വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ ട്രാന്‍സ്ഫര്‍: അശ്വിനും രഹാനെയും പുതിയ പാളയത്തില്‍ — കൈമാറ്റങ്ങള്‍ ഇങ്ങനെ

IPL 2020- Complete list of player trades ahead of auction | Oneindia Malayalam

മുംബൈ: പുതിയ സീസണിലേക്കുള്ള ഐപിഎല്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ സമാപിച്ചു. ട്രെന്‍ഡ് ബോള്‍ട്ട്, രവിചന്ദ്രന്‍ അശ്വിന്‍, അജിങ്ക്യ രഹാനെ ഉള്‍പ്പെടെ ഒരുപിടി പ്രമുഖ താരങ്ങള്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ വഴി പുതിയ പാളയങ്ങളില്‍ എത്തിക്കഴിഞ്ഞു. ഇനി ഡിസംബര്‍ 19 -ന് 2020 സീസണിലേക്കുള്ള താരലേലം കൊല്‍ക്കത്തയില്‍ നടക്കും. അതിന് മുന്‍പ് കൈമാറിയതും നിലനിര്‍ത്തിയതും ഒഴിവാക്കിയതുമായ താരങ്ങളുടെ അന്തിമ പട്ടിക ഐപിഎല്‍ ഭരണസമിതിക്ക് മുന്നില്‍ ടീമുകള്‍ സമര്‍പ്പിക്കണം.

ഐപിഎൽ ട്രാൻസ്ഫർ വിൻഡോ

ഐപിഎല്‍ ചരിത്രത്തില്‍ത്തന്നെ ഏറ്റവും ഉണര്‍ന്ന ട്രാന്‍സ്ഫര്‍ വിന്‍ഡോയാണ് ഇക്കുറി കണ്ടത്. താരങ്ങളെ വെച്ചുമാറാന്‍ ടീമുകള്‍ പതിവിലേറെ ഉത്സാഹം കാണിച്ചിരിക്കുന്നു. നടക്കാനിരിക്കുന്ന ലേലം മുന്നില്‍ക്കണ്ട് ഒട്ടനവധി താരങ്ങളെ ടീം മാനേജ്‌മെന്റുകള്‍ വേണ്ടെന്നു വെച്ചിട്ടുമുണ്ട്. ഈ താരങ്ങള്‍ക്കൂടി ഡിസംബര്‍ 16 -ന് ലേലം ചെയ്യപ്പെടും. ഈ അവസരത്തില്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ വഴി ടീമുകള്‍ തമ്മില്‍ കൈമാറിയ താരങ്ങളുടെ വിവരങ്ങള്‍ ചുവടെ പരിശോധിക്കാം.

രവിചന്ദ്രന്‍ അശ്വിന്‍ — പഞ്ചാബ് വിട്ട് ഡല്‍ഹിയിലെത്തി

രവിചന്ദ്രന്‍ അശ്വിന്‍ — പഞ്ചാബ് വിട്ട് ഡല്‍ഹിയിലെത്തി

ഇത്തവണ ട്രാന്‍സ്ഫര്‍ വിന്‍ഡോ കാര്യമായി ഉപയോഗിച്ച ടീമുകളില്‍ ഒന്നാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ രവിചന്ദ്രന്‍ അശ്വിനെ ഡല്‍ഹി സ്വന്തമാക്കുമെന്ന് ആരും കരുതിയില്ല. നേരത്തെ, 7.6 കോടി രൂപയ്ക്കായിരുന്നു അശ്വിനെ മൊഹാലി കേന്ദ്രമായ പഞ്ചാബ് ഫ്രാഞ്ചൈസി വാങ്ങിയത്.

എന്നാല്‍ രണ്ടു ഐപിഎല്‍ സീസണ്‍ (2018 - 2019) കളിച്ചിട്ടും ടീമിനെ പ്ലേഓഫിലെത്തിക്കാന്‍ അശ്വിന് കഴിയാതെ വന്നതോടെ താരത്തെ വേണ്ടെന്നുവെയ്ക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചു. നിലവില്‍ യുവതാരം ശ്രേയസ് അയ്യറാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകന്‍. ക്യാംപിലേക്ക് അശ്വിന്‍ കടന്നുവരുമ്പോള്‍ നായക പദവിയില്‍ മാറ്റങ്ങള്‍ സംഭവിക്കുമോയെന്ന കാര്യം കണ്ടറിയണം.

ട്രെന്‍ഡ് ബോള്‍ട്ട് — ഡല്‍ഹി വിട്ട് മുംബൈയിലെത്തി

ട്രെന്‍ഡ് ബോള്‍ട്ട് — ഡല്‍ഹി വിട്ട് മുംബൈയിലെത്തി

കഴിഞ്ഞ രണ്ടു സീസണ്‍ ഡല്‍ഹിക്കൊപ്പം കളിച്ച ന്യൂസിലാന്‍ഡ് പേസര്‍ ട്രെന്‍ഡ് ബോള്‍ട്ട്, 2020 ഐപിഎല്‍ എഡിഷനില്‍ മുംബൈയ്ക്കായി ജഴ്‌സിയണിയും. മുന്‍പ് 2.2 കോടി രൂപയ്ക്കാണ് ട്രെന്‍ഡ് ബോള്‍ട്ടിനെ ഡല്‍ഹി ടീമിലെടുത്തത്. 33 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നും 38 വിക്കറ്റുകള്‍ ഇതുവരെ ട്രെന്‍ഡ് ബോള്‍ട്ട് സ്വന്തമാക്കിയിട്ടുണ്ട്.

എന്തായാലും ട്രെന്‍ഡ് ബോള്‍ട്ട് കൂടി വരുന്നതോടെ മുംബൈയുടെ പേസിന് മൂര്‍ച്ച കൂടുമെന്ന കാര്യമുറപ്പ്. നിലവില്‍ ലസിത് മലിംഗയും ജസ്പ്രീത് ബുംറയുമാണ് മുംബൈ പേസ് നിരയിലുള്ളത്. ഇടംകയ്യന്‍ പേസറായി ട്രെന്‍ഡ് ബോള്‍ട്ടും ക്യാംപിലെത്തുന്നതോടെ വൈവിധ്യമാര്‍ന്ന പേസാക്രമണം കാഴ്ച്ചവെക്കാന്‍ മുംബൈ ഇന്ത്യന്‍സിന് കഴിയും.

അജിങ്ക്യ രഹാനെ — രാജസ്ഥാന് വിട്ട് ഡല്‍ഹിയിലെത്തി

അജിങ്ക്യ രഹാനെ — രാജസ്ഥാന് വിട്ട് ഡല്‍ഹിയിലെത്തി

പുതിയ ഐപിഎല്‍ സീസണില്‍ അജിങ്ക്യ രഹാനെ ഡല്‍ഹി ക്യാപിറ്റല്‍സിനായി കളത്തിലിറങ്ങും. രഹാനെയെ ക്യാംപിലെത്തിക്കാന്‍ ലെഗ് സ്പിന്നര്‍ മായങ്ക് മാര്‍ഖണ്ഡയെയും ഓള്‍ റൗണ്ടര്‍ രാഹുല്‍ തേവാട്ടിയയെയുമാണ് ഡല്‍ഹി രാജസ്ഥാന് കൈമാറിയത്. 2011 -ലാണ് രഹാനെ രാജസ്ഥാന്‍ റോയല്‍സിലെത്തുന്നത്. രാജസ്ഥാന്‍ ജഴ്‌സിയില്‍ നൂറു ഐപിഎല്‍ മത്സരങ്ങള്‍ രഹാനെ പൂര്‍ത്തിയാക്കിയിട്ടുണ്ടുതാനും. 24 മത്സരങ്ങളില്‍ ടീമിന്റെ നായകന്‍ കൂടിയായിരുന്നു രഹാനെ.

ഐപിഎല്‍: സിഎസ്‌കെ 'ക്ലീനിങ്' തുടങ്ങി... ആദ്യം തെറിച്ചത് ഇംഗ്ലണ്ട് താരം, ഇനിയാരൊക്കെ?

അങ്കിത് രജ്പൂത് — രാജസ്ഥാനില്‍ നിന്നും പഞ്ചാബിലെത്തി

അങ്കിത് രജ്പൂത് — രാജസ്ഥാനില്‍ നിന്നും പഞ്ചാബിലെത്തി

രവിചന്ദ്രന്‍ അശ്വിന് പുറമെ പേസ് താരം അങ്കിത് രജ്പൂതിനെയും കിങ്‌സ് ഇലവന്‍ പഞ്ചാബ് ട്രാന്‍സ്ഫര്‍ വിന്‍ഡോ വഴി കൈമാറിയിട്ടുണ്ട്. അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി താരം കളിക്കും. 2018 -ല്‍ മൂന്നു കോടി രൂപയ്ക്കായിരുന്നു അങ്കിത് രജ്പൂത് പഞ്ചാബിലെത്തിയത്. കരിയറില്‍ ഇതുവരെ 23 ഐപിഎല്‍ മത്സരങ്ങളാണ് രജ്പൂത് കളിച്ചിട്ടുള്ളത്. 22 വിക്കറ്റുകളും താരം സ്വന്തം പേരിലാക്കിയിട്ടുണ്ട്. 2018 -ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 14 റണ്‍സ് വിട്ടുനല്‍കി അഞ്ചു വിക്കറ്റെടുത്തതാണ് രജ്പൂതിന്റെ കരിയറിലെ പ്രധാന നേട്ടം.

ധവാല്‍ കുല്‍ക്കര്‍ണി — രാജസ്ഥാന്‍ വിട്ട് മുംബൈയിലെത്തി

ധവാല്‍ കുല്‍ക്കര്‍ണി — രാജസ്ഥാന്‍ വിട്ട് മുംബൈയിലെത്തി

പുതിയ സീസണില്‍ ധവാല്‍ കുല്‍ക്കര്‍ണി വീണ്ടും മുംബൈ കുപ്പായമണിയും. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി പത്തു മത്സരങ്ങളാണ് കുല്‍ക്കര്‍ണി കളിച്ചത്. വീഴ്ത്തിയത് ആറു വിക്കറ്റുകളും. ബൗളിങ് ശരാശരി 55.83 റണ്‍സ്. ഇക്കോണമി നിരക്ക് 9.83. മുംബൈ ഇന്ത്യന്‍സിലൂടെയാണ് ധവാല്‍ കുല്‍ക്കര്‍ണി ഐപിഎല്ലില്‍ ശ്രദ്ധനേടുന്നത്. മുബൈ ഫ്രാഞ്ചൈസിക്കായി ഇതുവരെ 33 മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്. 36 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുമുണ്ട്. മുഴുവന്‍ കരിയര്‍ നോക്കിയാല്‍ 27.95 റണ്‍സ് ശരാശരിയില്‍ 90 വിക്കറ്റുകളാണ് ധവാല്‍ കുല്‍ക്കര്‍ണിയുടെ പേരിലുള്ളത്. ഇക്കോണമി നിരക്ക് 8.26 ഉം.

മറ്റു കൈമാറ്റങ്ങള്‍

മറ്റു കൈമാറ്റങ്ങള്‍

1. എവിന്‍ ലൂയിസ് — മുംബൈ വിട്ട് രാജസ്ഥാനിലെത്തി

2. കൃഷ്ണപ്പ ഗൗതം — രാജസ്ഥാന്‍ വിട്ട് പഞ്ചാബിലെത്തി

3. മായങ്ക് മാര്‍ഖണ്ഡെ — മുംബൈ വിട്ട് ഡല്‍ഹിയിലെത്തി (ഡല്‍ഹി രാജസ്ഥാന് കൈമാറി)

4. ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡ് — ഡല്‍ഹി വിട്ട് മുംബൈയിലെത്തി

5. രാഹുല്‍ തേവാട്ടിയ — ഡല്‍ഹി വിട്ട് രാജസ്ഥാനിലെത്തി

Story first published: Thursday, November 14, 2019, 18:42 [IST]
Other articles published on Nov 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X