അഫ്ഗാനിസ്ഥാനും അയര്‍ലന്‍ഡിനും ടെസ്റ്റ് പദവി; നിര്‍ണായക നീക്കം നടത്തി ഐസിസി
ലണ്ടന്‍: കാലങ്ങളായുള്ള അഫ്ഗാനിസ്ഥാന്റെയും അയര്‍ലന്‍ഡിന്റെയും അപേക്ഷ പരിഗണിച്ച് ഇരു രാജ്യങ്ങള്‍ക്കും ടെസ്റ്റ് പദവി നല്‍കാന്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) തീരുമാനിച്ചു. ഇതോടെ ആകെ ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളുടെ എണ്ണം 12 ആയി ഉയര്‍ന്നു. ബംഗ്ലദേശിന് ടെസ്റ്റ് പദവി നല്‍കിയതിനുശേഷം മറ്റൊരു രാജ്യത്തെ ഇതിനായി പരിഗണിക്കുന്നത് ഇതാദ്യമായാണ്.
ലണ്ടനിലെ ഓവലില്‍ നടന്ന ഐസിസിയുടെ കൗണ്‍സില്‍ യോഗത്തിലാണ് ഐസിസി നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. അടുത്തിടെ അഫ്ഗാനിസ്ഥാനും അയര്‍ലന്‍ഡും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇക്കാര്യം പരിഗണിച്ചാണ് ഐസിസി തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

ക്രിക്കറ്റിനോടുള്ള ആത്മാര്‍ഥതയും മികച്ച പ്രകടനവും കണക്കിലെടുത്താണ് ഇരുരാജ്യങ്ങള്‍ക്കും ടെസ്റ്റ് പദവി നല്‍കാന്‍ തീരുമാനിച്ചതെന്ന് ഐസിസി ചീഫ് എക്‌സിക്യൂട്ടിവ് ഡേവിഡ് റിച്ചാര്‍ഡ്‌സണ്‍ അറിയിച്ചു. ടെസ്റ്റ് പദവി ലഭിച്ച സന്തോഷം അഫ്ഗാനിസ്ഥാന്‍ മറച്ചുവെച്ചില്ല. രാജ്യത്തിന് മറക്കാന്‍ കഴിയാത്ത നേട്ടമാണെന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടിവ് പ്രതികരിച്ചു.
ചരിത്രപരമാണ് ഐസിസിയുടെ തീരുമാനമെന്നാണ് അയര്‍ലന്‍ഡ് ക്രിക്കറ്റ് ടീം ചീഫ് എക്‌സിക്യൂട്ടിവ് പ്രതികരിച്ചത്. ടെസ്റ്റ് പദവി ലഭിച്ചതോടെ ഇരു രാജ്യങ്ങള്‍ക്കും ഐസിസിയുടെ വലിയ അളവിലുള്ള ഫണ്ടും ലഭിച്ചുതുടങ്ങും. ഇതോടെ രാജ്യത്ത് ക്രിക്കറ്റ് വളര്‍ച്ചയുണ്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications