Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അട്ടിമറി തുടങ്ങി: വെസ്റ്റ് ഇന്‍ഡീസിനെ വീഴ്ത്തി അയര്‍ലന്‍ഡ്

സിഡ്‌നി: പതിനൊന്നാമത് ലോകകപ്പിലെ ആദ്യ അട്ടിമറിക്ക് സാക്ഷിയായത് നെല്‍സണിലെ സാക്സ്റ്റണ്‍ ഓവല്‍. രണ്ട് തവണ ലോകചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിനെ ഇത്തിരിക്കുഞ്ഞന്മാരായ അയര്‍ലന്‍ഡ് പാട്ടും പാടി തോല്‍പിച്ചു. റാങ്കിംഗ് വെച്ച് നോക്കിയാല്‍ അട്ടിമറി എന്നൊക്കെ പറയാമെങ്കിലും കളി ഭൂരിഭാഗം സമയത്തും അയര്‍ലന്‍ഡിന്റെ പക്കലായിരുന്നു.

നാല് വിക്കറ്റും 24 പന്തും ബാക്കി നിര്‍ത്തി തികച്ചും ആധികാരികമായ വിജയമാണ് അയര്‍ലന്‍ഡ് അടിച്ചെടുത്തത്. സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കെവിന്‍ ഒബ്രിയാന്‍ പൂജ്യത്തിന് റണ്ണൗട്ടായെങ്കിലും അതൊന്നും അയര്‍ലന്‍ഡിനെ ബാധിച്ചതേയില്ല. വെറും രണ്ടേ രണ്ട് വിക്കറ്റിന് 275 റണ്‍സടിച്ച് വിജയത്തിന് തൊട്ടടുത്ത് എത്തിയിരുന്നു അവര്‍. അവസാനമാകുമ്പോള്‍ തുടരെ നാല് വിക്കറ്റ് നഷ്ടമായി എന്ന് മാത്രം.

ireland

92 റണ്‍സെടുത്ത സ്റ്റിര്‍ലിംഗ്, 84 റണ്‍സെടുത്ത് ജോയ്‌സ്, 79 റണ്‍സോടെ പുറത്താകാതെ നിന്ന നീല്‍ ഒബ്രിയാന്‍ എന്നിവരാണ് അയര്‍ലന്‍ഡിനെ സ്വപ്‌ന ജയത്തിലേക്ക് എത്തിച്ചത്. ആദ്യ വിക്കറ്റില്‍ 71 റണ്‍സാണ് അവര്‍ അടിച്ചത്. ജയിക്കാന്‍ വേണ്ട 305 റണ്‍സ് 45.5 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ അവര്‍ അടിച്ചെടുത്തു.

ടോസ് നേടി ആദ്യം ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത് തുടക്കം മുതല്‍ അയര്‍ലന്‍ഡ് ആഞ്ഞടിച്ചു. ഒരവസരത്തില്‍ അഞ്ച് വിക്കറ്റിന് 87 എന്ന നിലയില്‍ പതറിയ വെസ്റ്റ് ഇന്‍ഡീസിനെ മുംബൈ ഇന്ത്യന്‍സിന്റെ ലെന്‍ഡല്‍ സിമണ്‍സാണ് സെഞ്ചുറിയോടെ കരകയറ്റിയത്. സിമണ്‍സ് 102 ഉം സമി 89 ഉം റണ്‍സെടുത്തു. 7 ന് 304 എന്ന സ്‌കോര്‍ പക്ഷേ മതിയായില്ല എന്ന് മാത്രം. 2011 ഇംഗ്ലണ്ടിനെ 3 വിക്കറ്റിന് തോല്‍പിച്ച ചരിത്രവും അയര്‍ലന്‍ഡിന് ഉണ്ട്.

Story first published: Monday, February 16, 2015, 11:24 [IST]
Other articles published on Feb 16, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+