For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തീരുമാനമായി, അജിങ്ക്യ രഹാനെ ഡല്‍ഹിക്കായി കളിക്കും

മുംബൈ: തീരുമാനമായി. പുതിയ ഐപിഎല്‍ സീസണില്‍ അജിങ്ക്യ രഹാനെ ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിക്കും. രാജസ്ഥാന്‍ റോയല്‍സ് താരം അജിങ്ക്യ രഹാനെയെ ട്രാന്‍സ്ഫര്‍ വിന്‍ഡോ വഴി വാങ്ങിയതായി ഡല്‍ഹി ക്യാപിറ്റല്‍സ് സ്ഥിരീകരിച്ചു. ധാരണപ്രകാരം രഹാനെയെ ക്യാംപിലെത്തിക്കാന്‍ ലെഗ് സ്പിന്നര്‍ മായങ്ക് മാര്‍ഖണ്ഡയെയും ഓള്‍ റൗണ്ടര്‍ രാഹുല്‍ തേവാട്ടിയയെയും ഡല്‍ഹി രാജസ്ഥാന് കൈമാറി. 2011 -ലാണ് രഹാനെ രാജസ്ഥാന്‍ റോയല്‍സിലെത്തുന്നത്. രാജസ്ഥാന്‍ ജഴ്‌സിയില്‍ നൂറു ഐപിഎല്‍ മത്സരങ്ങള്‍ താരം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 24 മത്സരങ്ങളില്‍ ടീമിന്റെ നായകന്‍ കൂടിയായിരുന്നു രഹാനെ.

അജിങ്ക്യ രഹാനെ

നിലവില്‍ രാജസ്ഥാന്റെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരില്‍ ഒരാളാണ് താരം. 122.65 സ്‌ട്രൈക്ക് റേറ്റില്‍ 2,810 റണ്‍സാണ് രഹാനെയുടെ സമ്പാദ്യം. ബാറ്റിങ് ശരാശരി 34.65 റണ്‍സ്. രണ്ടു സെഞ്ചുറികളും 17 അര്‍ധ സെഞ്ചുറികളും രാജസ്ഥാന്‍ കുപ്പായത്തില്‍ രഹാനെ കുറിച്ചിട്ടുണ്ട്. ഇതേസമയം, മുംബൈ ഇന്ത്യന്‍സില്‍ നിന്നും വാങ്ങിയ മായങ്കിനെ രാജസ്ഥാനുമായി ഡല്‍ഹി വെച്ചുമാറിയെന്നത് ശ്രദ്ധേയം. നേരത്തെ, 1.4 കോടി രൂപയ്ക്കായിരുന്നു മായങ്കിനെ മുംബൈ ഇന്ത്യന്‍സ് ലേലത്തില്‍ വാങ്ങിയത്.

അജിങ്ക്യ രഹാനെ

മറുഭാഗത്ത് രാജസ്ഥാന്‍ റോയല്‍സിലൂടെ കരിയര്‍ ആരംഭിച്ച രാഹുല്‍ തേവാട്ടിയ ഒരിക്കല്‍ക്കൂടി ജയ്പൂര്‍ ക്യാംപില്‍ തിരിച്ചെത്തുകയാണ്. 2014 -ലാണ് രാജസ്ഥാനിലൂടെ തേവാട്ടിയ ഐപിഎല്ലിലെത്തുന്നത്. അന്ന് പത്തു ലക്ഷം രൂപയായിരുന്നു താരത്തിന് വില. 2017 -ല്‍ തേവാട്ടിയയെ പഞ്ചാബ് വാങ്ങി. തുടര്‍ന്ന് 2018, 2019 സീസണുകള്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടിയാണ് താരം കളിച്ചത്. എന്തായാലും ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കുമ്പോള്‍ രാജസ്ഥാന്റെ പക്കല്‍ 7.15 കോടി രൂപയുടെ പേഴ്‌സ് ബാലന്‍സുണ്ട്.

എന്തായാലും കൃത്യമായ പഠനങ്ങള്‍ നടത്തിയാകും ഡിസംബര്‍ 19 -ന് കൊല്‍ക്കത്തയില്‍ നടക്കുന്ന ലേലത്തില്‍ രാജസ്ഥാന്‍ പങ്കെടുക്കുക. ഐപിഎല്‍ ഉദ്ഘാടന സീസണില്‍ കിരീടമുയര്‍ത്തിയതൊഴിച്ചാല്‍ ഒരിക്കല്‍പ്പോലും സീസണില്‍ ഒന്നാമതെത്താന്‍ രാജസ്ഥാന്‍ റോയല്‍സിന് കഴിഞ്ഞിട്ടില്ല. പുതിയ സീസണില്‍ ചിത്രം മാറുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റ്.

Story first published: Thursday, November 14, 2019, 17:42 [IST]
Other articles published on Nov 14, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+