Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

11ാമനായി ഇത്രയും റണ്‍സോ? ടെസ്റ്റ് ചരിത്രത്തില്‍ ഇതാദ്യം... ലോക റെക്കോര്‍ഡിട്ടത് അയര്‍ലാന്‍ഡ് താരം

ലോക റെക്കോര്‍ഡിട്ടത് അയര്‍ലാന്‍ഡ് താരം | Oneindia Malayalam

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ നടന്ന ഏക ടെസ്റ്റില്‍ അയര്‍ലാന്‍ഡിനെ തകര്‍ത്ത് അഫ്ഗാനിസ്താന്‍ ചരിത്രം കുറിച്ചിരുന്നു. ടെസ്റ്റില്‍ അഫ്ഗാന്റെ കന്നി ജയം കൂടിയായിരുന്നു ഇത്. ഏഴു വിക്കറ്റിന്റെ ഗംഭീര വിജയമാണ് ഒരു ദിവസം ബാക്കിനില്‍ക്കെ അഫ്ഗാന്‍ കൈക്കലാക്കിയത്.

അയര്‍ലാന്‍ഡിനെ സംബന്ധിച്ച് ഈ തോല്‍വി വലിയ തിരിച്ചടിയാണെങ്കിലും തങ്ങളുടെ ഒരു താരം റെക്കോര്‍ഡിട്ടത് അവര്‍ക്ക് ആശ്വാസമാവും. 11ാമനായി ബാറ്റിങിനിറങ്ങിയ ടിം മെര്‍ട്ടാഗാണ് ഒരു അപൂര്‍വ്വ റെക്കോര്‍ഡിന് അവകാശിയായത്. ടെസ്റ്റ് ചരിത്രത്തില്‍ ഇതുവരെ മറ്റൊരു താരത്തിനും സാധിക്കാത്ത നേട്ടമാണിത്.

രണ്ടിന്നിങ്‌സിലും 25 ന് മുകളില്‍ സ്കോര്‍

ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും ബാറ്റ് ചെയ്യാന്‍ മെര്‍ട്ടാഗന് അവസരം ലഭിച്ചിരുന്നു. 11ാമനായി ക്രീസിലെത്തിയ താരം രണ്ടിന്നിങ്‌സുകളിലും 25നു മുകളില്‍ റണ്‍സോടെ പൊരുതി നോക്കിയിരുന്നു. ടെസ്റ്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് അവസാനമായി ഇറങ്ങി രണ്ടിന്നിങ്‌സുകളിലും ഒരു താരം 25ന് മുകളില്‍ നേടിയത്.
ആദ്യ ഇന്നിങ്‌സില്‍ 54 റണ്‍സുമായി പുറത്താവാതെ നിന്ന മെര്‍ട്ടാഗ് ടീമിന്റെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു. രണ്ടാമിന്നിങ്‌സില്‍ 27 റണ്‍സും അദ്ദേഹം സംഭാവന ചെയ്തു.

കന്നി ഫിഫ്റ്റി

കന്നി ഫിഫ്റ്റി

ആദ്യ ഇന്നിങ്‌സില്‍ ടീം ബാറ്റിങ് തകര്‍ച്ച നേരിട്ടപ്പോഴാണ് മെര്‍ട്ടാഗ് അര്‍ധസെഞ്ച്വറിയുമായി അയര്‍ലാന്‍ഡിന്റെ രക്ഷകനായത്. 75 പന്തുകള്‍ നേരിട്ട താരം നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് പുറത്താവാതെ 54 റണ്‍സ് നേടിയത്. മെര്‍ട്ടാഗിന്റെ കരിയറിലെ കന്നി ഫിഫ്റ്റി കൂടിയാണിത്.
ഒമ്പതു വിക്കറ്റിന് 85 റണ്‍സെന്ന നിലയില്‍ ടീം തകര്‍ന്നടിഞ്ഞു നില്‍ക്കവെയാണ് മെര്‍ട്ടാഗ് ക്രീസിലെത്തുന്നത്. താരത്തിന്റെ വീരോചിത ഇന്നിങ്‌സ് ടീമിനെ ഒന്നാമിന്നിങ്‌സില്‍ 172 റണ്‍സിലെത്തിക്കുകയും ചെയ്തു.

കന്നി ജയം രണ്ടാം ടെസ്റ്റില്‍ തന്നെ

കന്നി ജയം രണ്ടാം ടെസ്റ്റില്‍ തന്നെ

അപൂര്‍വ്വനേട്ടാണ് അഫ്ഗാനിസ്താന്‍ ടീം ഈ മല്‍സരത്തില്‍ കുറിച്ചത്. കളിച്ച രണ്ടാം ടെസ്റ്റില്‍ തന്നെ കന്നി ജയം കൊയ്ത ആദ്യ ടീമായി അഫ്ഗാന്‍ മാറി. ഇന്ത്യക്കെതിരേയായിരുന്നു അഫ്ഗാന്റെ അരങ്ങേറ്റ ടെസ്റ്റ്. ഈ മല്‍സരത്തില്‍ അവര്‍ പരാജയപ്പെട്ടിരുന്നു.
ഇന്ത്യ തങ്ങളുടെ ആദ്യ ടെസ്റ്റ് വിജയത്തിനു വേണ്ടി 25 മല്‍സരങ്ങള്‍ കാത്തിരുന്നപ്പോള്‍ 45 തോല്‍വികള്‍ക്കു ശേഷമാണ് ന്യൂസിലാന്‍ഡ് കന്നി ടെസ്റ്റ് ജയം കൊയ്തത്.

Story first published: Tuesday, March 19, 2019, 12:30 [IST]
Other articles published on Mar 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+