IPL: രോഹിത്തിനു ശേഷം അടുത്ത മുംബൈ ക്യാപ്റ്റനാര്? ഇവരിലൊരാളെ ഉറപ്പിക്കാം

ഐപിഎല്‍ ചരിത്രത്തിലെ നായകന്‍മാരില്‍ കിരീട വിജയങ്ങളുടെ കാര്യത്തില്‍ മറ്റാര്‍ക്കും തന്നെ അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡിന്റെ ഉടമയാണ് രോഹിത് ശര്‍മ. അഞ്ചു ട്രോഫികളാണ് ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റുവാങ്ങാന്‍ ഹിറ്റ്മാന് ഭാഗ്യമുണ്ടായത്. എല്ലാം മുംബൈ ഇന്ത്യന്‍സിനൊപ്പം. ഇനിയാരെങ്കിലും ഈ റെക്കോര്‍ഡിന് ഒപ്പമെത്താന്‍ സാധ്യതയുണ്ടെങ്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകന്‍ എംഎസ് ധോണിയാണ്. നാലു ഐപിഎല്‍ ട്രോഫികള്‍ അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്.

രോഹിത് എന്തുകൊണ്ട് ഇന്നിങ്സിലെ ആദ്യ ബോള്‍ കളിക്കുന്നു? ആ രഹസ്യം നിങ്ങളറിയണംരോഹിത് എന്തുകൊണ്ട് ഇന്നിങ്സിലെ ആദ്യ ബോള്‍ കളിക്കുന്നു? ആ രഹസ്യം നിങ്ങളറിയണം

മുംബൈ ഇതിനകം 129 മല്‍സരങ്ങളില്‍ രോഹിത് നയിച്ചുകഴിഞ്ഞു. ഇവയില്‍ 75 മല്‍സരങ്ങളില്‍ ടീം വിജയിച്ചപ്പോള്‍ പരാജയം നേരിട്ടത് 50 കളികളിലാണ്. വിജയശതമാനം 58.13 ആണ്. പക്ഷെ കഴിഞ്ഞ രണ്ടു സീസണുകളില്‍ മുംബൈയുടെ പ്രകടനം മോശമായിരുന്നു. 2021ല്‍ നേരിയ വ്യത്യാസത്തില്‍ മുംബൈയ്ക്കു പ്ലേഓഫ് ബെര്‍ത്ത് നഷ്ടമായപ്പോള്‍ കഴിഞ്ഞ തവണ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ മുംബൈയുടെ ഏറ്റവും മോശം സീസണ്‍ കൂടിയായിരുന്നു ഇത്.

നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെ മൂന്നു ഫോര്‍മാറ്റകളിലും നയിച്ചുകൊണ്ടിരിക്കുകയാണ് രോഹിത്. ക്യാപ്റ്റന്‍സി ഭാരം കുറയ്ക്കുന്നതിനായി വൈകാതെ തന്നെ അദ്ദേഹം മുംബൈയുടെ നായകസ്ഥാനമൊഴിയാനുള്ള സാധ്യതയും കൂടുതലാണ്. രോഹിത് ക്യാപ്റ്റന്‍സി വിട്ടാല്‍ പകരം മുംബൈയുടെ നായകസ്ഥാനത്തേക്കു വരാന്‍ സാധ്യതയുള്ളവര്‍ ആരൊക്കെയെന്നു നോക്കാം.

വീരു പറഞ്ഞത് കേട്ടു, അടുത്ത ബോളില്‍ ഔട്ട്, കുംബ്ലെയ്ക്കു നഷ്ടമായത് സെഞ്ച്വറി!

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

മുംബൈ ഇന്ത്യന്‍സിന്റെ നിര്‍ണായക താരങ്ങളിലൊരാളായ സ്റ്റാര്‍ പേസര്‍ ജസ്പ്രീത്്ബുംറയാണ് രോഹിത് ശര്‍യ്ക്കു പകരം നായകസ്ഥാനത്തേക്കു വരാനിടയുള്ള ഒരാള്‍. മുംബൈയുടെ ക്യാപ്റ്റന്‍ രോഹിത്താണെങ്കില്‍ ബൗളിങില്‍ അവരെ നയിച്ചുകൊണ്ടിരിക്കുന്നത് ബുംറയാണ്. ദീര്‍ഘകാലമായി ഫ്രാഞ്ചൈസിയുടെ ഭാഗമായ അദ്ദേഹം ലോകോത്തര താരമായി വളര്‍ന്നുവന്നതും മുംബൈയിലൂടെ തന്നെയാണ്.

ടീമിനായി 145 മല്‍സരങ്ങളില്‍ നിന്നും 120 വിക്കറ്റുകള്‍ ബുംറ നേടിക്കഴിഞ്ഞു.

അടുത്തിടെ ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിക്കാന്‍ അദ്ദേഹത്തിനു അവസരം ലഭിച്ചിരുന്നു. ഇംഗ്ലണ്ടുമായി എജ്ബാസ്റ്റണില്‍ നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിലായിരുന്നു ഇത്. അതുകൊണ്ടു തന്നെ മുംബൈയുടെ നായകസ്ഥാനത്തേക്കു വരാനുള്ള ബുംറയുടെ സാധ്യതകളും വര്‍ധിച്ചിരിക്കുകയാണ്.

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

ഇന്ത്യയുടെ ബാറ്റിങ് സെന്‍സേഷന്‍ കൂടിയായ സൂര്യകുമാര്‍ യാദവാണ് മുംബൈ ഇന്ത്യന്‍സിന്റെ ഭാവി ക്യാപ്റ്റനാവാനിടയുള്ള രണ്ടാമത്തെ താരം. 2018ലെ മെഗാ ലേലത്തിലായിരുന്നു അദ്ദേഹം മുംബൈയ്‌ക്കൊപ്പം ചേര്‍ന്നത്. പിന്നീട് മുംബൈ ടീമിലെ അവിഭാജ്യ ഘടകമായി സൂര്യ മാറുകയും ചെയ്തു. ഓരോ സീസണിലും 400ന് മുകളില്‍ റണ്‍സ് അടിച്ചെടുത്ത അദ്ദേഹം ടീമിലെ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന താരവുമായി മാറി.

മുംബൈയ്ക്കു വേണ്ടി നടത്തിയ മിന്നുന്ന പ്രകടനങ്ങളാണ് സൂര്യക്കു ഇന്ത്യന്‍ ടീമിലും ഇടം നേടിക്കൊടുത്തത്. വളരെ കൂളായി ഏതു പ്രതി സന്ധി ഘട്ടത്തിലും ബാറ്റ് ചെയ്യാന്‍ മിടുക്കനായ അദ്ദേഹത്തിനു നായകന്റെ റോളിലും തിളങ്ങാനായക്കും. ഏറ്റവും വിശ്വസ്തനായ താരങ്ങളിലൊരാള്‍ കൂടിയായ സൂര്യയെ മുംബൈ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാല്‍ അദ്ഭുതപ്പെടാനില്ല. മുംബൈയ്ക്കായി 107 ഇന്നിങ്‌സുകളില്‍ നിന്നും 137 സ്‌ക്ക്രൈ് റേറ്റോടെ 2644 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.

രാത്രി 2.03 വരെ കണ്ണാടിക്കു മുന്നില്‍ സച്ചിന്റെ പ്രാക്ടീസ്! മുറിയില്‍ ഉറക്കം കിട്ടാതെ ദാദ

ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനാണ് മുംബൈ ഇന്ത്യന്‍സിന്റെ ഭാവി ക്യാപ്റ്റനാവാന്‍ സാധ്യതയുള്ള മൂന്നാമത്തെയാള്‍. 2016ല്‍ മുംബൈയിലെത്തിയതു മുതലാണ് ഇഷാന്റെ കരിയര്‍ മറ്റൊരു തലത്തിലേക്കുയര്‍ന്നത്. മുംബൈയ്ക്കു വേണ്ടി പല മാച്ച് വിന്നിങ് പ്രകടനങ്ങളും താരം കാഴ്ചവച്ചിട്ടുണ്ട്. ഇതുവരെ 70 ഇന്നിങ്‌സുകളില്‍ നിന്നായി ഇഷാന്‍ നേടിയത് 1870 റണ്‍സാണ്. 133നടുത്ത് സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇത്.

24 വയസ്സ് മാത്രമുള്ള ഇഷാന്റെ മുന്നില്‍ വലിയൊരു കരിയര്‍ തന്നെയാണുള്ളത്. അതുകൊണ്ടു തന്നെ ദീര്‍ഘകാലത്തേക്കു മുംബൈയ്ക്കു ക്യാപ്റ്റന്‍സിയേല്‍പ്പിക്കാന്‍ കഴിയുന്ന താരം കൂടിയാണ് അദ്ദേഹം. നേരത്തേ ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചിട്ടുള്ള താരം കൂടിയാണ് ഇഷാന്‍.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, July 25, 2022, 17:55 [IST]
Other articles published on Jul 25, 2022

Latest Videos

  + More
  X
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Yes No
  Settings X