വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കൊച്ചി പുറത്ത് തന്നെ; ഐപിഎല്ലിന് പുതിയ രണ്ട് ടീമുകള്‍ കൂടി

By Muralidharan

മുംബൈ: ഐ പി എല്‍ ക്രിക്കറ്റിന്റെ അടുത്ത സീസണിലേക്ക് പുതിയ രണ്ട് ടീമുകള്‍ കൂടി വരുന്നു. രാജസ്ഥാന്‍, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമുകളെ രണ്ട് വര്‍ഷത്തേക്ക് വിലക്കിയതിന് പകരമായിട്ടാണ് രണ്ട് ടീമുകള്‍ ഐ പി എല്‍ കളിക്കാന്‍ എത്തുന്നത്. ഏതൊക്കെയാണ് ഈ രണ്ട് ടീമുകള്‍ എന്ന കാര്യം ഡിസംബര്‍ എട്ടാം തീയതി അറിയാം.

എന്നാല്‍ പുതിയ ടീമുകള്‍ വരുമെന്ന വാര്‍ത്തയിലും കേരള ടീമായ കൊച്ചി ടസ്‌കേഴ്‌സിന് പ്രതീക്ഷയ്ക്ക് വകയില്ല. കേരള ടീമിനുള്ള സാധ്യത ബി സി സി ഐ മുളയിലേ നുള്ളിക്കളഞ്ഞു. കൊച്ചിക്ക് പുറമേ ജയ്പൂരിനെയും ബി സി സി ഐ വര്‍ക്കിംഗ് കമ്മിറ്റി യോഗം തള്ളിക്കളഞ്ഞിട്ടുണ്ട്. നേരത്തെ ബി സി സി ഐ കൊച്ചി ടീമിന് കൊടുക്കാനുള്ള 900 കോടിയോളം രൂപയ്ക്ക് പകരമായി ഐ പി എല്ലില്‍ കളിപ്പിച്ചേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ipl-logo

നവംബര്‍ 15 മുതല്‍ പുതിയ രണ്ട് ടീമുകള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങും. താല്‍പര്യക്കാര്‍ക്ക് ബി സി സി ഐയുമായി ധാരണയിലെത്താന്‍ ഡിസംബര്‍ 4 വരെ സമയമുണ്ട്. ഡിസംബര്‍ എട്ടിന് ടീമുകളുടെ കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകും. - ഐ പി എല്‍ ചെയര്‍മാര്‍ രാജീവ് ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്.

നിലവില്‍ എട്ട് ടീമുകളാണ് ഐ പി എല്ലില്‍ ഉള്ളത്. രാജസ്ഥാന്‍, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമുകള്‍ക്ക് വിലക്കുള്ളതിനാല്‍ ആറ് ടീമുകളായി ചുരുങ്ങി. ആറ് ടീമുകളുമായി ഐ പി എല്‍ നടത്താന്‍ പ്രയാസമുള്ളതിനാലാണ് രണ്ട് ടീമുകളെക്കൂടി ഉള്‍പ്പെടുത്തുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം വിലക്ക് തീര്‍ന്ന് ചെന്നൈ, രാജസ്ഥാന്‍ ടീമുകള്‍ വരുമ്പോള്‍ അവരെയും ഉള്‍പ്പെടുത്താനാണ് സാധ്യത. പത്ത് ടീമുകളെ വരെ ഉള്‍പ്പെടുത്താന്‍ ഐ പി എല്ലില്‍ വ്യവസ്ഥയുണ്ട്.

Story first published: Monday, November 9, 2015, 13:15 [IST]
Other articles published on Nov 9, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X