Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: വിജയ് മല്യ ബാംഗ്ലൂർ റോയല്‍ ചാലഞ്ചേഴ്‌സ് ഡയറക്ടര്‍ സ്ഥാനം രാജിവെച്ചു

ബെംഗളൂരു: ഐ പി എല്‍ ക്രിക്കറ്റിലെ സൂപ്പര്‍ ടീമായ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് ഇനി വിജയ് മല്യയുടെ ഗ്ലാമര്‍ ഉണ്ടാകില്ല. കളി നടക്കുമ്പോള്‍ ആര്‍ സി ബി ഡഗ് ഔട്ടിലും രാത്രി പാര്‍ട്ടികളിലും ലേലത്തിനും മറ്റും എത്തിയിരുന്ന മല്യ, ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിന്റെ ഡയറക്ടര്‍ പദവി രാജിവെച്ചു. റോയല്‍ ചാലഞ്ചേഴ്സ് അധികൃതര്‍ ബി സി സി ഐക്ക് നല്‍കിയ കത്തിലാണ് ഇക്കാര്യം അറിയിച്ചത്.

Read Also: എന്തുകൊണ്ട് ചാനലുകള്‍ മല്യയെയും ഷറപ്പോവയെയും മാത്രം ആഘോഷിക്കുന്നു?

റോയല്‍ ചാലഞ്ചേഴ്സ് സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ വൈസ് പ്രസിഡണ്ടായ റസ്സല്‍ ആഡംസാണ് മല്യയുടെ രാജിക്കാര്യം ബി സി സി ഐയെ ഇ മെയിലിലൂടെ അറിയിച്ചത്. മാര്‍ച്ച് ഏഴിനാണ് ബി സി സി ഐക്ക് ഇ മെയില്‍ കിട്ടിയത്. ഡയറക്ടര്‍ പദവി ഒഴിഞ്ഞെങ്കിലും മല്യ റോയല്‍ ചാലഞ്ചേഴ്സില്‍ മെന്ററായി തുടരുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. വിജയ് മല്യയ്ക്ക് പകരം മകന്‍ സിദ്ധാര്‍ത്ഥ് മല്യ ഡയറക്ടര്‍ പദവിലെത്തും എന്നാണ് അറിയുന്നത്.

vijaymallya-rcb

ഐ പി എല്ലിലെ ഗ്ലാമര്‍ ടീമുകളിലൊന്നാണ് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്. ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റനായ വിരാട് കോലിയാണ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍. ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്‌സ്, വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍, ഓസ്ട്രലിയയുടെ മിച്ചല്‍ സ്റ്റാര്‍ക് എന്നിവരാണ് ബാംഗ്ലൂരിന്റെ പ്രധാന താരങ്ങള്‍. മികച്ച ടീമും താരങ്ങളും ഉണ്ടെങ്കിലും ആര്‍ സി ബിക്ക് ഇതുവരെ ഐ പി എല്‍ കിരീടം നേടാനായിട്ടില്ല.

Read Also: ഞാന്‍ മുങ്ങിയിട്ടില്ല; വിജയ് മല്യയ്ക്ക് പറയാനുള്ളത് കേള്‍ക്കൂ, മാധ്യമങ്ങളും കേള്‍ക്കണം!!!

പൊതുമേഖലാ ബാങ്കുകളില്‍ വലിയ കടബാധ്യത വരുത്തിവെച്ച വിജയ് മല്യ അടുത്തിടെ രാജ്യം വിട്ടിരുന്നു. 90000 കോടി രൂപയുടെ വായ്പാകുടിശ്ശികയാണ് മല്യ രാജ്യത്തെ 17 ബാങ്കുകളിലായി വരുത്തിയിട്ടുള്ളത്. രാജ്യസഭ എം പി കൂടിയായ മല്യ, ബാങ്കുകള്‍ വായ്പ തിരിച്ചടക്കാനായി നിയമ നടപടികള്‍ ആരംഭിച്ചതോടെയാണ് നാടുവിട്ടത്. മല്യ ഇപ്പോള്‍ ലണ്ടനിലാണ് ഉള്ളതെന്നാണ് വിവരം.

Story first published: Friday, March 18, 2016, 12:16 [IST]
Other articles published on Mar 18, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+