വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലിലെ ഉയര്‍ന്ന അഞ്ച് ടീം ടോട്ടല്‍; ആദ്യ രണ്ട് സ്ഥാനത്തും കോലിയുടെ ആര്‍സിബി

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2020 സീസണ്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കാനിരിക്കുകയാണ്. ഇന്ത്യയിലെ കോവിഡ് പശ്ചാത്തലം വിലയിരുത്തി യുഎഇയിലാണ് ഇത്തവണ ഐപിഎല്‍ നടക്കുന്നത്. അതിനായി ടീമുകളെല്ലാം ഈ മാസം 20തിന് ശേഷം യുഎഇയിലേക്ക് പോകും. ഐപിഎല്ലിനായുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് യുഎഇ. പൊതുവേ സ്പിന്‍ ബൗളര്‍മാര്‍ക്ക് ആനുകൂല്യം നല്‍കുന്ന യുഎഇയിലെ പിച്ചിലെ ഇത്തവത്തെ ടീമുകളുടെ പ്രകടനം കണ്ടുതന്നെ അറിയണം. എന്തായാലും ബാറ്റിങ് വെടിക്കെട്ട് തന്നെ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഉയര്‍ന്ന അഞ്ച് ടീം ടോട്ടല്‍ ഏതൊക്കെയാണെന്ന് നോക്കാം.


263- റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു

263- റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു

2013ല്‍ പൂനെ വാരിയേഴ്‌സിനെതിരേ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു നേടിയ 263 റണ്‍സാണ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബിക്കുവേണ്ടി ക്രിസ് ഗെയ്ല്‍ നേടിയ (175*) വെടിക്കെട്ട് സെഞ്ച്വറിയാണ് ആര്‍സിബിയെ കൂറ്റന്‍ ടോട്ടലിലെത്തിച്ചത്. ഐപിഎല്ലിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ഇതാണ്. 66 പന്തില്‍ 13 ഫോറും 17 സിക്‌സും ഉള്‍പ്പെടെയായിരുന്നു ഗെയ്‌ലിന്റെ ബാറ്റിങ് വെടിക്കെട്ട്. എബി ഡിവില്ലിയേഴ്‌സ് 8 പന്തില്‍ 31 റണ്‍സും നേടിയതോടെ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 263 എന്ന സ്‌കോറില്‍ ആര്‍സിബി ബാറ്റിങ് പൂര്‍ത്തിയാക്കുകയായിരുന്നു. മത്സരത്തില്‍ ആര്‍സിബി 130 റണ്‍സിന് വിജയിക്കുകയും ചെയ്തു.

248-റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു

248-റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു

2016ല്‍ ഗുജറാത്ത് ലയണ്‍സിനെതിരേ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു നേടിയ 248 റണ്‍സാണ് ഉയര്‍ന്ന രണ്ടാമത്തെ ടീം ടോട്ടല്‍. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 3 വിക്കറ്റിന് 248 റണ്‍സാണ് ആര്‍സിബി നേടിയത്. വിരാട് കോലി (109) എബി ഡിവില്ലിയേഴ്‌സ് (129*) എന്നിവരുടെ സെഞ്ച്വറിയാണ് ആര്‍സിബിയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. മത്സരത്തില്‍ 144 റണ്‍സിന് ആര്‍സിബി വിജയിക്കുകയും ചെയ്തു.

246- ചെന്നൈ സൂപ്പര്‍ കിങ്‌സ്

246- ചെന്നൈ സൂപ്പര്‍ കിങ്‌സ്

2010ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നേടിയ 246 റണ്‍സാണ് ഉയര്‍ന്ന മൂന്നാമത്തെ ടീം ടോട്ടല്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്കുവേണ്ടി മുരളി വിജയ് (127) സെഞ്ച്വറി നേടിയതാണ് ടീമിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 56 പന്തില്‍ 8 ഫോറും 11 സിക്‌സും ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ വെടിക്കെട്ട് പ്രകടനം. ആല്‍ബി മോര്‍ക്കല്‍ 34 പന്തില്‍ 62 റണ്‍സും നേടി. മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സ് നേടിയിരുന്നു.

245-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

245-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

2018 സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നേടിയ 245 റണ്‍സാണ് ഉയര്‍ന്ന നാലാമത്തെ ടീം ടോട്ടല്‍. സുനില്‍ നരെയ്ന്‍ (36 പന്തില്‍ 75) ദിനേഷ് കാര്‍ത്തിക് (23 പന്തില്‍ 50), ആന്‍ഡ്രേ റസല്‍ (31) എന്നിവരുടെ ബാറ്റിങ്ങാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറിലേക്കെത്തിച്ചത്. മറുപടിക്കിങ്ങിയ പഞ്ചാബ് 8 വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് നേടി.

 240-ചെന്നൈ സൂപ്പര്‍ കിങ്‌സ്

240-ചെന്നൈ സൂപ്പര്‍ കിങ്‌സ്

2008 സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നേടിയ 240 റണ്‍സാണ് ഉയര്‍ന്ന ടീം ടോട്ടലില്‍ അഞ്ചാം സ്ഥാനത്തുള്ളത്. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് സിഎസ്‌കെ 240 റണ്‍സടിച്ചത്. 54 പന്തില്‍ പുറത്താകാതെ 116 റണ്‍സ് നേടിയ മൈക്കല്‍ ഹസിയുടെ പ്രകടനമാണ് ചെന്നൈയെ തുണച്ചത്. 8 ഫോറും 9 സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഹസിയുടെ ഇന്നിങ്‌സ്. സുബ്രമണ്യ ബദരിനാഥും (14 പന്തില്‍ 31) തിളങ്ങി. മറുപടിയില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 207 റണ്‍സ് നേടിയെങ്കിലും 33 റണ്‍സിന് തോറ്റു.

Story first published: Monday, August 10, 2020, 10:44 [IST]
Other articles published on Aug 10, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X