പാക് ക്യാപ്റ്റനെ ഒത്തുകളിക്ക് ക്ഷണിച്ച ഇര്‍ഫാന്‍ അന്‍സാരിക്ക് 10 വര്‍ഷത്തെ വിലക്ക്
ദുബായ്: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ സര്‍ഫ്രസ് അഹമ്മദിനെ ഒത്തുകളിക്ക് ക്ഷണിച്ചെന്ന കുറ്റത്തിന് ഇര്‍ഫാന്‍ അന്‍സരിക്ക് 10 വര്‍ഷത്തെ വിലക്ക്. യു എ ഇയിലെ വിവിധ പ്രൊഫഷണല്‍ ക്ലബുകളെ പരിശീലിപ്പിച്ച ഇര്‍ഫാന്‍ അന്‍സാരി വാതുവെപ്പുകാരുടെ ഇടനിലക്കാരന്‍ കൂടിയാണ്. 2017ല്‍ ശ്രീലങ്കയും പാക്കിസ്ഥാനും തമ്മില്‍ യുഎഇയില്‍ നടന്ന ക്രിക്കറ്റ് പരമ്പരയ്ക്കിടെയായിരുന്നു സംഭവം.

ഒത്തുകളിക്ക് ആരെങ്കിലും സമീപിച്ചാല്‍ ഉടന്‍ പരാതിപ്പെടണമെന്ന ഐസിസി നിര്‍ദ്ദേശമനുസരിച്ച് സര്‍ഫ്രാസ് അന്ന് പരാതിപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അന്‍സാരി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. അന്‍സാരി കുറ്റക്കാരനാണെന്ന് ഐസിസി ആന്റി കറപ്ഷന്‍ ട്രൈബ്യൂണല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 10 വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തുകയാണെന്ന് ഐസിസി കൗണ്‍സില്‍ അറിയിച്ചു.
ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാത്തരം പ്രവര്‍ത്തനങ്ങളില്‍നിന്നും അന്‍സാരിയെ വിലക്കി. ഒത്തുകളിയെക്കുറിച്ച് ഉടന്‍ വിവരം കൈമാറിയ സര്‍ഫ്രാസിന് ഐസിസി ജനറല്‍ മാനേജര്‍ അലക്‌സ് മാര്‍ഷല്‍ നന്ദി അറിയിച്ചു. സര്‍ഫ്രാസിന്റെ പ്രവര്‍ത്തി ശരിയായ പ്രൊഫഷണലിസമാണെന്നും ഇത് മറ്റു കളിക്കാരും മാതൃകയാക്കണമെന്നും ഐസിസി വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications