ബോളിവുഡിലെ താരദമ്പതികളായ സെയ്ഫ് അലി അലിഖാന്- കരീന കപൂര്‍ എന്നിവര്‍ക്കു പിറകെ ഇന്ത്യന്‍ ക്രിക്കറ്റിലെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്ഫാന് പഠാനും ഇന്ന് അച്ഛനായി. ഇര്ഫാന് തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇക്കാര്യമറിയിച്ചത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇര്ഫാന് സഫ ബെയ്ഗിനെ മിന്നു ചാര്‍ത്തിയത്.
കരിയറിലെ ഏറ്റവും മികച്ച ഫോമിലായിരുന്നപ്പോള്‍ രാജ്യത്തെ ഭാവിവാഗ്ദാനമെന്നാണ് ഇര്ഫാന് വിലയിരുത്തപ്പെട്ടിരുന്നത്. പേസറായി ടീമിലെത്തി ഓള്‍റൗണ്ടറായി മാറിയ താരമാണ് അദ്ദേഹം.
2007ലെ കന്നി ട്വന്റി ലോകകപ്പില്‍ ചിരവൈരികളായ പാകിസ്താനെ തോല്‍പ്പിച്ച് ഇന്ത്യ ജേതാക്കളായപ്പോള്‍ ഫൈനലിലെ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത് ഇര്‍ഫാനാണ്.ടെസ്റ്റ് ക്രിക്കറ്റില്‍ 100 വിക്കറ്റുകള്‍ താരത്തിന്റെ പേരിലുണ്ട്.
ടെസ്റ്റില്‍ ഇന്നിങ്സിലെ ആദ്യ ഓവറില്‍ തന്നെ ഹാട്രിക് കരസ്ഥമാക്കിയ താരമെന്ന റെക്കോഡ് ഇപ്പോഴും ഇര്‍ഫാന്റെ പേരില്‍ ഭദ്രമാണ്. എന്നാല്‍ തുടര്‍ച്ചയായി പരിക്കുകള്‍ പിടിപെട്ടതോടെ ഫോം നഷ്ടമായത് താരത്തെ ദേശീയ ടീമില്‍ നിന്നു പുറത്താക്കുകയായിരുന്നു. നിലവില്‍ രഞ്ജി ട്രോഫിയില്‍ ബറോഡ ടീമിന്റെ ക്യാപ്റ്റനാണ് ഇര്ഫാന്.