വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: 'ഒന്നും പറയാനില്ല', കമന്ററി പാനലില്‍ പരിഗണിക്കാത്തതിനോട് പ്രതികരിച്ച് സഞ്ജയ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിന്റെ കമന്റേറ്റി പാനലിനെ പ്രഖ്യാപിച്ചപ്പോള്‍ ശ്രദ്ധേയമായത് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കറിന്റെ അഭാവമാണ്. രവീന്ദ്ര ജഡേജയെ വ്യക്തിപരമായി വിമര്‍ശിച്ചതിന്റെ പേരില്‍ ബിസിസിഐ കമന്റേറ്റര്‍ പാനലില്‍ നിന്ന് പുറത്താക്കപ്പെട്ട സഞ്ജയ് മാപ്പ് പറയുകയും ഐപിഎല്ലില്‍ കമന്റേറ്റര്‍ പാനലില്‍ ഉള്‍പ്പെടുത്താന്‍ അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ പൂര്‍ണമായും സഞ്ജയെ തഴയുന്ന നിലപാടാണ് ബിസിസിഐ സ്വീകരിച്ചത്. ഇപ്പോഴിതാ തന്നെ കമന്റേറ്ററി പാനലില്‍ ഉള്‍പ്പെടുത്താത്തതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സഞ്ജയ്.

IPL 2020: ഒന്നും പറയാനില്ല, കമന്ററി പാനലില്‍ പരിഗണിക്കാത്തതിനോട് പ്രതികരിച്ച് സഞ്ജയ്

'ഞാന്‍ ഇതില്‍ പ്രതികരിക്കാതിരുക്കുന്നതാണ് നല്ലത്. ഇഎസ്പിഎല്ലില്‍ പ്രീ മാച്ച്-പോസ്റ്റ് മാച്ച് ഷോകള്‍ ചെയ്യുന്നതിനാല്‍ മുഴുവന്‍ സമയവും ജോലിയുണ്ട്. ഐപിഎല്‍ ലൈവ് അവതരണത്തിന് ഒരു ന്യൂസ് ചാനലുമായി അവസാന ഘട്ട ചര്‍ച്ചയിലാണ് ഞാന്‍. ഞാന്‍ കോളം എഴുതുകയും എഫ്എം റേഡിയോയില്‍ അപ്‌ഡേഷന്‍ നല്‍കുകയും ചെയ്യുന്നുണ്ട്'-സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു. വിമര്‍ശനങ്ങളെ വളരെ വൈകാരികമായാണ് ഇന്ത്യക്കാര്‍ നേരിടുന്നതും സഞ്ജയ് പരിഹസിച്ചു.

'വിമര്‍ശനങ്ങളെ വളരെ വൈകാരികമായാണ് നമ്മള്‍ ഇന്ത്യക്കാര്‍ നേരിടുന്നത്. മറ്റൊരു പ്രശ്‌നം ഇംഗ്ലീഷ് ഭാഷയെ തെറ്റായി മനസിലാക്കുന്നുവെന്നതാണ്. പല ആളുകള്‍ക്കും ഇംഗ്ലീഷ് നന്നായി അറിയില്ല. ഞാന്‍ ഉപയോഗിക്കുന്ന പല വാക്കുകളും തെറ്റായാണ് വ്യാഖാനിക്കപ്പെടുന്നത്. ഉദാഹരണം പറഞ്ഞാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ സംബന്ധിച്ചുള്ള പ്രശ്‌നത്തില്‍ ആന മുറിയില്‍ കയറിയത് പോലെയെന്ന് പരാമര്‍ശിച്ചാല്‍ സച്ചിനെ ആനയെന്ന് വിളിച്ചെന്ന രീതിയിലേക്ക് തെറ്റായി വ്യാഖ്യാനിക്കപ്പെടും. ഒരിക്കല്‍ നാസര്‍ ഹുസൈന്‍ ചില ഇന്ത്യന്‍ താരങ്ങളെ കണ്ടാല്‍ കഴുതകള്‍ ഫീല്‍ഡ് ചെയ്യുന്നപോലെയുണ്ടെന്ന് പറഞ്ഞിരുന്നു. ഇതൊരു സാധാരണ പ്രയോഗം മാത്രമാണ്. എന്നാല്‍ ഇത് വലിയ വിവാദമായി'-സഞ്ജയ് പറഞ്ഞു.

2019 ലോകകപ്പിലെ ഇന്ത്യ-ന്യൂസീലന്‍ഡ് സെമി ഫൈനലിലെ ചില പരാമര്‍ശങ്ങളും ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ വ്യക്തിപരമായും അപമാനിച്ച മഞ്ജരേക്കറുടെ നടപടികളാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. ട്വിറ്ററിലൂടെ ജഡേജയുമായി ഏറ്റുമുട്ടിയ മഞ്ജരേക്കര്‍ കഴിഞ്ഞ വര്‍ഷം നടന്ന ഇന്ത്യ-ബംഗ്ലാദേശ് പിങ്ക് ബോള്‍ ടെസ്റ്റില്‍ ഹര്‍ഷ ഭോഗലെയുടെ കഴിവിനെ ചോദ്യം ചെയ്തതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. കമന്റേറ്റി പാനലില്‍ നിന്ന് നീക്കിയതോടെ തിരിച്ചുവരാന്‍ മാപ്പ് അപേക്ഷിക്കുകയും നിരവധി തവണ ബിസിസി ഐക്ക് കത്തയക്കുകയും ചെയ്‌തെങ്കിലും അദ്ദേഹം തഴയപ്പെട്ടു. ഇത്തവണ കാണികള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ത്തന്നെ അവതാരകര്‍ക്കും കമന്റേറ്റര്‍മാര്‍ക്കും ഇത്തവണ നിര്‍ണായക റോളാണുള്ളത്. സെപ്റ്റംബര്‍ 19ന് ആരംഭിക്കുന്ന ഐപിഎല്‍ നവംബര്‍ 10നാണ് അവസാനിക്കുന്നത്.

Story first published: Friday, September 18, 2020, 22:19 [IST]
Other articles published on Sep 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X