോഹരമായ ഈ കളിയില്‍ രാജ്യത്തിനുവേണ്ടി കളിക്കാനായില്ലെങ്കില്‍ തനിക്ക് സഹിക്കാനാകില്ലെന്നാണ് താന്‍ മറുപടി പറഞ്ഞതെന്ന് ഇര്‍ഫാന്‍ പറയുന്നു.

irfan

ഐപിഎല്‍ പത്താം സീസണില്‍ ടീമുകള്‍ ഒഴിവാക്കിയതോടെ മുപ്പത്തിരണ്ടുകാരനായ താരത്തിന്റെ കരിയര്‍ അവസാനിച്ചേക്കുമെന്നാണ് ചില മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നത്. ഇത് താരത്തെ വേദനിപ്പിച്ചെന്നുവേണം കരുതാന്‍. മോശം ഫോം ആണ് ഇര്‍ഫാന് വിനയായത്. ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങാന്‍ ഇര്‍ഫാന് കഴിഞ്ഞിരുന്നില്ല.

തനിക്ക് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരാന്‍ കഴിയുമെന്ന പ്രത്യാശയിലാണ് ഇപ്പോഴും ഇര്‍ഫാന്‍. ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരാന്‍ താന്‍ അത്യധ്വാനം ചെയ്യും. പല മോശം അവസ്ഥകളിലൂടെയും കടന്നുവന്നിട്ടുള്ള തനിക്ക് പഴയ ഫോമില്‍ വീണ്ടും തിരിച്ചെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇര്‍ഫാന്‍ പറയുന്നു.

Story first published: Thursday, February 23, 2017, 7:30 [IST]
Other articles published on Feb 23, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+