Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ടൂര്‍ണമെന്റ് ഇന്ത്യയില്‍ നടത്തിയത് തെറ്റായ തീരുമാനമല്ല- പിന്തുണച്ച് നെസ് വാദിയ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ കോവിഡ് വ്യാപനം ശക്തമായതിനെത്തുടര്‍ന്ന് പാതി വഴിയില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. താരങ്ങള്‍ക്കും ടീമിലെ സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ക്കുമടക്കം ഒമ്പതോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് പെട്ടന്ന് ടൂര്‍ണമെന്റ് നിര്‍ത്തിവെക്കാനുള്ള തീരുമാനം ബിസിസി ഐ കൈക്കൊണ്ടത്. ഇന്ത്യയില്‍ കോവിഡ് വ്യാപനം ശക്തമായി തുടരുന്നതിനിടെ ഐപിഎല്ലുമായി മുന്നോട്ട് പോകാനുള്ള ബിസിസിഐയുടെ തീരുമാനത്തിനെതിരേ ശക്തമായ പ്രതിഷേധം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

ഇപ്പോള്‍ പാതി വഴിയില്‍ നിര്‍ത്തേണ്ടി വന്നതോടെ വിമര്‍ശനം കൂടുതല്‍ ശക്തമാവുകയാണ്. ഇത്തവണയും യുഎഇയില്‍ത്തന്നെ ഐപിഎല്‍ നടത്താമെന്ന ഐപിഎല്‍ ഗവേണിങ് കൗണ്‍സിലിന്റെ അഭിപ്രായത്തെ മാനിക്കാതെയാണ് ബിസിസിഐ ഇന്ത്യയില്‍ത്തന്നെ ഐപിഎല്‍ നടത്താന്‍ തീരുമാനിച്ചതെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ശക്തമായ കോവിഡ് വ്യാപനത്തിനിടെ ടൂര്‍ണമെന്റ് ഇന്ത്യയില്‍ നടത്താന്‍ തീരുമാനിച്ചതിനെതിരേ വിമര്‍ശനം കടുക്കുമ്പോളും ഈ തീരുമാനം തെറ്റല്ലെന്ന് അഭിപ്രായപ്പെട്ട് ബിസിസിഐക്ക് പിന്തുണ അറിയിച്ചിരിക്കുകയാണ് പഞ്ചാബ് കിങ്‌സ് സഹ ഉടമ നെസ് വാദിയ.

nesswadia

'ഈ അവസരത്തിലെ ഏറ്റവും അനുയോജ്യമായ തീരുമാനമാണ് ബിസിസി ഐ കൈക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ നിരവധി ആളുകള്‍ കോവിഡ് 19 മഹാമാരിയില്‍ ബുദ്ധിമുട്ടുകയാണ്. ഈ വര്‍ഷം ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യയില്‍ത്തന്നെ ഐപിഎല്‍ നടത്താന്‍ തീരുമാനിച്ചത് ശരിയായ കാര്യമാണ്. എന്നാല്‍ പെട്ടെന്ന് കാര്യങ്ങള്‍ മാറിയത് ദൗര്‍ഭാഗ്യകരമായിപ്പോയി'-നെസ് വാദിയ പിടിഐയോട് പറഞ്ഞു.

താരങ്ങള്‍ക്കും ടൂര്‍ണമെന്റിന്റെ ഭാഗമായ എല്ലാവര്‍ക്കും പൂര്‍ണ്ണ ബയോ ബബിള്‍ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നായിരുന്നു ബിസിസി ഐയുടെ വാദം. എന്നാല്‍ ഇതെല്ലാം മറികടന്ന് എട്ടോളം ആളുകള്‍ക്ക് കോവിഡ് പോസിറ്റീവായത് എങ്ങനെയെന്ന ചോദ്യം ഇനിയും അവശേഷിക്കുകയാണ്. ടൂര്‍ണമെന്റിന്റെ പാതിവഴിയില്‍ ആദം സാംബ,കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍,ലിയാം ലിവിങ്സ്റ്റന്‍ തുടങ്ങിയവരെല്ലാം നാട്ടിലേക്ക് മടങ്ങിയിരുന്നു. നാട്ടിലെത്തിയ ശേഷം ആദം സാംബ ഇന്ത്യയിലെ ബയോബബിള്‍ സുരക്ഷയിലെ പാളിച്ച തുറന്ന് പറഞ്ഞിരുന്നു.

അവസാന സീസണില്‍ കോവിഡ് രൂക്ഷമായിരിക്കുന്ന സമയത്തും യുഎഇയില്‍ ടൂര്‍ണമെന്റ് വിജയകരമായി നടത്താന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇന്ത്യയിലെ സുരക്ഷാക്രമീകരണം ഒരുക്കിയതില്‍ വീഴ്ച സംഭവിച്ചുവെന്നുവേണം നിലവിലെ സാഹചര്യത്തില്‍ അനുമാനിക്കാന്‍. ഈ വര്‍ഷം ഒക്ടോബറിലും നവംബറിലുമായി നടത്താന്‍ ആലോചിച്ചിരുന്ന ടി20 ലോകകപ്പിന്റെ വേദി ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ട്.

Story first published: Wednesday, May 5, 2021, 9:51 [IST]
Other articles published on May 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+