ടി20 സൂപ്പര്‍ താരങ്ങള്‍, എന്നാല്‍ ആര്‍സിബിയില്‍ വന്‍ പരാജയം, ആ മൂന്ന് താരങ്ങള്‍ ഇവരാണ്
ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തന്‍മാരുടെ നിരയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. വിരാട് കോലി,എബി ഡിവില്ലിയേഴ്‌സ് തുടങ്ങി ടി20 ക്രിക്കറ്റിലെ പ്രതിഭാശാലികളുടെ നിരയായ ബംഗളൂരുവിന് പക്ഷേ ഒരു തവണപോലും ഐപിഎല്‍ കിരീടത്തില്‍ മുത്തമിടാന്‍ സാധിച്ചിട്ടില്ല. ഒരു തവണ ഫൈനല്‍ കളിച്ചതൊഴിച്ചാല്‍ ആര്‍സിബിയുടെ ഐപിഎല്ലിലെ നേട്ടം നിരാശപ്പെടുത്തുന്നതാണ്. മികച്ച താരങ്ങള്‍ എത്തിയിട്ടും ദൗര്‍ഭാഗ്യം ആര്‍സിബിയെ കഴിഞ്ഞ 12 സീസണിലും പിന്തുടര്‍ന്നു. ടി20 ക്രിക്കറ്റില്‍ മികച്ച റെക്കോഡുകളുള്ള താരങ്ങളെ ടീമില്‍ എത്തിച്ചിട്ടും ബംഗളൂരുവിന് രക്ഷപെടാന്‍ സാധിച്ചില്ല. ഇത്തരത്തില്‍ ബംഗളൂരുവിനൊപ്പം നിരാശപ്പെടുത്തിയ മൂന്ന് ടി20 സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ബ്രണ്ടന്‍ മക്കല്ലം
മുന്‍ ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും ആക്രമകാരിയായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ്. ടി20യിലും ഐപിഎല്ലിലും മികച്ച റെക്കോഡുള്ള മക്കല്ലം പക്ഷേ ബംഗളൂരുവിനൊപ്പം തീര്‍ത്തും നിരാശപ്പെടുത്തി. ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി പുറത്താവാതെ 158 റണ്‍സ് നേടിയ താരമാണ് മക്കല്ലം. ചെന്നെയ്‌ക്കൊപ്പം 28 മത്സരത്തില്‍ നിന്ന് 841 റണ്‍സ് നേടിയിട്ടുള്ള മക്കല്ലം ബംഗളൂരുവിനൊപ്പം 6 മത്സരത്തില്‍ നിന്ന് നേടിയത് വെറും 127 റണ്‍സ് മാത്രമാണ്. 3.6 കോടി രൂപയ്ക്ക് ആര്‍സിബി ടീമിലെത്തിച്ച മക്കല്ലത്തിന്റെ ടീമിനൊപ്പമുള്ള സ്‌ട്രൈക്കറേറ്റ് 100ല്‍ താഴെയാണ്. 109 ഐപിഎല്ലില്‍ നിന്നായി 2880 റണ്‍സാണ് മക്കല്ലം നേടിയത്.

ആല്‍ബി മോര്‍ക്കല്‍
ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ആല്‍ബി മോര്‍ക്കലും ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള താരമാണ്. വിവിധ ടി20 ലീഗുകളിലെയും സജീവ സാന്നിധ്യമായ ആല്‍ബി മോര്‍ക്കല്‍ ഐപിഎല്ലിലും തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രധാന താരങ്ങളിലൊരാളായിരുന്ന ആല്‍ബി അവര്‍ക്കുവേണ്ടി 78 മത്സരത്തില്‍ നിന്ന് 144.83 സ്‌ട്രൈക്കറേറ്റില്‍ 827 റണ്‍സും 76 വിക്കറ്റും നേടിയിട്ടുണ്ട്. 2014ലെ ഐപിഎല്‍ 2.6കോടിക്ക് ആര്‍സിബി മോര്‍ക്കലിനെ ടീമിലെത്തിച്ചു. തീര്‍ത്തും നിരാശപ്പെടുത്തിയ താരം 7 മത്സരത്തില്‍ നിന്ന് നേടി 45 റണ്‍സും നാല് വിക്കറ്റും മാത്രമാണ്. ആര്‍സിബിയെ സംബന്ധിച്ച് നഷ്ടകച്ചവടമായിരുന്നു ആല്‍ബി മോര്‍ക്കല്‍.

ഷെയ്ന്‍ വാട്‌സണ്‍
ലോക ക്രിക്കറ്റിലെത്തന്നെ മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായിരുന്ന ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വാട്‌സണ്‍ ആര്‍സിബിയെ സംബന്ധിച്ച് നിരാശപ്പെടുത്തിയ താരമാണ്. 2016 ഐപിഎല്ലില്‍ 9.5 കോടി രൂപയ്ക്ക് ബംഗളൂരു വാട്‌സണെ ടീമിലെത്തിച്ചു. ഈ സീസണില്‍ ബൗളിങ്ങില്‍ ഭേദപ്പെട്ടുനിന്ന വാട്‌സണ്‍ 2017 സീസണില്‍ നേടിയത് വെറും 67 റണ്‍സും അഞ്ച് വിക്കറ്റും. ഇതോടെ ബംഗളൂരു കൈയൊഴിഞ്ഞ വാട്‌സണ്‍ നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നട്ടെല്ലാണ്. രാജസ്ഥാന്‍ റോയല്‍സിനുവേണ്ടിയും കളിച്ചിട്ടുള്ള വാട്‌സണ്‍ 134 ഐപിഎല്ലില്‍ നിന്നായി 3575 റണ്‍സും 92 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications