വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

10ാം വയസില്‍ വീട് വീട്ടു, മൈതാനത്തിനടുത്ത് കിടന്നുറങ്ങി- ഓര്‍മകള്‍ പങ്കുവെച്ച് യശ്വസി ജയ്‌സ്വാള്‍

ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനങ്ങളിലൊരാളാണ് യശ്വസി ജയ്‌സ്വാള്‍. ഇത്തവണത്തെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍ താരമാണ് യശ്വസി. അരങ്ങേറ്റ മത്സരത്തില്‍ തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും യശ്വസിയുടെ പ്രതിഭയുടെ കാര്യത്തില്‍ ആര്‍ക്കും തന്നെ സംശയം ഉണ്ടാകില്ല. പാനിപ്പൂരി വില്‍ക്കുന്ന അച്ഛന്റെ മകനില്‍ നിന്ന് ഇന്ത്യന്‍ അണ്ടര്‍ 19 താരമായും ഐപിഎല്ലിലെ താരമായും വളര്‍ന്ന തന്റെ കയ്‌പേറിയ ജീവിത കഥ യശ്വസി പങ്കുവെച്ചിരിക്കുകയാണ്. ക്രിക്കറ്റിനുവേണ്ടി വീട് വിട്ടതും എളുപ്പത്തില്‍ പരിശീലനം നടത്തുന്നതിനായി മൈതാനത്തിനടുത്ത് കിടന്നിറങ്ങിയതും ഉള്‍പ്പെടെ ക്രിക്കറ്റ് താരമായി വളരാന്‍ അനുഭവിച്ച കഥയാണ് യശ്വസി പങ്കുവെച്ചിരിക്കുന്നത്.

1

'ഒരു രാത്രിയെങ്കിലും ഇവിടെ താമസിച്ചോട്ടെ' ഇത്തരത്തില്‍ നിരവധി തവണ ചോദിക്കേണ്ടി വന്നിട്ടുണ്ട്. ആ സമയത്ത് ഞാന്‍ ഒറ്റക്കായിരുന്നു. വളരെ ബുദ്ധിമുട്ടേറിയ സമയമായിരുന്നു അത്. ബുദ്ധിമുട്ട് കൂടിയപ്പോള്‍ ഞാന്‍ പരിശീലകനെ വിളിച്ചു. അദ്ദേഹം അദ്ദേഹത്തിന്റെ വീട്ടിലേക്ക് ചെന്ന് അവിടെ താമസിക്കാന്‍ അനുവാദം നല്‍കി. അവിടെ മൂന്ന് മാസത്തോളം ഞാന്‍ താമസിച്ചു'-യശ്വസി പറഞ്ഞു. എന്നാല്‍ അധികനാള്‍ പരിശീലകനെ ബുദ്ധിമുട്ടിക്കാന്‍ താല്‍പര്യമില്ലാത്തതിനാലും എളുപ്പത്തില്‍ മൈതാനത്തിലേക്കെത്താനും കണ്ടെത്തിയ ഉപായത്തെക്കുറിച്ചും യശ്വസി പറഞ്ഞു. 'മൈതാനത്തിനടുത്ത് ടെന്റ് വെച്ച് താമസിക്കാന്‍ ഞാന്‍ ചിന്തിച്ചു. കാരണം അങ്ങനെയാണെങ്കില്‍ നേരത്തെ എണീറ്റ് പരിശീലനം നടത്താന്‍ സാധിക്കുമല്ലോ. കൂടാതെ അവിടെ കളിക്കുകയും അംപയര്‍ ആയി നില്‍ക്കുകയും ചെയ്യുന്നതോടെ ഉപജീവനത്തിന് പണം കണ്ടെത്താമെന്നും ചിന്തിച്ചു'-ക്രിക്കറ്റിനോട് തന്റെ അടങ്ങാത്ത സ്‌നേഹത്തിനായി നേരിട്ട കഷ്ടപ്പാടുകള്‍ യശ്വസി പറഞ്ഞു. ഉപജീവനത്തിന് പണം കണ്ടെത്താന്‍ തെരുവില്‍ ഭക്ഷണം കച്ചവടം ചെയ്തതും പല രാത്രികളിലും ഭക്ഷണം കഴിക്കാതെയാണ് ഉറങ്ങിയതും യുവതാരം പറഞ്ഞു.

