ബ്രറ്റ്‌ലീ അയര്‍ലന്റ് ക്രിക്കറ്റ് ടീം കോച്ച്
ഡബ്ലിന്‍: തീതുപ്പുന്ന പന്തുകളുമായി ലോകോത്തര ബാറ്റ്‌സ്മാന്‍മാരെ വിറപ്പിച്ച ഓസ്‌ട്രേലിയന്‍ ബൗളര്‍ ബ്രറ്റ്‌ലീ അയര്‍ലന്റ് ടീമിന്റെ ബൗളിങ് കോച്ചാകുന്നു. ലോകകപ്പിന് തയ്യാറെടുക്കുന്ന അയര്‍ലന്റിന് ബ്രറ്റ്‌ലിയുടെ സേവനം ഗുണകരമാകുമെന്ന് അയര്‍ലന്റ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങള്‍ നന്നായി അറിയാവുന്ന ബ്രറ്റ്‌ലീ അയര്‍ലന്റിന് മുതല്‍ക്കൂട്ടാകുമെന്നാണ് ടീം അംഗങ്ങളുടെയും വിലയിരുത്തല്‍.
ലോകകപ്പില്‍ ഇന്ത്യ ഉള്‍പ്പെടുന്ന പൂള്‍ ബിയില്‍ മത്സരിക്കുന്ന അയര്‍ലന്റിന് വെസ്റ്റിന്റീസിനെതിരെയാണ് ആദ്യ മത്സരം. ലോകകപ്പിന് മുന്‍പ് സ്‌കോട്ട്‌ലന്റും, ബംഗ്ലാദേശുമായി അയര്‍ലന്റിന് സന്നാഹമത്സരമുണ്ട്. ഈ മത്സരങ്ങള്‍ക്ക് മുന്‍പ്തന്നെ ബ്രറ്റ്‌ലീ അയര്‍ലന്റ് ടീമിനൊപ്പം ചേര്‍ന്ന് ബൗളിങ് പാഠങ്ങള്‍ പകര്‍ന്നുനല്‍കും.

അയര്‍ലന്റിന് തന്നാലാകുന്ന സഹായമെല്ലാം ചെയ്തുകൊടുക്കുമെന്ന് ബ്രറ്റിലീ അറിയിച്ചു. ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളുമായി പരിചയമുള്ള തന്റെ സേവനം അയര്‍ലന്റിന് ഗുണകരമാകും. ഇത് ജീവിതത്തിലെ മനോഹരമായ ഒരു അവസരമായാണ് കരുതുന്നതെന്ന് മുപ്പത്തിയെട്ടുകാരനായ ബ്രറ്റ്‌ലീ പറഞ്ഞു
അടുത്തിടെ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളില്‍ നിന്നും വിരമിച്ച ബ്രറ്റ്‌ലീ ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച ബൗളര്‍മാരില്‍ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. കരിയറിന്റെ അവസാന കാലങ്ങളില്‍ പരിക്ക് പിന്തുടര്‍ന്നെങ്കിലും 76 ടെസ്റ്റുകളില്‍ നിന്നും 310 വിക്കറ്റുകളും 221 ഏകദിന മത്സരങ്ങളില്‍ നിന്നായി 380 വിക്കറ്റും നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications