Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: സ്റ്റെയിനെ കണ്ട് 'വണ്ടറടിച്ച്' ഡല്‍ഹി യുവ പേസര്‍- അവിശ്വസനീയമായ അനുഭവമെന്ന് തുഷാര്‍

അബുദാബി: ഡെയ്ല്‍ സ്റ്റെയിനെന്ന പേസര്‍ ലോക ക്രിക്കറ്റിലെ എല്ലാ പേസ്ബൗളര്‍മാരുടെയും ആരാധ്യ ബൗളറാണ്. സ്റ്റെയിന്റെ ശൈലിയേയും ബൗളിങ്ങിനേയും ഇഷ്ടപ്പെടാത്ത ആരുമില്ലെ എന്നതാണ് വാസ്തവം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള സ്‌റ്റെയിന്‍ 8 വര്‍ഷത്തോളം ടെസ്റ്റ് ബൗളര്‍മാരില്‍ ഒന്നാം സ്ഥാനം ചൂടിയ പേസറാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പോലും നേരിടാന്‍ പ്രയാസമുള്ള ബൗളര്‍മാരുടെ പട്ടികയില്‍ സ്റ്റെയിനിന്റെ പേര് പറഞ്ഞിട്ടുണ്ട്. ഇത്തവണത്തെ ഐപിഎല്ലില്‍ ആര്‍സിബിയുടെ താരമാണ് സ്റ്റെയിന്‍. ഇപ്പോഴിതാ പരിശീലന സമയത്ത് സ്റ്റെയിനുമായി സംസാരിച്ച അനുഭവം ഡല്‍ഹി ക്യാപിറ്റല്‍സിന്റെ യുവ പേസര്‍ തുഷാര്‍ ദെശപാണ്ഡെ പങ്കുവെച്ചതും സ്റ്റെയിന്‍ അതിന് നല്‍കിയ മറുപടിയും വൈറലായിരിക്കുകയാണ്.

'സ്റ്റെയിനെക്കണ്ടപ്പോള്‍ ശരിക്കും സംസാരിക്കാന്‍ വാക്കുകള്‍ കിട്ടാതെയായി. കാരണം ഞാന്‍ ഏറ്റവും ആരാധിക്കുന്ന ഫാസ്റ്റ് ബൗളറാണ് അദ്ദേഹം. പേസ് ബൗളിങ്ങിനെക്കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ വളരെ എളിമയോടെ അദ്ദേഹം കാര്യങ്ങള്‍ പറഞ്ഞുതന്നു. അദ്ദേഹത്തെക്കണ്ടിട്ടാണ് ഫാസ്റ്റ് ബൗളിങ്ങിലേക്ക് എത്തിയത്. പറഞ്ഞറിയിക്കാന്‍ കഴിയാത്ത അനുഭവമായിരുന്നു. ടെസ്റ്റില്‍ എട്ട് വര്‍ഷത്തോളം ബൗളര്‍മാരില്‍ ഒന്നാം സ്ഥാനം നേടിയിരുന്ന താങ്കള്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഫാസ്റ്റ് ബൗളറെന്ന നിലയില്‍ ഫിറ്റ്‌നസ് നിലനിര്‍ത്തിയത് എങ്ങനെയായിരുന്നുവെന്ന് ഞാന്‍ ചോദിച്ചു. വളരെ സൗമ്യതയോടെ അദ്ദേഹം പറഞ്ഞത് തുടര്‍ച്ചയായി പരിശീലനം നടത്താനാണ്. വീണ്ടും വീണ്ടും പരിശീലനം നടത്താന്‍ അദ്ദേഹം പറഞ്ഞു. ടിവിയില്‍ മാത്രം കണ്ടിരുന്ന അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് ഞാന്‍ നോക്കി. അവിശ്വസീനയമായ അനുഭവമായിരുന്നു അത്'-തുഷാര്‍ ദെശപാണ്ഡെ പറഞ്ഞു.

dalesteyn-tushardeshapande

ഡല്‍ഹി ക്യാപിറ്റല്‍സിലെ സഹതാരമായ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാദയെ ദെശപാണ്ഡെ പ്രശംസിച്ചു. ഏത് ഫോര്‍മാറ്റിലും മികച്ച ബൗളറാണ് റബാദ. ഐപിഎല്ലിലും അന്താരാഷ്ട്ര ക്രിക്കറ്റിലും ഒരുപോലെ തിളങ്ങുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം വലിയ ഭാവി റബാദയ്ക്കുണ്ട്. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നുവെന്ന് തുഷാര്‍ പറഞ്ഞു.

ഡല്‍ഹി ക്യാപിറ്റല്‍സ് ടിവിയിലെ തുഷാറിന്റെ തുറന്നുപറച്ചില്‍ ശ്രദ്ധയില്‍പെട്ട സ്റ്റെയിന്‍ ട്വിറ്ററിലൂടെ തുഷാറിന് ആശംസ നേര്‍ന്നു. 'മികച്ച കളിക്കാരാകാന്‍ ഉത്സാഹവും ആവേശവുമുള്ള ആളുകളെ കണ്ടുമുട്ടുന്നതിനേക്കാള്‍ മികച്ചതായി ഒന്നുമില്ല'- എന്നാണ് സ്‌റ്റെയിന്‍ ട്വിറ്ററില്‍ കുറിച്ചത്. ആശംസ നേരാന്‍ ഒന്നുമില്ലെന്നും എന്നാല്‍ എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും സ്‌റ്റെയിന്‍ പറഞ്ഞു. പരിക്ക് വലയ്ക്കുന്നതിനാല്‍ നിലവില്‍ സ്റ്റെയിന്‍ ആര്‍സിബി ബെഞ്ചിലാണ്. 25കാരനായ തുഷാര്‍ 20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 50 വിക്കറ്റും 19 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 21 വിക്കറ്റും 20 ടി20യില്‍ നിന്ന് 31 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

Story first published: Thursday, October 8, 2020, 20:22 [IST]
Other articles published on Oct 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+