ടെസ്റ്റില്‍ അവന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാവും; ടി നടരാജനെ പ്രശംസിച്ച് ഇര്‍ഫാന്‍ പഠാന്‍
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന് വളരെ പ്രതീക്ഷ നല്‍കുന്ന ഇടം കൈയന്‍ പേസറായി ടി നടരാജന്‍ മാറിക്കഴിഞ്ഞു. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമുള്ള മികച്ച പ്രകടനത്തിന്റെ കരുത്തില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കുവേണ്ടി അരങ്ങേറിയ നടരാജന്‍ മികച്ച പ്രകടനം തന്നെ കാഴ്ചവെക്കുകയും ചെയ്തു. അരങ്ങേറ്റ ഏകദിനത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ താരം മൂന്ന് മത്സര ടി20 പരമ്പരയില്‍ നിന്ന് ആറ് വിക്കറ്റും സ്വന്തമാക്കി.
നെറ്റ് ബൗളറായെത്തി ഒരു പര്യടനത്തില്‍ത്തന്നെ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം നടത്തുന്ന താരമാവാന്‍ നടരാജനായി. ഗാബ ടെസ്റ്റില്‍ മൂന്ന് വിക്കറ്റുമായി തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെക്കാനും നടരാജന് സാധിച്ചിരുന്നു. ഇപ്പോഴിതാ നടരാജന്റെ ബൗളിങ് പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ടെസ്റ്റില്‍ നടരാജന് ഒരുപാട് മുന്നോട്ട് പോകാന്‍ സാധിക്കുമെന്നാണ് ഇര്‍ഫാന്‍ അഭിപ്രായപ്പെട്ടത്.

'ടെസ്റ്റില്‍ നടരാജന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാവും. അവന്റെ ആംഗിളും താളവും മെച്ചപ്പെടുത്താനാണ് ശ്രദ്ധിക്കേണ്ടത്. അവന്റെ സവിശേഷമായ കാര്യം ആക്ഷനാണ്. എന്നാല്‍ പന്ത് റിലീസ് ചെയ്യുന്ന സമയത്ത് ശരീരഭാഷ ശ്രദ്ധിക്കണം. ഞാന്‍ എപ്പോഴും പറയാറുണ്ട് ഇടത്താണ് ശരിയെന്ന്. കാരണം ഇടം കൈയന്‍ ബൗളര്‍മാര്‍ക്ക് ഏത് ടീമിനെതിരെയും ആധിപത്യം സ്ഥാപിക്കാനാവും. ബാറ്റ്‌സ്മാനെ വ്യത്യസ്തമായ ആംഗിളുകള്‍കൊണ്ട് ബുദ്ധിമുട്ടിപ്പിക്കാന്‍ ഇടം കൈയന്‍ ബൗളര്‍മാര്‍ക്ക് കൂടുതല്‍ സാധിക്കും'-ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.
നടരാജന്‍ ഫിറ്റ്‌നസിലാണ് ശ്രദ്ധിക്കേണ്ടതെന്നും പഠാന്‍ ഓര്‍മ്മിപ്പിച്ചു. 'അവന്റെ തുടക്കത്തിലെ ലക്ഷ്യം രാജ്യത്തിനായി അഞ്ച് ആറ് വര്‍ഷം കളിക്കുകയെന്നതാണ്. എന്നാല്‍ അതിനായി അവന്‍ ഫിറ്റ്‌നസ് നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. നിലവില്‍ ചെയ്യുന്നത് തുടരുക. അവനെ കൂടുതല്‍ മികച്ചവനാക്കാന്‍ ടീം മാനേജ്‌മെന്റ് എല്ലാ പിന്തുണയും ചെയ്യുമെന്ന് എനിക്കറിയാം'-പഠാന്‍ കൂട്ടിച്ചേര്‍ത്തു.
മികച്ച ഇടം കൈയന്‍ പേസര്‍മാര്‍ ഇന്ത്യന്‍ നിരയിലില്ല എന്നതാണ് നടരാജന് മുന്‍തൂക്കം നല്‍കുന്നത്. തുടര്‍ച്ചയായി യോര്‍ക്കര്‍ എറിയാനുള്ള നടരാജന്റെ മികവ് ഡെത്ത് ഓവറുകളില്‍ ഇന്ത്യക്ക് കരുത്ത് നല്‍കും. ഇത്തവണത്തെ ഐപിഎല്ലിലും ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കാനായാല്‍ ഈ വര്‍ഷം ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പ് ടീമിലേക്കും നടരാജനെ പരിഗണിച്ചേക്കും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ നടരാജനെ ഉള്‍പ്പെടുത്തിയിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications