IPL 2020: മുംബൈ x ഹൈദരാബാദ്- രോഹിതും വാര്‍ണറും മുഖാമുഖം
ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ. അവസാന മത്സരത്തില്‍ മുംബൈ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ മുട്ടുകുത്തിച്ചപ്പോള്‍ സിഎസ്‌കയെ വീഴ്ത്തിയാണ് ഹൈദരാബാദ് എത്തുന്നത്. ഷാര്‍ജയിലാണ് മത്സരം എന്നതിനാല്‍ത്തന്നെ വമ്പന്‍ സ്‌കോര്‍ പിറന്നേക്കും. ഷാര്‍ജയിലെ ചെറിയ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ടീം ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. ഇന്ത്യന്‍ സമയം വൈകീട്ട് 3.30നാണ് മത്സരം.

ചാമ്പ്യന്‍ ഫോമില്‍ മുംബൈ
ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോറ്റ് തുടങ്ങിയ മുംബൈ രണ്ടാം മത്സരത്തില്‍ കെകെആറിനെ മുട്ടുകുത്തിച്ചു.എന്നാല്‍ മൂന്നാം മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ ആര്‍സിബിയോട് തോറ്റു. അടുത്ത മത്സരത്തില്‍ കരുത്തരായ പഞ്ചാബിനെ വീഴ്ത്തിയ മുംബൈ മിന്നും ഫോമിലാണുള്ളത്. ടോപ് ഓഡര്‍ ഇപ്പോഴും പൂര്‍ണ്ണ ഫോമിലേക്കെത്തിയിട്ടില്ല. എന്നാല്‍ മധ്യനിരയുടെ പ്രകടനം ടീമിന് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. ആര്‍സിബിക്കെതിരെയും പഞ്ചാബിനെതിരെയും അവസാന ആറ് ഓവറില്‍ 89 റണ്‍സാണ് മുംബൈ അടിച്ചത്. അവസാന പവര്‍ പ്ലേയില്‍ കീറോണ്‍ പൊള്ളാര്‍ഡും ഹര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് നടത്തുന്ന ബാറ്റിങ് വെടിക്കെട്ട് എതിര്‍ ബൗളര്‍മാരുടെ ഉറക്കം കെടുത്തുന്നു. നായകന്‍ രോഹിത് ശര്‍മയും മികച്ച ഫോമിലാണ്. സീസണില്‍ രണ്ട് അര്‍ധ സെഞ്ച്വറി ഇതിനോടകം രോഹിത് നേടിക്കഴിഞ്ഞു. ജസ്പ്രീത് ബൂംറ,ജെയിംസ് പാറ്റിന്‍സണ്‍,ട്രന്റ് ബോള്‍ട്ട് എന്നിവരുടെ പേസ് ബൗളിങ്ങും തരക്കേടില്ല. രാഹുല്‍ ചഹാറിന്റെയും ക്രുണാല്‍ പാണ്ഡ്യയുടെയും സ്പിന്‍ ബൗളിങ്ങും മുംബൈക്ക് കരുത്ത് നല്‍കുന്നു.

ഹൈദരാബാദിനെ പേടിക്കണം
സംതുലിതമായ ടീമായി ഹൈദരാബാദ് മാറിക്കഴിഞ്ഞു. തുടക്കത്തിലെ തോല്‍വികള്‍ക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് ഹൈദരാബാദ് നടത്തിയത്. അവസാന മത്സരത്തില്‍ സിഎസ്‌കെയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയ കരുത്തിലാണ് ഹൈദരാബാദ് ഇറങ്ങുന്നത്. എന്നാല്‍ അവസാന മത്സരത്തില്‍ ഭുവനേശ്വര്‍ കുമാറിന് പരിക്കേറ്റത് ഹൈദരാബാദിന് ആശങ്കയുണ്ടാക്കുന്നു. ബാറ്റിങ് നിരയില്‍ ഡേവിഡ് വാര്‍ണര്‍,ജോണി ബെയര്‍സ്‌റ്റോ,കെയ്ന്‍ വില്യംസണ്‍,മനീഷ് പാണ്ഡെ എന്നിവരുടെ ബാറ്റിങ് കരുത്തിനെ അമിതമായി ഹൈദരാബാദ് ആശ്രയിക്കുന്നു. മധ്യനിരയില്‍ പ്രിയം ഗാര്‍ഗ്,അഭിഷേക് ശര്‍മ എന്നിവര്‍ ഫോം കണ്ടെത്തിയത് ടീമിന് വലിയ ആശ്വാസമാകുന്നു. സ്പിന്‍നിരയില്‍ റാഷിദ് ഖാന്‍ ഫോം കണ്ടെത്തിയത് ഹൈദരാബാദിന്റെ കരുത്ത് ഇരട്ടിപ്പിക്കും. ടി നടരാജന്‍,ഖലീല്‍ അഹമ്മദ് എന്നീ പേസര്‍മാരും പ്രതീക്ഷക്കൊത്ത പ്രകടനം നടത്തുന്നുണ്ട്.

സാധ്യതാ ഇലവന്‍
ഹൈദരാബാദ്- ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, മനീഷ് പാണ്ഡെ, കെയ്ന്‍ വില്യംസണ്‍, പ്രിയം ഗാര്‍ഗ്, അഭിഷേക് ശര്‍മ, അബ്ദുല്‍ സമദ്, റാഷിദ് ഖാന്‍, സന്ദീപ് ശര്‍മ, ടി നടരാജന്‍, ഖലീല്‍ അഹമ്മദ്.
മുംബൈ ഇന്ത്യന്‍സ്- ക്വിന്റന്‍ ഡീകോക്ക്, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, കീറോണ്‍ പൊള്ളാര്‍ഡ്, ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, രാഹുല്‍ ചഹാര്‍, ജസ്പ്രീത് ബൂംറ, ട്രന്റ് ബോള്‍ട്ട്, ജെയിംസ് പാറ്റിസന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications