കോലിയെ തള്ളി ബിസിസിഐ!! യുവിക്കും റെയ്‌നയ്ക്കും ലോകകപ്പ് പ്രതീക്ഷ... ആര്‍ക്കുമെത്താം ടീമില്‍

ദില്ലി: വരാനിരിക്കുന്ന ഐപിഎല്ലില്‍ ഇന്ത്യയുടെ ലോകകപ്പ് ടീം സെലക്ഷനില്‍ നിര്‍ണായകമെന്നു ബിസിസിഐ. ഇതോടെ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭിപ്രായമാണ് ബിസിസിഐ തള്ളിയിരിക്കുന്നത്. ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കില്ല ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കുകയെന്നായിരുന്നു കോലി നേരത്തേ വ്യക്തമാക്കിയിരുന്നത്.
എന്നാല്‍ ബിസിസിയുടെ തീരുമാനം പല താരങ്ങളുടെയും പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിരിക്കുകയാംണ്. മാര്‍ച്ച് 23നാണ് ഐപിഎല്ലിന്റെ 12ാം സീസണിനു തുടക്കമാവുന്നത്.

നാലാം നമ്പറില്‍ ആര്?
നാലാം നമ്പര്‍ പൊസിഷനില്‍ ലോകകപ്പില്‍ ആരായിരിക്കും ഇന്ത്യക്കു വേണ്ടി ഇറങ്ങുകയെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ഓസ്‌ട്രേലിയക്കെതിരേ അവസാനമായി കളിച്ച ഏകദിന പരമ്പരയിലെ മോശം പ്രകടനമാണ് ബിസിസിഐയെ ഐപിഎല്ലിലെ പ്രകടനം കൂടി പരിഗണിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. അമ്പാട്ടി റായുഡുവിനെയാണ് ഇന്ത്യ അവസാനമായി നാലാം നമ്പറില്‍ ഇറക്കിയത്. എന്നാല്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ താരത്തിനായിരുന്നില്ല.

നാലു പേര്‍ക്ക് സാധ്യത
ലോകകപ്പ് ടീമിലേക്ക് നാലാം നമ്പര്‍ പൊസിഷനില്‍ നാലു താരങ്ങളെയാണ് ഇന്ത്യ ഇപ്പോള്‍ പരിഗണിക്കുന്നത്. നിലവിലെ നാലാം നമ്പര്‍ താരമായ റായുഡുവിന്റെ ഐപിഎല്ലിലെ പ്രകടനം കൂടി ബിസിസിഐ പരിഗണിക്കും.
റായുഡുവിനെക്കൂടാതെ അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ലോകേഷ് രാഹുല്‍ എന്നിവരാണ് സാധ്യതാ ലിസ്റ്റിലെ മറ്റു താരങ്ങള്‍. നാലു പേരില്‍ ആരായിരിക്കും ഐപിഎല്ലില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുകയെന്നാണ് ഇനി അറിയാനുള്ളത്.
ഇവരെക്കൂടാതെ മുന്‍ സൂപ്പര്‍ താരങ്ങളായ സുരേഷ് റെയ്‌ന, യുവരാജ് സിങ് എന്നിവര്‍ക്കും ഐപിഎല്ലില്‍ മിന്നിയാല്‍ പ്രതീക്ഷയ്ക്കു വകയുണ്ട്.

ആദ്യ മാസത്തെ പ്രകടനം
ഐപിഎല്ലിന്റെ ആദ്യ മാസത്തെ പ്രകടനമായിരിക്കും ലോകകപ്പ് ടീം സെലക്ഷനില്‍ ബിസിസിഐ പരിഗണിക്കുകയെന്ന് മുതിര്‍ന്ന ഒഫീഷ്യല്‍ അറിയിച്ചു. ഏപ്രില്‍ മധ്യത്തോടെ ആയിരിക്കും ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കാന്‍ മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദിനു കീഴില്‍ യോഗം ചേരുകയെന്നാണ് വിവരം.
നാലാം നമ്പര്‍ സ്ഥാനം മാത്രമല്ല ടീമിലെ മറ്റു ചില പൊസിഷനുകളില്‍ കൂടി ചില മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്നും ബിസിസിഐ ഒഫീഷ്യല്‍ വെളിപ്പെടുത്തി.

ഓസീസിനെതിര നടന്നില്ല
ഓസ്‌ട്രേലിയക്കെതിരേ നടന്ന ഏകദിന പരമ്പരയില്‍ തന്നെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഉറപ്പിക്കാമെന്നായിരുന്നു നേരത്തേയുള്ള കണക്കുകൂട്ടല്‍. എന്നാല്‍ ഈ പരമ്പരയില്‍ ഇന്ത്യ പ്രതീക്ഷിച്ചതു പോലെ കാര്യങ്ങള്‍ നടന്നില്ല. ഇതോടെയാണ് ഐപിഎല്‍ കൂടി പരിഗണിക്കാമെന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്.
കോലിയെ നാലാം നമ്പറില്‍ ഇറക്കാമെന്ന കോച്ച് രവി ശാസ്ത്രി നിര്‍ദേശിച്ചിരുന്നെങ്കിലും എല്ലാ മല്‍സരങ്ങളിലും ഇത് ക്ലിക്കാവണമെന്നില്ല. മല്‍സരത്തിലെ സാഹചര്യവും കൂടി പരിഗണിച്ചു മാത്രമേ ഇത്തരമൊരു പരീക്ഷണം നടത്താനാവൂ. കോലിയെ നാലാമനായി ഉറപ്പിച്ച് ലോകകപ്പിന് പോവാന്‍ കഴിയില്ലെന്നും ബിസിസിഐ ഒഫീഷ്യല്‍ പറയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications