അഡലെയ്ഡ്: ലോകകപ്പിലെ തങ്ങളുടെ അവസാനത്തെ മത്സരത്തില്‍ പാകിസ്താനെതിരെ ടോസ് നേടിയ അയര്‍ലന്‍ഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഗ്രൂപ്പ് ബി യില്‍ അവശേഷിക്കുന്ന രണ്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ സ്ഥാനങ്ങള്‍ക്ക് വേണ്ടി മൂന്ന് ടീമുകളാണ് കളിക്കുന്നത്. യു എ ഇക്കെതിരെ വെസ്റ്റ് ഇന്‍ഡീസ് ജയം ഉറപ്പിച്ച സാഹചര്യത്തില്‍ അയര്‍ലന്‍ഡിനെതിരെ പാകിസ്താന് ജയം അത്യാവശ്യമാണ്.
നെറ്റ് റണ്‍റേറ്റ് കണക്കാക്കിയായിരിക്കും അയര്‍ലന്‍ഡ്, പാകിസ്താന്‍, വെസ്റ്റ് ഇന്‍ഡീസ് എന്നിവരില്‍ നിന്നും രണ്ട് ടീമുകള്‍ ക്വാര്‍ട്ടറിലെത്തുക. അഞ്ച് കളികളില്‍ നിന്നും അയര്‍ലന്‍ഡിനും പാകിസ്താനും ഇതുവരെയായി 6 പോയിന്റുകള്‍ വീതമാണ് ഉള്ളത്. വെസ്റ്റ് ഇന്‍ഡീസിന് നാലും. എന്നാല്‍ യു എ ഇക്കെതിരെ വിജയം ഉറപ്പിച്ച വിന്‍ഡീസും ഈ കളിയോടെ 6 പോയിന്റിലെത്തും. യൂനിസ് ഖാന്‍, മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരില്ലാതെയാണ് പാകിസ്താന്‍ ഇറങ്ങുന്നത്. ഇര്‍ഫാന് പരിക്കാണ് വില്ലനായിരിക്കുന്നത്.

യൂനിസ് ഖാന്‍, മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരില്ലാതെയാണ് പാകിസ്താന്‍ ഇറങ്ങുന്നത്. ഇര്‍ഫാന് പരിക്കാണ് വില്ലനായിരിക്കുന്നത്. ആദ്യകളികളില്‍ വെസ്റ്റ് ഇന്‍ഡീസിനോടും ഇന്ത്യയോടും തോറ്റ പാകിസ്താന്‍ പിന്നീട് മൂന്ന് കളികള്‍ ജയിച്ചാണ് തിരിച്ചുവന്നത്. അയര്‍ലന്‍ഡ് വെസ്റ്റ് ഇന്‍ഡീസിനെയും യു എ ഇയെയും സിംബാബ്‌വെയെയും തോല്‍പിച്ചു.