2

പ്രതിഭകൊണ്ട് വളരെ പെട്ടെന്ന് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റാന്‍ യശ്വസിക്കായി. 17ാം വയസില്‍ രഞ്ജി ട്രോഫിയില്‍ മുംബൈ ടീമില്‍ അരങ്ങേറി. ക്രിക്കറ്റ് താരങ്ങളെ നിരവധി സംഭാവന ചെയ്തിട്ടുള്ള മുംബൈയില്‍ നിന്ന് ഇത്രയും ചെറിയ പ്രായത്തില്‍ ആരുടെയും ശുപാര്‍ശകളില്ലാതെ മുംബൈയുടെ രഞ്ജി ട്രോഫി ടീമില്‍ ഇടം പിടിച്ചത് യശ്വസിയുടെ കളി മികവുകൊണ്ട് മാത്രമാണ്. 2019ലെ വിജയ് ഹസാരെ ട്രോഫിയില്‍ 154 പന്തില്‍ 203 റണ്‍സ് നേടിയത് യശ്വസിയുടെ കരിയറില്‍ വഴിത്തിരിവായി. വിജയ് ഹസാരെ ട്രോഫിയുടെ ചരിത്രത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരങ്ങളില്‍ ഒരാളാണ് യശ്വസി ജയ്‌സ്വാള്‍. ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ഇടം നേടിയ യശ്വസി ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായിരുന്നു.88,105,62,57,29,59 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോര്‍. ഈ പ്രകടനമാണ് 2020ലെ ഐപിഎല്‍ താരലേലത്തില്‍ 2.40 കോടി രൂപയ്ക്ക് യശ്വസിയെ സ്വന്തമാക്കാന്‍ രാജസ്ഥാനെ പ്രേരിപ്പിച്ചത്.

3

രാജസ്ഥാനില്‍ സ്റ്റീവ് സ്മിത്തിന്റെ നായകനെന്ന നിലയിലെ പിന്തുണയെക്കുറിച്ചും യശ്വസി പറഞ്ഞു. 'പോയി നന്നായി ആസ്വദിക്കുകയെന്നാണ് അദ്ദേഹം പറഞ്ഞത്. വളരെ നല്ല വ്യക്തിയാണ് അദ്ദേഹം. ടീമിലെത്തിയപ്പോള്‍ നിരവധി ചോദ്യങ്ങളായിരുന്നു മനസില്‍ ഉണ്ടായിരുന്നത്. എങ്ങനെ മാനസികമായി ഒരുങ്ങണം എങ്ങനെ നന്നായി തയ്യാറെടുക്കണം എന്നൊക്കെ എനിക്ക് സംശയം ഉണ്ടായിരുന്നു. എന്താണോ മനസില്‍ തോന്നുന്നത് അത് ചോദിക്കാന്‍ മടിക്കരുതെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. വളരെ സീനിയര്‍ ആയ സ്മിത്തിനെപോലെ ഒരാള്‍ ഇങ്ങനെ പറയുമ്പോള്‍ അദ്ദേഹത്തിനെപ്പോലൊരു നായകന് കീഴില്‍ കളിക്കുന്നത് യുവതാരം എന്ന നിലയില്‍ മനോഹര അനുഭവമാണ്'-യശ്വസി ജയ്‌സ്വാള്‍ പറഞ്ഞു നിര്‍ത്തി.

Story first published: Monday, September 28, 2020, 20:10 [IST]
Other articles published on Sep 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X