For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാത്തവരുടെ പ്ലേയിങ് ഇലവന്‍; ടീമില്‍ സൂപ്പര്‍ താരങ്ങളും

മുംബൈ: ആധുനിക ക്രിക്കറ്റ് ലീഗുകളില്‍ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള ക്രിക്കറ്റ് ലീഗാണ് ഐപിഎല്‍. ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി സൂപ്പര്‍ താരങ്ങളാണ് ഐപിഎല്ലിന്റെ ഭാഗമായുള്ളത്. എന്നാല്‍ പല സൂപ്പര്‍ താരങ്ങള്‍ക്കും ഇതുവരെ ലീഗില്‍ കിരീടം നേടാന്‍ സാധിച്ചിട്ടില്ല. നിര്‍ഭാഗ്യ ടീമുകളില്‍ മുന്‍പന്തിയിലാണ് വിരാട് കോലി നായകനായുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും ഡല്‍ഹി ക്യാപിറ്റല്‍സും (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്). പ്രതിഭാ ശാലികളായ സൂപ്പര്‍ താരങ്ങളെയെല്ലാം അണിനിരത്തിയിട്ടും പലപ്പോഴും ലീഗില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നവരില്‍ ഇരു ടീമും ഒന്നിനൊന്ന് മികച്ചതാണ്. ഐപിഎല്ലിലെ പുതിയ സീസണ്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കാനിരിക്കെ ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാത്ത താരങ്ങളുടെ മികച്ച പ്ലേയിങ് ഇലവന്‍ ഏതാണെന്ന് നോക്കാം.

ഓപ്പണിങ്ങില്‍ സെവാഗും ഗെയ്‌ലും

ഓപ്പണിങ്ങില്‍ സെവാഗും ഗെയ്‌ലും

ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗും വെസ്റ്റ് ഇന്‍ഡീസിന്റെ ടി20 സ്‌പെഷ്യലിസ്റ്റ് ക്രിസ് ഗെയ്‌ലുമാണ് ഓപ്പണര്‍മാര്‍. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്,കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ള സെവാഗ് 104 മത്സരങ്ങളില്‍ നിന്ന് 2728 റണ്‍സാണ് നേടിയിട്ടുള്ളത്. 155.4 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. രണ്ട് സെഞ്ച്വറിയും സെവാഗിന്റെ പേരിലുണ്ട്.

2014ല്‍ റണ്ണേഴ്‌സപ്പായ ടീമില്‍ സെവാഗും ഭാഗമായിരുന്നു. യൂനിവേഴ്‌സല്‍ ബോസായ ഗെയ്‌ലിന്റെ പേരിലാണ് ഐപിഎല്ലിലെ (175) ഉയര്‍ന്ന വ്യക്തിഗത സ്‌കോറുള്ളത്. 41.13 ശരാശരിയില്‍ 4484 റണ്‍സാണ് ഗെയ്‌ലിന്റെ പേരിലുള്ളത്. 151.02ആണ് താരത്തിന്റെ സ്‌ട്രൈക്കറേറ്റ്. ആര്‍സിബി,കെകെആര്‍,കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമുകള്‍ക്കുവേണ്ടിയാണ് ഗെയ്ല്‍ കളിച്ചിട്ടുള്ളത്.

മധ്യനിരയില്‍ എബിഡിയും കോലിയും

മധ്യനിരയില്‍ എബിഡിയും കോലിയും

വിരാട് കോലി നായകനായുള്ള പ്ലേയിങ് ഇലവനില്‍ മധ്യനിരയില്‍ എബി ഡിവില്ലിയേഴ്‌സിനൊപ്പം കെ എല്‍ രാഹുലാണുള്ളത്. രാഹുലാണ് ടീമിന്റെ വിക്കറ്റ് കീപ്പര്‍. ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമതുള്ള കോലി 5412 റണ്‍സാണ് അടിച്ചെടുത്തത്. ആര്‍സിബിക്കുവേണ്ടിയാണ് കോലി ഐപിഎല്ലില്‍ കളിക്കുന്നത്. എബി ഡിവില്ലിയേഴ്‌സ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, ആര്‍സിബി ടീമുകള്‍ക്കുവേണ്ടിയാണ് കളിച്ചത്. 154 മത്സരങ്ങളില്‍ നിന്നായി 4395 റണ്‍സുണ്ടെങ്കിലും കിരീടം നേടാന്‍ എബിഡിക്ക് സാധിച്ചിട്ടില്ല.

കെ എല്‍ രാഹുല്‍

സമീപകാലത്തായി മുന്‍നിരയിലേക്ക് ഉയര്‍ന്നുവന്ന താരമാണ് കെ എല്‍ രാഹുല്‍. അതിവേഗം റണ്‍സുയര്‍ത്താന്‍ മിടുക്കനായ രാഹുല്‍ ഇത്തവണ പഞ്ചാബിന്റെ നായകനാണ്. ആര്‍സിബ,സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ള രാഹുല്‍ 42.06 ശരാശരിയില്‍ 2000 റണ്‍സാണ് ഐപിഎല്ലില്‍ നേടിയത്. 138.15 ആണ് സ്‌ട്രൈക്കറേറ്റ്.

സ്പിന്നര്‍മാര്‍

സ്പിന്നര്‍മാര്‍

അനില്‍ കുംബ്ലെ, അമിത് മിശ്ര എന്നിവരാണ് ഈ ഇലവനിലെ സ്പിന്നര്‍മാര്‍. ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തുള്ള കുംബ്ലെ ആര്‍സിബിക്കൊപ്പം 42 മത്സരത്തില്‍ നിന്ന് 45 വിക്കറ്റാണ് നേടിയത്. ഡല്‍ഹി ഡയര്‍ഡെവിള്‍സ് സ്പിന്നറായ അമിത് മിശ്ര 157 വിക്കറ്റാണ് 147 മത്സരത്തില്‍ നിന്ന് നേടിയത്. 12ാമനായി ബ്രണ്ടന്‍ മക്കല്ലത്തെയും ടോപ് ഓഡറില്‍ പകരക്കാരനായി സഞ്ജു സാംസണേയും അജിന്‍ക്യ രഹാനയേയും ടീമില്‍ പരിഗണിക്കുന്നുണ്ട്.

Story first published: Tuesday, August 11, 2020, 17:40 [IST]
Other articles published on Aug 11, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+