Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: അടുത്ത സീസണില്‍ വില്യംസണെ ഹൈദരാബാദ് നിലനിര്‍ത്തുമോ? വാര്‍ണര്‍ പറയുന്നു

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആരാധകരുടെ പ്രിയപ്പെട്ട ടീമുകളിലൊന്നാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഡേവിഡ് വാര്‍ണര്‍ നായകനായുള്ള ഹൈദരാബാദ് എല്ലാ സീസണിലും ശരാശരി പ്രകടനം കാഴ്ചവെക്കാറുണ്ട്. ഈ സീസണില്‍ എലിമിനേറ്ററും കടന്ന് രണ്ടാം പ്ലേ ഓഫ് കളിക്കാന്‍ ഹൈദരാബാദിന് സാധിച്ചെങ്കിലും ഡല്‍ഹിയോട് പരാജയപ്പെട്ടതിനാല്‍ ഫൈനലില്‍ കടക്കാനായില്ല. ഇത്തവണ ഹൈദരാബാദ് നിരയില്‍ കൂടുതല്‍ കൈയടി നേടിയ താരം ന്യൂസീലന്‍ഡിന്റെ കെയ്ന്‍ വില്യംസണായിരുന്നു.

സ്ഥിരതയോടെ ബാറ്റുവീശിയ വില്യംസണ്‍ പലപ്പോഴും ഒറ്റക്ക് ടീമിനെ രക്ഷപെടുത്തി. അടുത്ത വര്‍ഷം മെഗാ താരലേലം നടത്താന്‍ ബിസിസി ഐ നടത്താന്‍ പദ്ധതിയിടുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ആരെയൊക്കെ ഹൈദരാബാദ് നിലനിര്‍ത്തുമെന്നത് കണ്ടറിയണം. ഇപ്പോഴിതാ കെയ്ന്‍ വില്യംസണെ ഹൈദരാബാദ് ഒഴിവാക്കരുതെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകന്‍ ആവിശ്യപ്പെട്ടതും അതിന് ഡേവിഡ് വാര്‍ണര്‍ നല്‍കിയ മറുപടിയും ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

davidwarnerandkanewilliamsonipl

'ആരും വിഷമിക്കേണ്ട അവനെ നഷ്ടപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നാണ് വാര്‍ണര്‍ പറഞ്ഞത്'. 12 മത്സരത്തില്‍ നിന്ന് 317 റണ്‍സാണ് വില്യംസണ്‍ നേടിയത്. ടീം കൂട്ടത്തകര്‍ച്ച നേരിടുമ്പോള്‍ ഒറ്റക്ക് ടീമിനെ കരകയറ്റാനുള്ള മികവാണ് വില്യംസണെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. അടുത്ത സീസണില്‍ ഇന്ത്യയില്‍ത്തന്നെ ഏപ്രില്‍,മെയ് മാസത്തിലാവും ഐപിഎല്‍ നടക്കുക. അതിനാല്‍ത്തന്നെ ഇന്ത്യയിലെ സാഹചര്യങ്ങളെ അടുത്തറിയാവുന്ന താരവും മികച്ച റെക്കോഡുള്ള താരമെന്ന നിലയിലും വില്യംസണെ നിലനിര്‍ത്താന്‍ ഹൈദരാബാദ് ശ്രമിച്ചേക്കും.

എന്നാല്‍ വരുന്ന സീസണില്‍ ഹൈദരാബാദ് ആരെയൊക്കെ നിലനിര്‍ത്തുമെന്ന കാര്യത്തില്‍ സംശയങ്ങള്‍ നില്‍നില്‍ക്കുന്നു. ഡേവിഡ് വാര്‍ണര്‍,റാഷിദ് ഖാന്‍ എന്നിവരെ എന്തായാലും നിലനിര്‍ത്തും. മനീഷ് പാണ്ഡെയേയും കെയ്ന്‍ വില്യംസണേയും നിലനിര്‍ത്തിയാല്‍ മുഹമ്മദ് നബി,ഭുവനേശ്വര്‍ കുമാര്‍,ടി നടരാജന്‍ ഉള്‍പ്പെടെയുള്ള പല മികച്ച താരങ്ങളെയും ഹൈദാരാബാദിന് ഒഴിവാക്കേണ്ടി വരും. ഇത്തവണ തിളങ്ങിയില്ലെങ്കിലും ഓപ്പണിങ്ങില്‍ മികച്ച റെക്കോഡുള്ള താരമാണ് ജോണി ബെയര്‍സ്‌റ്റോ.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ബെയര്‍‌സ്റ്റോയെ ഒഴിവാക്കാന്‍ ഹൈദരാബാദ് തയ്യാറാകുമോയെന്ന് കണ്ടറിയണം. ബെയര്‍സ്‌റ്റോയെ ഒഴിവാക്കിയാല്‍ പകരം കീപ്പര്‍ സ്ഥാനത്ത് ആരെന്നതും വലിയ ചോദ്യമാണ്. നിലവില്‍ വൃദ്ധിമാന്‍ സാഹയാണ് ടീമിലെ മറ്റൊരു പ്രധാന വിക്കറ്റ് കീപ്പര്‍. എന്നാല്‍ സാഹ ടി20 ഫോര്‍മാറ്റില്‍ മികച്ച ശരാശരിയുള്ള താരമല്ലാത്തതിനാല്‍ മറ്റൊരു സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറെ ഹൈദരബാദിന് പരിഗണിക്കേണ്ടി വരും. മഹാ താരലേലം നടന്നാല്‍ ഹൈദരാബാദിനത് കടുത്ത തിരിച്ചടിയാവുമെന്നുറപ്പാണ്.

Story first published: Sunday, November 15, 2020, 9:25 [IST]
Other articles published on Nov 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+