Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലിലെ പ്രായം കുറഞ്ഞ കോടിപതിയായി പ്രയാസ്; കോലിക്കൊപ്പം സെല്‍ഫി ആഗ്രഹിച്ചു, ഇനി ഒപ്പം കളിക്കും

ദില്ലി: ജയ്പൂരില്‍ സമാപിച്ച ഐപിഎല്‍ താരലേലത്തില്‍ ബമ്പറടിച്ച കൗമാരതാരമാണ് പ്രയാസ് റായ് ബര്‍മന്‍. പതിനാറുകാരന്‍ ലെഗ്‌സ്പിന്നറെ ബെംഗളുരു റോയല്‍ ചാലഞ്ചേഴ്‌സ് ലേലത്തിലെടുത്തത് 1.5 കോടി രൂപയ്ക്കാണ്. 20 ലക്ഷം രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന താരത്തിന്റെ സമീപകാല പ്രകടനമാണ് താരലേലത്തിലും പ്രകടമായത്. ബംഗാള്‍ സ്വദേശിയായ താരത്തിന്റെ സ്വപ്‌ന സാഫല്യം കൂടിയാണിത്.
ഐപിഎല്‍: 'അടിച്ചു മോനേ'... ലേലത്തില്‍ സ്വന്തം വിലയറിഞ്ഞ് ഇവര്‍ തന്നെ ഞെട്ടിക്കാണും!!
വിരാട് കോലിക്കൊപ്പം ഒരു സെല്‍ഫിയെടുക്കുക ആഗ്രഹമായി കൊണ്ടുനടന്ന താരമാണ് പ്രയാസ്. ഇതിനായി പലവട്ടം ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ കോലിക്കൊപ്പം ഡ്രസ്സിങ് റൂം പങ്കിടാനുള്ള അവസരമാണ് വന്നുചേര്‍ന്നിരിക്കുന്നത്. കോലിയും എബി ഡി വില്ലിയേഴ്‌സും ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കൊപ്പമുള്ള കളിയും പരിശീലനവുമെല്ലാം തന്റെ കരിയറിന് ഏറെ ഗുണം ചെയ്യുമെന്ന് പ്രയാസ് കരുതുന്നു.

prayasraiburman

വിജയ് ഹസാരെ ട്രോഫിയിലാണ് പ്രയാസ് ശ്രദ്ധാകേന്ദ്രമായത്. ഒന്‍പത് മത്സരങ്ങളില്‍നിന്നായി 11 വിക്കറ്റുകള്‍ പ്രയാസ് വീഴ്ത്തി. ജമ്മു കാശ്മീരിനെതിരായ ഒരു ലിസ്റ്റ് എ മത്സരത്തിലെ നാലു വിക്കറ്റ് പ്രകടനവും പ്രയാസിന് തുണയായി. അതേസമയം, ഇക്കുറി ബംഗാളിന്റെ രഞ്ജി ട്രോഫി ടീമില്‍ ഉള്‍പ്പെടാന്‍ കഴിഞ്ഞിട്ടില്ല. രഞ്ജിയില്‍ കളിക്കാന്‍ ഇനിയുമേറെ പോകേണ്ടതുണ്ടെന്നാണ് പ്രയാസിന്റെ പ്രതികരണം.

തന്റെ ക്രിക്കറ്റ് കരിയറിനെ പിന്തുണച്ച പിതാവിനോട് താരം നന്ദി പറയുന്നു. ദില്ലിയില്‍ ഡോക്ടറായ കൗശിക് റായ് ബര്‍മന്‍ ഒരിക്കലും ക്രിക്കറ്റിനേക്കാള്‍ ഉപരി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നില്ല. അണ്ടര്‍ 14 ക്രിക്കറ്റിലൂടെയാണ് പ്രയാസ് വരവറിയിക്കുന്നത്. കളിക്കുവേണ്ടി ദില്ലിയില്‍നിന്നും കൊല്‍ക്കത്തയിലേക്ക് താമസംമാറി. ഐപിഎല്ലില്‍ എത്തിയതോടെ ഇനി ഇന്ത്യന്‍ ടീമാണ് പ്രയാസിന്റെ അടുത്ത ലക്ഷ്യം.

Story first published: Wednesday, December 19, 2018, 17:34 [IST]
Other articles published on Dec 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+