വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലിന് റെക്കോര്‍ഡ് പ്രേക്ഷകര്‍; ചാനലുകള്‍ക്ക് കോളടിച്ചു

IPL 2018: ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കണ്ട ഐപിഎല്‍ | Oneindia Malayalam

ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനൊന്നാം പതിപ്പിന്റെ ആദ്യ ആഴ്ച 371 മില്യണ്‍ കാഴ്ചക്കാര്‍ ടിവിക്കുമുന്നില്‍ കളികാണാനെത്തിയതായി റിപ്പോര്‍ട്ട്. ടെലിവിഷനിലൂടെയും ഓണ്‍ലൈന്‍ ഹോട്‌സ്റ്റാറിലൂടെയുമുള്ള പ്രേക്ഷരുടെ എണ്ണമാണിത്. സ്റ്റാര്‍ ഇന്ത്യ നെറ്റ് വര്‍ക്ക് ആണ് ഇത്തവണത്തെ കണക്ക് പുറത്തുവിട്ടത്.

ടെലിവിഷനിലൂടെ ക്രിക്കറ്റ് കളികണ്ടത് 288.4 മില്യണ്‍ പ്രേക്ഷകരാണെന്ന് സ്റ്റാര്‍ പറയുന്നു. സൗത്ത് ഇന്ത്യന്‍ പ്രേക്ഷകരില്‍ 30 ശതമാനമാണ് ഇക്കുറി വര്‍ദ്ധനയുണ്ടായത്. ഹോട്‌സ്റ്റാറിലൂടെ 82.4 മില്യണ്‍ കാഴ്ചക്കാര്‍ ഒരാഴ്ചകൊണ്ട് കളി കാണുകയുണ്ടായി. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 76 ശതമാനം കൂടുതല്‍ പ്രേക്ഷകര്‍ ഓണ്‍ലൈനിലെത്തി.

ipl

അഞ്ചുവര്‍ഷത്തേക്ക് സ്റ്റാര്‍ ആണ് ഐപിഎല്ലിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. 10 ചാനലുകള്‍ വഴിയും ഹോട്‌സ്റ്റാറിലൂടെ ഓണ്‍ലൈന്‍ വഴിയും ക്രിക്കറ്റ് കാണാം. പരസ്യംവഴി കോടികളാണ് ചാനല്‍ വരുമാനമുണ്ടാക്കുന്നത്. ആദ്യ ആഴ്ച തന്നെ റെക്കോര്‍ഡ് പ്രേക്ഷകര്‍ കളികാണാനെത്തിയതോടെ പരസ്യ റേറ്റിങ്ങിലും കുത്തനെ വര്‍ധനവുണ്ടാകും. ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കണ്ട ഐപിഎല്‍ ആയിരിക്കും ഇതെന്നാണ് വിലയിരുത്തല്‍.

Story first published: Friday, April 20, 2018, 8:36 [IST]
Other articles published on Apr 20, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X