Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ipl 2020: ആദ്യ ജയം തേടി കെകെആറും ഹൈദരാബാദും നേര്‍ക്കുനേര്‍, അറിയേണ്ടതെല്ലാം

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ ആദ്യ ജയം തേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ. ഇരു ടീമും ആദ്യ മത്സരത്തില്‍ തോറ്റതിനാല്‍ത്തന്നെ ഇന്നത്തെ ജയം അനിവാര്യമാണ്. കൊല്‍ക്കത്തയെ മുംബൈ ഇന്ത്യന്‍സ് തോല്‍പ്പിച്ചപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് ഹൈദരാബാദ് തോറ്റത്. അബുദാബിയില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. സ്പിന്നിനെ തുണയ്ക്കുന്ന മൈതാനത്ത് ഇരു ടീമിന്റെയും ബാറ്റിങ് നിരയുടെ പ്രകടനം മത്സരത്തില്‍ നിര്‍ണ്ണായകമാവും.

കെകെആര്‍ ബാറ്റിങ് നിര ഫോമിലേക്കുയരണം

കെകെആര്‍ ബാറ്റിങ് നിര ഫോമിലേക്കുയരണം

എടുത്തുപറയാന്‍ സാധിക്കുന്ന നിരവധി ടി20 താരങ്ങളാല്‍ സമ്പന്നമാണ് കെകെആര്‍. ദിനേഷ് കാര്‍ത്തിക് നയിക്കുന്ന ടീമില്‍ ഓപ്പണര്‍മാരുടെ പ്രകടനം ആദ്യ മത്സരത്തില്‍ മോശമായിരുന്നു. ശുബ്മാന്‍ ഗില്ലിനൊപ്പം സുനില്‍ നരെയ്‌നാണ് ഓപ്പണറായി എത്തുന്നത്. ഓപ്പണറെന്ന നിലയില്‍ മികച്ച പ്രകടനം അവകാശപ്പെടാന്‍ നരെയ്‌ന് സാധിക്കുമെങ്കിലും അവസാന സീസണില്‍ ഉള്‍പ്പെടെ പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ല. നരെയ്‌നില്‍ നിന്ന് ബാറ്റ്‌സ്മാനെന്ന നിലയില്‍ കെകെആര്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നത് ടീമിന് തിരിച്ചടിയാകുന്നു.

മധ്യനിരയില്‍ ആന്‍ഡ്രെ റസല്‍,ഇയാന്‍ മോര്‍ഗന്‍ എന്നിവര്‍ ഫോം കണ്ടെത്തിയാല്‍ കെകെആറിനത് കരുത്താകും. ബൗളിങ് നിരയില്‍ 15.5 കോടി കൊടുത്ത് ടീമിലെത്തിച്ച പാറ്റ് കമ്മിന്‍സ് ആദ്യ മത്സരത്തില്‍ നന്നായി തല്ലുവാങ്ങിയിരുന്നു. എന്നാല്‍ മത്സരത്തിന് തൊട്ട് മുമ്പാണ് അദ്ദേഹം ക്വാറന്റെയ്ന്‍ അവസാനിപ്പിച്ചത്. അതിനാല്‍ത്തന്നെ പിച്ച് മനസിലാക്കാനുള്ള സമയം ലഭിച്ചിരുന്നില്ല. ഇന്ന് കമ്മിന്‍സില്‍ നിന്ന് മികച്ച പ്രകടനം തന്നെ ടീം പ്രതീക്ഷിക്കുന്നു.

ഹൈദരാബാദിനും ബാറ്റിങ് തലവേദന

ഹൈദരാബാദിനും ബാറ്റിങ് തലവേദന

ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, മനീഷ് പാണ്ഡെ എന്നിവരില്‍ ഹൈദരാബാദിന്റെ ബാറ്റിങ് പ്രതീക്ഷ അവസാനിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. കെയ്ന്‍ വില്യംസണ്‍ ബാറ്റിങ് നിരയിലേക്കെത്തേണ്ടത് അത്യാവശ്യമാണ്. വിജയ് ശങ്കറിനെ ഓള്‍റൗണ്ടറെന്ന നിലയില്‍ കളിപ്പിക്കുന്നത് ടീമിന് വലിയ ഗുണം ചെയ്‌തേക്കില്ല. വില്യംസണ്‍ എത്തിയാല്‍ ബാറ്റിങ് നിരയ്ക്ക് കൂടുതല്‍ സംതുലിതാവസ്ഥ ലഭിക്കും. പേസ് ബൗളര്‍മാര്‍ തരക്കേടില്ലെങ്കിലും യുഎഇയില്‍ റാഷിദ് ഖാന്‍ ആദ്യ മത്സരത്തില്‍ പ്രതീക്ഷ കാത്തില്ല. റാഷിദ് ഫോം ഔട്ടായാല്‍ പകരം അവസരം കാത്ത് മുഹമ്മദ് നബി പുറത്തുണ്ട്. ഇത്തവണത്തെ സിപിഎല്ലില്‍ ഓള്‍റൗണ്ട് പ്രകടനമാണ് നബി പുറത്തെടുത്തത്. പരിക്കിന് ശേഷം മടങ്ങിവന്ന ഭുവനേശ്വര്‍ കുമാര്‍ റണ്‍സ് വഴങ്ങുന്നതില്‍ പിശുക്കു കാട്ടുന്നുണ്ടെങ്കിലും ആദ്യ മത്സരത്തില്‍ വിക്കറ്റ് നേടിയിരുന്നില്ല.

കണക്കില്‍ കെകെആര്‍

കണക്കില്‍ കെകെആര്‍

മുഖാമുഖം കണക്കില്‍ കെകെആറാണ് കേമന്‍. ഇതുവരെ 17 തവണ ഏറ്റുമുട്ടിയപ്പോള്‍ 10 തവണയും ജയം കെകെആറിനായിരുന്നു. ഏഴ് തവണ ഹൈദരാബാദും ജയിച്ചു. രണ്ട് പേരും തമ്മില്‍ 2014ല്‍ യുഎഇയില്‍ കളിച്ചിട്ടില്ലാത്തതിനാല്‍ ആര്‍ക്കും തന്നെ ആധിപത്യം അവകാശപ്പെടാന്‍ സാധിക്കില്ല. കെകെആര്‍ രണ്ട് തവണ ഐപിഎല്‍ ചാമ്പ്യനായപ്പോള്‍ 2016ലെ ചാമ്പ്യന്മാരാണ് ഹൈദരാബാദ്.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

കെകെആര്‍: സുനില്‍ നരെയ്ന്‍, ശുബ്മാന്‍ ഗില്‍, നിധീഷ് റാണ, ഇയാന്‍ മോര്‍ഗന്‍, ആന്‍ഡ്രേ റസല്‍, ദിനേഷ് കാര്‍ത്തിക്, നിഖില്‍ നായ്ക്, പാറ്റ് കമ്മിന്‍സ്, കുല്‍ദീപ് യാദവ്, സന്ദീപ് വാര്യര്‍, ശിവം മാവി.

ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, മനീഷ് പാണ്ഡെ, കെയ്ന്‍ വില്യംസണ്‍, വിജയ് ശങ്കര്‍, പ്രിയം ഗരാഗ്, അഭിഷേക് ശര്‍മ, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സന്ദീപ് ശര്‍മ, ടി നടരാജന്‍

Story first published: Saturday, September 26, 2020, 9:20 [IST]
Other articles published on Sep 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+