വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പില്‍ വിസ്മയത്തിനൊരുങ്ങുന്ന അഫ്ഗാനെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

അഫ്ഗാനെ തകർത്ത് അയർലണ്ട്

ബെല്‍ഫാസ്റ്റ്: സമീപകാലത്ത് ക്രിക്കറ്റില്‍ വലിയ കുതിപ്പുണ്ടാക്കിയ രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. ദുര്‍ബലെന്ന വിളിപ്പേര് മാറ്റാനായെന്ന് അവര്‍ ഇതിനകം തന്നെ തെളിയിച്ചിട്ടുണ്ട്. മികച്ച ബൗളര്‍മാരും ബാറ്റ്‌സ്മാന്മാരുമുള്ള അഫ്ഗാന്‍ ലോകത്തെ ഏത് ടീമിനെയും തോല്‍പ്പിക്കാന്‍ കെല്‍പ്പുള്ളവരാണ്. എന്നാല്‍, ലോകകപ്പിനുള്ള അവരുടെ ഒരുക്കത്തിനിടെ അയര്‍ലന്‍ഡിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങി.

ireland-afghanistan

രണ്ടു മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 72 റണ്‍സിനാണ് അഫ്ഗാന്‍ ആതിഥേയരോട് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 48.5 ഓവറില്‍ 210 റണ്‍സിന് പുറത്തായപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 35.4 ഓവറില്‍ 138 റണ്‍സിന് എല്ലാവരും പവലിയനിലെത്തി. ഇതോടെ രണ്ടുമത്സരങ്ങളുടെ പരമ്പരയില്‍ അയര്‍ലന്‍ഡ് 1-0 എന്ന നിലയില്‍ മുന്നിലെത്തുകയും ചെയ്തു.

കോലി ഡാ... ക്രിക്കറ്റില്‍ ഇതാദ്യം, അപൂര്‍വനേട്ടം കുറിച്ച് ഇന്ത്യന്‍ നായകന്‍ കോലി ഡാ... ക്രിക്കറ്റില്‍ ഇതാദ്യം, അപൂര്‍വനേട്ടം കുറിച്ച് ഇന്ത്യന്‍ നായകന്‍

അയര്‍ലന്‍ഡിനുവേണ്ടി പോള്‍ സ്റ്റിര്‍ലിങ്(71), വില്യം പോട്ടര്‍ഫീല്‍ഡ്(53), കെവിന്‍ ഒബ്രിയന്‍(32) എന്നിവര്‍ കാര്യമായ സംഭവന നല്‍കി. അഫ്ഗാനുവേണ്ടി ദൗലത് സദ്രന്‍, അഫ്താബ് ആലം എന്നിവര്‍ 3 വിക്കറ്റുവീതം വീഴ്ത്തിയപ്പോള്‍ റാഷിദ് ഖാന്‍ 2 വിക്കറ്റും വീഴ്ത്തി. മറുപടിബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് ഓപ്പണര്‍മാരുടെ പരാജയം തിരിച്ചടിയായി. അസ്ഗര്‍ അഫ്ഗാന്‍(29), മുഹമ്മദ് നബി(27), ഗുല്‍ബാദിന്‍ നായ്ബ്(20), റാഷിദ് ഖാന്‍(16) എന്നിവര്‍ക്കുമാത്രമേ ചെറുത്തുനില്‍ക്കാന്‍ കഴിഞ്ഞുള്ളൂ. നാലു വിക്കറ്റ് വീഴ്ത്തിയ മാര്‍ക്ക് അഡയറും മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയ റന്‍കിനുമാണ് അഫ്ഗാനെ തകര്‍ത്തത്.

Story first published: Monday, May 20, 2019, 12:30 [IST]
Other articles published on May 20, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X