Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: പഴയ ടീമിലേക്ക് തിരിച്ചെത്തിയ അഞ്ച് സൂപ്പര്‍ താരങ്ങള്‍

അബൂദബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ യുഎഇയില്‍ നടക്കാനൊരുങ്ങുകയാണ്. സെപ്റ്റംബര്‍ 19ന് ആരംഭിച്ച് നവംബര്‍ 10നാണ് ഐപിഎല്ലിന്റെ 13ാം സീസണ്‍ അവസാനിക്കുന്നത്. ടീമുകളെല്ലാം അവസാന ഘട്ട തയ്യാറെടുപ്പിലാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ് മിനി ക്യാംപ് നാട്ടില്‍ ആരംഭിച്ച് കഴിഞ്ഞു. വിദേശ താരങ്ങളെ ഉള്‍പ്പെടുത്തി കൊറോണയുടെ പ്രതിസന്ധികള്‍ക്കിടയിലും ഐപിഎല്‍ പഴയ പ്രതാപത്തോടെ നടത്താനുള്ള തയ്യാറെടുപ്പിലാണ് ബിസിസി ഐ. ഇത്തവണത്തെ ഐപിഎല്ലില്‍ തങ്ങളുടെ പഴയ തട്ടകത്തിലേക്ക് മടങ്ങിയെത്തിയ ചില താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

ഡെയ്ല്‍ സ്‌റ്റെയിന്‍

ഡെയ്ല്‍ സ്‌റ്റെയിന്‍

ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ പേസര്‍ വീണ്ടും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിലേക്ക് എത്തിയിരിക്കുകയാണ്. അവസാന സീസണില്‍ കളിക്കാതിരുന്ന സ്‌റ്റെയിന്‍ ഈ സീസണില്‍ ആര്‍സിബിക്കുവേണ്ടി വീണ്ടും കളിക്കുകയാണ്. അടിസ്ഥാന വിലയായ രണ്ട് കോടിക്കാണ് അവസാന ലേലത്തില്‍ ആര്‍സിബി സ്‌റ്റെയിനെ വീണ്ടും ടീമിലെടുത്തത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്,ഡെക്കാന്‍ ചാര്‍ജേഴ്‌സ് ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ള സ്‌റ്റെയിന്‍ 30 മത്സരത്തില്‍ നിന്ന് 31 വിക്കറ്റാണ് ആര്‍സിബിക്കുവേണ്ടി നേടിയത്.

ഗ്ലെന്‍ മാക്‌സ്‌വെല്‍

ഗ്ലെന്‍ മാക്‌സ്‌വെല്‍

അവസാന താരലേലത്തില്‍ 10.75കോടിക്കാണ് ഓസീസ് വെടിക്കെട്ട് ബാറ്റ്‌സ്മാനെ വീണ്ടും പഞ്ചാബ് ടീമിലെത്തിച്ചത്. പഞ്ചാബിനുവേണ്ടി നേരത്തെ കളിച്ചിട്ടുള്ള മാക്‌സ്‌വെല്ലിനെ 2017 സീസണിന് ശേഷം പഞ്ചാബ് ഒഴിവാക്കിയിരുന്നു. പിന്നീട് ഡല്‍ഹി ക്യാപിറ്റല്‍സ് താരത്തെ സ്വന്തമാക്കിയെങ്കിലും ഒഴിവാക്കി. ഇതോടെയാണ് പഞ്ചാബ് വീണ്ടും മാക്‌സ് വെല്ലിനെ ടീമിലെത്തിച്ചത്. പഞ്ചാബിനൊപ്പം 1186 റണ്‍സാണ് മാക്‌സ്‌വെല്‍ നേടിയിട്ടുള്ളത്.

കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍

കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവാണ് ഓസീസ് പേസര്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സണെ വീണ്ടും ടീമിലെത്തിച്ചത്. ഇത്തവണത്തെ താരലേലത്തില്‍ നാല് കോടി രൂപയ്ക്കാണ് റിച്ചാര്‍ഡ്‌സണെ ആര്‍സിബി വീണ്ടും ടീമിലെത്തിച്ചത്. 2016 സീസണില്‍ ആര്‍സിബിക്കൊപ്പം കളിച്ച ശേഷമാണ് റിച്ചാര്‍ഡ്‌സണ്‍ ടീമിലേക്ക് മടങ്ങിയെത്തുന്നത്. നേരത്തെ 2013 സീസണില്‍ പൂനെ വാരിയേഴ്‌സിനുവേണ്ടിയും 2014 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനുംവേണ്ടി റിച്ചാര്‍ഡ്‌സണ്‍ കളിച്ചു.

ഇയാന്‍ മോര്‍ഗന്‍

ഇയാന്‍ മോര്‍ഗന്‍

ഇംഗ്ലണ്ട് പരിമിത ഓവര്‍ ടീം ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍ വീണ്ടും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ തട്ടകത്തില്‍ എത്തിയിരിക്കുകയാണ്. 2010ല്‍ ആര്‍സിബിക്കൊപ്പമാണ് മോര്‍ഗന്‍ ഐപിഎല്ലിലെത്തിയത്. 2011ലാണ് ആദ്യമായി കൊല്‍ക്കത്തയ്ക്കുവേണ്ടി കളിച്ചത്. 2017ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനുവേണ്ടി കളിച്ച മോര്‍ഗന്‍ 2018,2019 സീസണ്‍ കളിച്ചില്ല. 2019 സീസണില്‍ 5.25 കോടിക്കാണ് മോര്‍ഗനെ കൊല്‍ക്കത്ത വീണ്ടും ടീമിലെത്തിച്ചത്.

 സൗരഭ് തിവാരി

സൗരഭ് തിവാരി

മുംബൈ ഇന്ത്യന്‍സ് നിരയിലേക്ക് വീണ്ടും സൗരഭ് തിവാരി മടങ്ങിയെത്തിയിരിക്കുകയാണ്. 2010ല്‍ മുംബൈയ്‌ക്കൊപ്പമുള്ള തകര്‍പ്പന്‍ പ്രകടനത്തിലൂടെ ദേശീയ ടീമിലേക്കും സൗരഭിന് വിളിയെത്തിയിരുന്നു. പിന്നീട് ബംഗളൂരുവിലെത്തിയ താരത്തെ 2013 സീസണില്‍ ടീം ഒഴിവാക്കി. 2017-18 സീസണില്‍ മുംബൈ നിരയിലുണ്ടായിരുന്ന സൗരഭ് തിവാരിയെ ഇടവേളയ്ക്ക് ശേഷം മുംബൈ തിരിച്ചെടുത്തിരിക്കുകയാണ്. അടിസ്ഥാന വിലയായ 50 ലക്ഷത്തിനാണ് സൗരഭിനെ മുംബൈ ഈ സീസണില്‍ സ്വന്തമാക്കിയത്.

Story first published: Sunday, August 16, 2020, 15:56 [IST]
Other articles published on Aug 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+