Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍; ഇത് ഒത്തുകളിയല്ലെങ്കില്‍ പിന്നെന്താണ്?

മൊഹാലി: അല്ലെങ്കില്‍ തന്നെ ഒത്തുകളി ആരോപണത്തിന്റെ നിഴലിലുള്ള ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. വെള്ളിയാഴ്ച പഞ്ചാബിനെതിരായ കളി കണ്ട ശേഷം അതില്‍ മാച്ച് ഫിക്‌സിംഗ് ഉണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അതുകൊണ്ട് തന്നെ തെറ്റ് പറയാനാകില്ല. പഞ്ചാബിനെതിരെ ജയിച്ചിരുന്നെങ്കില്‍ പ്ലേ ഓഫ് ഉറപ്പിക്കാമായിരുന്ന രാജസ്ഥാന്‍ റോയല്‍സ് കളിച്ചത് തോല്‍ക്കാന്‍ വേണ്ടിയായിരുന്നു എന്നാണ് വാസ്തവം.

180 റണ്‍സ് ജയിക്കാന്‍ വേണ്ട രാജസ്ഥാന്‍ റോയല്‍സ് ബ്രാഡ് ഹോഡ്ജിനെ ബാറ്റിംഗിന് ഇറക്കിയത് ഏഴാം നമ്പറില്‍. മറ്റൊരു വെടിക്കെട്ട് ബാറ്റ്‌സ്മാനായ ഫോക്‌നെ എട്ടാം നമ്പറില്‍. കൂപ്പര്‍ ഒമ്പതാം നമ്പറില്‍. ഇരുവരും ക്രീസിലെത്തുമ്പോഴേക്കും തന്നെ രാജസ്ഥാന്‍ കളി തോറ്റിരുന്നു. എന്നിട്ടും പടുകൂറ്റന്‍ സിക്‌സറുകളും ഫോറുകളും കൊണ്ട് കളി ജയിപ്പിക്കാന്‍ ഇരുവരും ശ്രമിച്ചുനോക്കി.

watson-dhoni

അജിന്‍ക്യ രഹാനെ തുടക്കം മുതല്‍ നടത്തിയ ഒച്ചിഴയും ബാറ്റിംഗ് സംശയം ജനിപ്പിക്കുന്നതാണ്. ബാറ്റിംഗ് പറുദീസയായ മൊഹാലിയില്‍ ആദ്യപന്തില്‍ ഷെയ്ന്‍ വാട്‌സന്‍ ക്ലീന്‍ ബൗള്‍ഡായി. ഫോമിലില്ലാത്ത സ്റ്റുവര്‍ട്ട് ബിന്നിക്കും ബൗളര്‍ തെവാടിയയ്ക്കും ശേഷമാണ് ഹോഡ്ജ്, ഫോക്‌നര്‍, കൂപ്പര്‍ എന്നിവരെ ക്യാപ്റ്റന്‍ വാട്‌സന്‍ ഇറക്കിയത്. രണ്ടോവറെങ്കിലും നേരത്തെ ക്രീസിലെത്തിയിരുന്നെങ്കില്‍ ഹോഡ്ജും ഫോക്‌നറും കളി ജയിപ്പിച്ചേനെ.

മുംബൈ ഇന്ത്യന്‍സുമായി ഞായറാഴ്ച നടക്കുന്ന കളിയില്‍ ജയിച്ചാലേ ഇനി രാജസ്ഥാന് പ്ലേ ഓഫിലെത്താനാകൂ. ദില്ലിക്കെതിരെ കളി ജയിച്ച മുംബൈ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയിട്ടുണ്ട്. രാജസ്ഥാനെ പോലെ തന്നെ ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഒത്തുകളിക്കുന്നുണ്ടോ എന്ന സംശയത്തിലാണ് ആരാധകര്‍.

ഒരോവറില്‍ 8 റണ്‍സ് മാത്രം വേണ്ടപ്പോള്‍ ജഡേജയുടെ കയ്യില്‍ പന്ത് കൊടുത്ത ധോണിയാണ് സംശയം ജനിപ്പിക്കുന്നത്. സ്‌പെഷലിസ്റ്റ് ബൗളര്‍മാരായ മോഹിത് ശര്‍മയ്ക്കും ഹേസ്റ്റിംഗിനും ഓരോ ഓവര്‍ അവശേഷിക്കേയായിരുന്നു ധോണിയുടെ ഈ നീക്കം.

Story first published: Saturday, May 24, 2014, 12:00 [IST]
Other articles published on May 24, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+