
വിജയത്തില്‍ തുല്യത
ഇതുവരെ 24 തവണയാണ് ഇരു ടീമും നേര്‍ക്കുനേര്‍ മത്സരിച്ചത്. അതില്‍ 12 തവണ വീതം ഇരു ടീമും ജയിച്ചു. ഒരു പക്ഷേ ആര്‍സിബിക്ക് കൂടുതല്‍ വിജയ ശതമാനമുള്ള ടീമുകളിലൊന്ന് പഞ്ചാബാണ്. എന്നാല്‍ യുഇഎയിലെ പിച്ചില്‍ കൂടുതല്‍ കരുത്ത് മുന്‍കണക്ക് പ്രകാരം പഞ്ചാബിനാണ്. 2014ല്‍ ഇവിടെ കളിച്ചപ്പോള്‍ ആര്‍സിബിയെ പഞ്ചാബ് തോല്‍പ്പിച്ചിരുന്നു. എന്നാല്‍ അന്നത്തെ ടീമില്‍ നിന്ന് ആര്‍സിബി ഒരുപാട് മാറിയിട്ടുണ്ട്. ബാറ്റിങ് നിരയില്‍ ഫിഞ്ചിന്റെയും ബൗളിങ് നിരയില്‍ ഡെയ്ല്‍ സ്റ്റെയിന്റെയും സാന്നിധ്യം ടീമിന്റെ സംതുലിതാവസ്ഥ ഉയര്‍ത്തിയിട്ടുണ്ട്. ടീമിലെ യുവതാരം ദേവ്ദത്ത് പടിക്കലിന്റെ പ്രകടനവും പ്രതീക്ഷ നല്‍കുന്നു.

ഡിവില്ലിയേഴ്‌സിന് മികച്ച റെക്കോഡ്
കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ മികച്ച റെക്കോഡാണ് ആര്‍സിബിയുടെ എബി ഡിവില്ലിയേഴ്‌സിനുള്ളത്. ഇതുവരെ 662 റണ്‍സ് എബിഡി നേടിയിട്ടുണ്ട്. ബൗണ്‍സറുകളെ നന്നായി കൈകാര്യം ചെയ്യുന്ന എബിഡിയെ കുടുക്കാന്‍ പുതിയ തന്ത്രം തന്നെ പഞ്ചാബ് ബൗളര്‍മാര്‍ മെനയേണ്ടി വരും. ആദ്യ മത്സരത്തില്‍ ഡല്‍ഹി ബാറ്റിങ് നിരയെ പഞ്ചാബ് പേസര്‍മാര്‍ കുടിക്കിയത് എക്‌സ്ട്രാ ബൗണ്‍സ് പന്തുകളിലൂടെയായിരുന്നു. എബിഡി ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി മികച്ച ഫോമിലാണുള്ളത്. മറുവശത്ത് ആര്‍സിബിക്കെതിരേ വലിയ റെക്കോഡുകളുള്ള താരങ്ങള്‍ ഇന്ന് പഞ്ചാബിനൊപ്പമില്ല. 140 റണ്‍സ് നേടിയ ക്രിസ് ഗെയ്‌ലാണ് നിലവിലെ പഞ്ചാബ് താരങ്ങളില്‍ ആര്‍സിബിക്കെതിരേ കൂടുതല്‍ റണ്‍സ് നേടിയത്.

ചഹാലിനെ പഞ്ചാബ് ഭയക്കണം
കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ മികച്ച റെക്കോഡുള്ള ആര്‍സിബി ബൗളറാണ് യുസ്‌വേന്ദ്ര ചഹാല്‍. 19 വിക്കറ്റുകളാണ് പഞ്ചാബിനെതിരേ ചഹാല്‍ നേടിയത്. യുഎഇയിലെ പിച്ച് സ്പിന്നിന് അനുകൂലമായതിനാല്‍ ചഹാലിന്റെ പരിചയസമ്പത്ത് ആര്‍സിബിക്ക് ഗുണം ചെയ്യും. ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തില്‍ മൂന്ന് വിക്കറ്റുമായി കളിയിലെ താരമായ ചഹാല്‍ മിന്നും ഫോമിലാണ്. ചഹാലിന് മറുമരുന്നായി മുജീബുര്‍ റഹ്മാനെയാവും പഞ്ചാബ് കളത്തിലിറക്കുക. കളിക്കാന്‍ വളരെ പ്രയാസമുള്ള മുജീബിനെ നേരിടാന്‍ ആര്‍സിബിയുടെ ബാറ്റിങ് നിര ബുദ്ധിമുട്ടിയേക്കും.


Click it and Unblock the Notifications